Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീട്ടുജോലിക്കാരുടെ...

വീട്ടുജോലിക്കാരുടെ അവകാശങ്ങൾ വ്യക്തമാക്കിയുള്ള പുതിയ കരാർ അടുത്ത ആഴ്​ച വിതരണം ചെയ്യും

text_fields
bookmark_border
വീട്ടുജോലിക്കാരുടെ അവകാശങ്ങൾ വ്യക്തമാക്കിയുള്ള പുതിയ കരാർ അടുത്ത ആഴ്​ച വിതരണം ചെയ്യും
cancel

മനാമ: ബഹ്​റൈനിലെ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന പുതിയ കരാർ അടുത്ത ആഴ്​ച എല്ലാ റിക്രൂട്ടിങ്​ ഏജൻസികൾക്കും തൊഴിൽ സാമൂഹിക മന്ത്രാലയം വിതരണം ചെയ്യും. ഇതോടെ പുതുതായി എത്തുന്ന എല്ലാ വീട്ടുജോലിക്കാരും തങ്ങളുടെ ജോലി സമയം, പ്രതിവാര അവധി, മറ്റ്​ അവകാശങ്ങൾ, ദൗത്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന കരാറിൽ ഒപ്പിടുന്ന സാഹചര്യമുണ്ടാകും. 

സെപ്​റ്റംബർ 18ന്​ ഇത്​ എല്ലാ അംഗീകൃത ഏജൻസികൾക്കും ലഭ്യമാക്കുമെന്ന്​ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ ‘ഇൻസ്​പെക്​ഷൻ ആൻറ്​ ട്രേഡ്​ യൂനിയൻസ്​’ പ്രതിനിധി അലി സൽമാൻ പ്രാദേശിക പത്രത്തോട്​ പറഞ്ഞു. ഇതിൽ തൊഴിൽ സംബന്ധമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്​. ഇൗ കരാർ ഒപ്പിട്ട ശേഷമേ മേലിൽ വീട്ടുജോലിക്കാർക്ക്​ ഇവിടെ എത്താനാകൂ. 

ജനറൽ ഫെഡറേഷൻ ഒാഫ്​ ബഹ്​റൈൻ ട്രേഡ്​ യൂനിയൻസ്​ കഴിഞ്ഞ ദിവസം വീട്ടുജോലിക്കാരുടെ തൊഴിലവകാശങ്ങൾ ചർച്ച ചെയ്യാൻ ശിൽപശാല സംഘടിപ്പിച്ചിരുന്നു. വിവിധ അന്താരാഷ്​ട്ര സംഘടനകളുമായി ചേർന്നാണ്​ ശിൽപശാല നടത്തിയത്. പുതിയ കരാർ ഒന്നിലധികം ഭാഷകളിൽ ലഭ്യമാക്കണമെന്ന്​ ‘തഫാവാഖ്​ സ​െൻറർ’ മേധാവി മറിയം അൽ റു​വൈഇ ആവശ്യപ്പെട്ടു. മിക്ക വീട്ടുജോലിക്കാർക്കും അറബിക്​ അറിയില്ല. അതുകൊണ്ട്​ ഇംഗ്ലീലോ മറ്റ്​ ഭാഷകളിലോ കരാർ ഉണ്ടാകുന്നത്​ നല്ലതാണ്​ എന്നവർ കൂട്ടിച്ചേർത്തു. വീട്ടുജോലിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ചയായി. 

സംരക്ഷിക്കാൻ നിയമമുണ്ടായിട്ടും വീട്ടുജോലിക്കാർ യാതൊരു അവകാശവുമില്ലാതെയാണ്​ കഴിയുന്നതെന്ന്​ ജനറൽ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹസൻ അൽ ഹൽവാചി പറഞ്ഞു. പലരും വീടും സ്​ഥലവും വിറ്റാണ്​ ഇവിടെ എത്തുന്നത്​. എന്നിട്ട്​ ​േ​ജാലി ചെയ്യേണ്ടി വരുന്നത്​ മോശം സാഹചര്യത്തിലും. ഇവരുടെ പരാതികൾ രജിസ്​റ്റർ ചെയ്യാനുള്ള സംവിധാനമുണ്ടാകണം. അവർക്കുവേണ്ടി ശബ്​ദം ഉയരേണ്ടതുണ്ട്​. അതി​​െൻറ ആദ്യ പടിയാണ്​ ശിൽപശാലയെന്ന്​ അദ്ദേഹം പറഞ്ഞു. 
ജനറൽ ഫെഡറേഷൻ ഭാരവാഹികളും മറ്റ്​ ബഹ്​റൈനി കുടുംബങ്ങളും ജോലിക്കെടുത്ത 11 വീട്ടുജോലിക്കാർക്ക്​ സുരക്ഷ പരിശീലനം നൽകിയിട്ടുണ്ട്​. ഇത്​ കൂടുതൽ പേർക്ക്​ നൽകാനും പദ്ധതിയുണ്ട്​.

പരിശീലം നേടിയ വീട്ടുജോലിക്കാരുടെ നെറ്റ്​വർക്കിന്​ രൂപം നൽകാൻ പദ്ധതിയുള്ളതായി അൽ ഹൽവാചി പറഞ്ഞു. അവർക്ക്​ സഹായത്തിനായി വാട്​സ്​ആപ്​ ​ഗ്രൂപ്പ്​ വഴിയോ  ഹോട്ട്​ലൈൻ വഴിയോ യൂനിയനുമായി ബന്ധപ്പെടാനാകും. ലേബർ മാർക്കറ്റ്​   റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം. ആർ.എ) കണക്ക്​ പ്രകാരം ബഹ്​റൈനിലെ മൊത്തം ജനസംഖ്യയുടെ ഏഴ്​ ശതമാനത്തോളം വരും വീട്ടുജോലിക്കാരുടെ എണ്ണം. 2017ലെ ആദ്യ പാദത്തിലെ കണക്കനുസരിച്ച്​  99,417 വീട്ടുജോലിക്കാർ ഇവിടെയുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshouse maid
News Summary - house maid-bahrain-gulf news
Next Story