Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീട്ടുജോലിക്കാരുടെ...

വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന തൊഴിൽ കരാർ ഉടൻ

text_fields
bookmark_border
വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന തൊഴിൽ കരാർ ഉടൻ
cancel

മനാമ: ബഹ്​റൈനിലെത്തുന്ന വീട്ടുജോലിക്കാർക്കുള്ള പുതിയ കരാർ ഒക്​ടോബർ ഒന്നു മുതൽ നടപ്പാക്കി തുടങ്ങും. വീട്ടുജോലിക്കാരുടെ അവകാശം ഉറപ്പാക്കുന്ന നിർദേശങ്ങളാണ്​ കരാറിലുള്ളത്​. ഇതുപ്രകാരം വീട്ടുജോലിക്കാരെ വെക്കുന്നവർ കരാറിൽ ജോലിയുടെ സ്വഭാവം, ജോലി സമയം, പ്രതിവാര അവധി തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കണം. 

കഴിഞ്ഞ ദിവസം ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഇതുസംബന്ധിച്ച്​ 70ഒാളം റിക്രൂട്ടിങ്​ ഏജൻസികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ക്രൗൺ പ്ലാസ   ഹോട്ടലിലാണ്​ പരിപാടി നടന്നത്​. തീരുമാനം നടപ്പാക്കും മുമ്പ്​ ഇൗ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തണമെന്നാണ്​ അധികൃതർ ആഗ്രഹിക്കുന്നത്​. അതിനാലാണ്​ കരാർ നടപ്പാക്കൽ ഒക്​ടോബർ ഒന്നിലേക്ക്​ നീണ്ടതെന്ന്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. 

ജോലി സംബന്ധിച്ച വിശദമായ വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തുമെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടിവ്​ ഉസാമ അൽ അബ്​സി പറഞ്ഞു. ഇതി​​​െൻറ നടപടി ക്രമങ്ങൾ സുതാര്യമായിരിക്കും. എന്താണ്​ ജോലി, വീട്ടിലെ കുട്ടികളുടെ എണ്ണം, പ്രത്യേക പരിചരണം വേണ്ടവരുടെ വിവരങ്ങൾ, പരിഗണന വേണ്ട പ്രായമായവരു​െട വിവരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. ബഹ്​റൈനിൽ ആദ്യമായാണ്​ ഇത്തരമൊരു നടപടി വരുന്നത്​.കരാറിലെ വിവരങ്ങളും വ്യവസ്​ഥകളും വിലയിരുത്തിയ ശേഷം ജോലി സ്വീകരിച്ചാൽ മതിയാകും. ആദ്യ ഘട്ടത്തിൽ ഒൗദ്യോഗിക റിക്രൂട്ടിങ്​ ഏജൻസികൾ വഴിയുള്ള നിയമനത്തിലാണ്​ ഇൗ കരാർ ബാധകമാക്കുക. 

രണ്ടാം ഘട്ടത്തിൽ തൊഴിലുടമ നേരിട്ട്​ നടത്തുന്ന നിയമനത്തിലും നിർബന്ധമാക്കും. പുതിയ കരാറിൽ ശുചീകരണം, അലക്കൽ, പരിചരണം, ഡ്രൈവിങ്​, വളർത്തുമൃഗ പരിപാലനം തുടങ്ങി എന്തൊക്കെ ജോലികളാണ്​ ഒരാൾ ചെയ്യേണ്ടി വരിക എന്ന കാര്യം വിശദീകരിക്കേണ്ടി വരും. രണ്ടുവർഷ കരാറിൽ 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയും നിർബന്ധമാണ്​. ശമ്പളത്തി​​​െൻറ രേഖ തൊഴിലാളിക്ക്​ തൊഴിലുടമ നൽകണം. ഇത്​ സമഗ്ര സ്വഭാവമുള്ള കരാർ ആണെന്ന്​ എൽ.എം.ആർ.എ ചീഫ്​ വ്യക്തമാക്കി. 

ഇത്​ ഒക്​ടോബർ ഒന്നിന്​ നടപ്പാക്കും മുമ്പ്​ റിക്രൂട്ടിങ്​ ഏജൻസികളുടെ അഭിപ്രായം തേടും. അഭിപ്രായം പരിഗണിച്ച്​ മാറ്റങ്ങൾ ആവശ്യമാണെങ്കിൽ നടപ്പാക്കുന്ന സമയം ഒക്​ടോബർ പകുതി​യിലേക്ക്​ മാറാനും സാധ്യതയുണ്ട്​. തൊഴിൽ സംബന്ധിച്ച കരാറിലെ വ്യവസ്​ഥകൾ റിക്രൂട്ടിങ്​ ഏജൻസി തൊഴിലാളിയുടെ ഭാഷയിൽ വിശദീകരിച്ചുകൊടുക്കണം. നിയമനത്തിനുശേഷമുണ്ടാകുന്ന ​പ്രശ്​നങ്ങൾ തൊഴിൽ തർക്കമായി പരിഗണിക്കും. പുതിയ കരാർ വീട്ടുജോലിക്കാരുടെ അവസ്​ഥ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്​ അധികൃതർ. ബഹ്​റൈ​​​െൻറ മൊത്തം ജനസംഖ്യയുടെ ഏഴ്​ ശതമാനത്തോളം വരും ഇവിടുത്തെ വീട്ടുജോലിക്കാരുടെ എണ്ണം. ഇൗ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച്​ ബഹ്​റൈനിൽ 99,417 വീട്ടുജോലിക്കാരുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshomemaids
News Summary - homemaids-bahrain-gulf news
Next Story