Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദുറാസിൽ...

ദുറാസിൽ കൊല്ലപ്പെട്ടത്​ അഞ്ചു​േപർ; 31​ പൊലീസുകാർക്ക്​ പരിക്ക്​

text_fields
bookmark_border
ദുറാസിൽ കൊല്ലപ്പെട്ടത്​ അഞ്ചു​േപർ; 31​ പൊലീസുകാർക്ക്​ പരിക്ക്​
cancel

മനാമ: ചൊവ്വാഴ്​ച ദുറാസിൽ തീവ്രവാദികൾക്കെതിരായി നടന്ന സുരക്ഷ നടപടിയിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി പബ്ലിക്​ സെക്യൂരിറ്റി ചീഫ്​ മേജർ ജനറൽ താരിഖ്​ അൽ ഹസൻ പറഞ്ഞു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.
പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 31ആയെന്നും അദ്ദേഹം വ്യക്​തമാക്കി. അറസ്​റ്റിലായവരിൽ എട്ടുപേർ പരിക്കേറ്റ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. കഴിഞ്ഞ ദിവസത്തെ നടപടിയിൽ 286പേരെയാണ്​ അറസ്​റ്റുചെയ്​തത്​.ഇതിൽ കോടതി വിധിക്കുശേഷം പിടികൊടുക്കാതെ ഒളിവിൽ കഴിയുന്നവരും പെടും.
 കഴിഞ്ഞ ദിവസം ശൈഖ്​ ഇൗസ ഖാസിമിനെതിരെ കോടതി വിധി വന്നശേഷമാണ്​ ഇദ്ദേഹത്തി​​​െൻറ വീടിനുചുറ്റും തമ്പടിച്ചവരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയത്​. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കേന്ദ്രമായി ഇൗ മേഖല മാറിയതിനെ തുടർന്നാണ്​ ശക്​തമായ നടപടി സ്വീകരിച്ചതെന്ന്​ മേജർ ജന. അൽ ഹസൻ പറഞ്ഞു. ഇത്​ നേരത്തെ പല തവണ മാറ്റിവെച്ച​താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊലീസ്​ നടപടിയെ കഴിഞ്ഞ ദിവസം അറബ്​ പാർലമ​​െൻറ്​ പിന്തുണച്ചിരുന്നു. ഇൗ വിഷയത്തിൽ പൊലീസ്​ മതിയായ നടപടി സ്വീകരിച്ചതായാണ്​ കരുതുന്നതെന്ന്​ ഇന്നലെ ഗുദൈബിയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സ്​പീക്കർ ഡോ. മെശാൽ അൽ സുലമി പറഞ്ഞു. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.ഭരണഘടനാപരവും, നിയപരവും, മനുഷ്യാവകാശപരവുമായ വശങ്ങൾ വിലയിരുത്തുകയും ഏറ്റവും മികച്ച രീതിയിലാണ്​ പൊലീസ്​ നടപടിയുണ്ടായതെന്ന്​ ഉറപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. നടപടിയു​ണ്ടായ മേഖല ഭീകരതയുടെയും വിഘടനവാദത്തി​​​െൻറയും​ കേന്ദ്രമായി മാറിയിരുന്നു. ഇൗ ഘട്ടത്തിൽ നടപടി അനിവാര്യമായിരുന്നു.^അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കേസുകളിൽ കഴിഞ്ഞ ജൂണിൽ ശൈഖ്​ ഖാസി​മി​​​െൻറ പൗരത്വം റദ്ദാക്കിയിട്ടുണ്ട്​.  
 ദുറാസ്​ മേഖലയിൽ ​സുരക്ഷ സേനയുടെ സാന്നിധ്യം ഇപ്പോഴും ശക്​തമായി തുടരുകയാണ്​. പൊലീസുകാർക്കെതിരെ പെട്രോൾ ബോംബും, മഴുവും കത്തിയും ഇരുമ്പുദണ്ഡും മറ്റും ഉപയോഗിച്ചാണ്​ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്​. പൊലീസ്​ നടപടിയിൽ പിടിയിലായവരിൽ നേരത്തെ ജൗ ജയിലിൽ നിന്ന്​ രക്ഷപ്പെട്ടവരും പെടുമെന്ന്​ അധികൃതർ അറിയിച്ചു.
ബഹ്​റൈൻ സുരക്ഷ ഉദ്യോഗസ്​ഥരെ ലക്ഷ്യമിട്ട്​ തീവ്രവാദികൾ ഇറാ​​​െൻറ പിന്തുണയോടെയാണ്​ ആക്രമണങ്ങൾ നടത്തുന്നതെന്ന്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - head-of-public-security-chief
Next Story