Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേന്ദ്രം അയഞ്ഞു; ഗൾഫ്​...

കേന്ദ്രം അയഞ്ഞു; ഗൾഫ്​ കാർഗോ മേഖലയിൽ വീണ്ടും ഉണർവ്​ 

text_fields
bookmark_border
കേന്ദ്രം അയഞ്ഞു; ഗൾഫ്​ കാർഗോ മേഖലയിൽ വീണ്ടും ഉണർവ്​ 
cancel

മനാമ: ഇന്ത്യയിൽ നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്​.ടി) വഴി പ്രതിസന്ധിയിലായ ഗൾഫ്​ കാർഗോ മേഖലയുടെ കഷ്​ടകാലം തീരുന്നു. കേന്ദ്രത്തി​​െൻറ പുതിയ ഉത്തരവ്​ പ്രകാരം വിദേശത്തുനിന്ന്​ സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങൾക്ക്​ നികുതി നൽകേണ്ടതില്ല. ഇക്കഴിഞ്ഞ ജൂൺ അവസാനം ​േകന്ദ്രം എടുത്ത തീരുമാനമാണ്​ കാർഗോ ഏജൻസികളുടെ നടുവൊടിച്ചത്​. അതുവരെ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക്​ നികുതിയൊന്നുമില്ലാതെ അയക്കാമായിരു​ന്നു. 

എന്നാൽ ജൂണിൽ ഇൗ സൗകര്യം റദ്ദാക്കി. യാ​െതാരു മുന്നറിയിപ്പും നൽകാതെയാണ്​ കേന്ദ്ര സർക്കാർ ഇൗ തീരുമാനം നടപ്പാക്കിയതെന്ന്​ മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിച്ചിരുന്നു. ഇതുകാരണം നാട്ടിലേക്കയച്ച ടൺകണക്കിന്​ കാർഗോ ഉരുപ്പടികൾ വിവിധ വിമാനത്താവളങ്ങളിൽ​ കെട്ടിക്കിടക്കുകയും ക്ലിയറൻസ്​ കിട്ടാൻ നികുതി അടക്കേണ്ടി വരികയും ചെയ്​തു​. നികുതി അടക്കേണ്ടി വരുന്നതിനാൽ പാർസർ ചാർജ്​ പിന്നീട്​ ഏജൻസികൾ വർധിപ്പിച്ചു. നേരത്തെ   കിലോക്ക്​ ഒരു ദിനാറും, ഒരു ദിനാറും നൂറ്​ ഫിൽസുമൊക്കെ ഇൗടാക്കിയിരുന്നവർ ചാർജ്​ 1.600 ദിനാർ ആക്കി വർധിപ്പിച്ചു. ഇതോടെ ഇൗ മേഖല തന്നെ സജീവമല്ലാതായി. വലിയ തുക പാർസർ ചാർജ്​ ഇനത്തിൽ നൽകേണ്ടതിനാലും സാധനങ്ങൾ ഡെലിവറി നടത്താൻ വൈകുന്നതിനാലും പാർസൽ അയക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്​തു. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ഇൗ രംഗത്ത്​ ജോലി ചെയ്യുന്നുണ്ട്​​. ഇവരിൽ 90 ശതമാനവും മലയാളികളാണ്​. പുതിയ തീരുമാനം വന്നതോടെ പാർസലിന്​ ഇൗടാക്കുന്ന ചാർജ്​ ബഹ്​റൈനിലെ കാർഗോ ഏജൻസികൾ കുറച്ചിട്ടുണ്ട്​.ഇന്ന്​ മുതൽ ഒരു കിലോ പാർസലിന്​ പഴയ നിരക്കായ ഒരു ദിനാർ 100 ഫിൽസ്​ ആണ്​ ഇൗടാക്കുക.1993ലാണ്​ 5,000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക്​ നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്​. 1998ൽ ഇൗ പരിധി 10,000 രൂപയായും കഴിഞ്ഞവർഷം 20,000 രൂപയായും ഉയർത്തിയിരുന്നു.വിമാനത്തിൽ യാത്ര​ക്കാരന്​ സാധാരണ ഗതിയിൽ 30 കിലോ ബാഗേജ്​ മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്കുള്ള പലസാധനങ്ങളും കാർഗോ വഴിയാണ്​ അയച്ചിരുന്നത്​. 

കാർഗോ മേഖല പ്രതിസന്ധിയിലായതിനെ തുടർന്ന്​ മലയാളികളടക്കം ലക്ഷകണക്കിന്​ പ്രവാസികളെ ബാധിക്കുന്ന ഇൗ പ്രശ്​നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ ‘ഇൻറർനാഷണൽ കൊറിയർ ഏജൻറ്​സ്​ വെൽഫയർ അസോസിയേഷൻ’ ജൂലൈയിൽ തിരുവനന്തപുരത്ത്​ ധനമന്ത്രി തോമസ്​ ​െഎസക്കിന്​ നിവേദനം നൽകിയിരുന്നു. തുടർന്ന്​, കേന്ദ്ര സർക്കാറിനും മറ്റു സംസ്​ഥാനങ്ങളിലെ ധനമന്ത്രിമാർക്കും സംഘടന നിവേദനം നൽകുകയുണ്ടായി. പുതിയ മാറ്റം കാർഗോ മേഖലക്ക്​ വലിയ ആശ്വാസമാണെന്ന്​​ ബഹ്​റൈനിൽ ‘സൂപ്പർനെറ്റ്​  കാർഗോ’ നടത്തുന്ന ഷിറാസ്​ പറഞ്ഞു. കാർഗോ മേഖല സജീവമാകുന്നതോടെ, സൂപ്പർമാർക്കറ്റുകളിലുള്ള വ്യാപാരവും വർധിക്കുമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പ്രവാസികളാണ്​ നാട്ടിലെ ഉറ്റവർക്കായി പാർസലുകൾ അയക്കാറുള്ളത്​. താഴ്​ന്ന വരുമാനക്കാർ വർഷാവർഷം നാട്ടിലേക്ക്​ പോകാൻ കഴിയാത്തവരായതിനാൽ അവരും ഇൗ സൗകര്യത്തെ വലിയ തോതിൽ ഉപയോഗപ്പെടുത്താറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgulf cargo
News Summary - gulf cargo-bahrain-gulf news
Next Story