Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടൂറിസ്​റ്റ്​ വിസ...

ടൂറിസ്​റ്റ്​ വിസ സേവനവുമായി  ‘ഗൾഫ്​ എയർ’

text_fields
bookmark_border
bahrain
cancel
മനാമ: ബഹ്​റൈ​​െൻറ ദേശീയ വിമാന കമ്പനിയായ ‘ഗൾഫ്​ എയർ’ ബഹ്​റൈൻ ടൂറിസ്​റ്റ്​ വിസ സേവനം ലഭ്യമാക്കും. തങ്ങളുടെ യാത്രക്കാർക്കുവേണ്ടിയാണ്​  ‘ഗൾഫ്​ എയർ’ പുതിയ സേവന പദ്ധതി തയാറാക്കിയത്​. ഇതി​​െൻറ വിവരങ്ങൾ www.visa.gulfair.com എന്ന വെബ്​സൈറ്റ്​ വഴി അറിയാം. റി​േട്ടൺ ടിക്കറ്റുള്ള ‘ഗൾഫ്​ എയർ’ യാത്രക്കാർക്ക്​ മേൽ സൂചിപ്പിച്ച വെബ്​സൈറ്റ്​ വഴി വിസക്ക്​ അപേക്ഷ നൽകാം. അല്ലെങ്കിൽ, മതിയായ രേഖകളുമായി ‘ഗൾഫ്​ എയർ’ സെയിൽസ്​ ഒാഫിസുകളിലെത്തിയും നടപടി പൂർത്തിയാക്കാം. യാത്ര ഉദ്ദേശിക്കുന്നതിന്​ 30ദിവസം മുമ്പ്​ തന്നെ അപേക്ഷ നൽകണം. വിസ നടപടികൾ പൂർത്തിയാക്കാൻ ചുരുങ്ങിയത്​ നാല്​ പ്രവൃത്തി ദിനങ്ങൾ വേണം. ബഹ്​റൈൻ ടൂറിസത്തി​​െൻറ​ പ്രോത്സാഹനമെന്നത്​ ‘ഗൾഫ്​ എയറി’​​െൻറ പ്രധാന പരിഗണനകളിലൊന്നാണെന്ന്​ കമ്പനി ഡെപ്യൂട്ടി ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസർ ക്യാപ്​റ്റൻ വലീദ്​ അബ്​ദുൽ ഹമീദ്​ അൽ അലവി പറഞ്ഞു. ഇക്കാര്യത്തിൽ ‘വി.എഫ്​.എസ്​ ഗ്ലോബലു’മായി കൈകോർക്കാൻ സാധിച്ചത്​ സന്തോഷകരമാണ്​. ഇത്​ വിജയകരമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘ഗൾഫ്​ എയറു’മായുള്ള സഹകരണം ഏറെ വിലമതിക്കുന്നുവെന്ന്​ വി.എഫ്​. എസ്​ സി.ഒ.ഒ (മിഡിൽ ഇൗസ്​റ്റ്​ ആൻറ്​ സൗത്ത്​ ഏഷ്യ) വിനയ്​ മൽഹോത്ര പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulf air bahrin news
News Summary - gulf air bahrin gulf news
Next Story