Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സ്വർണം മാത്രം’ എന്ന...

‘സ്വർണം മാത്രം’ എന്ന പ്രഖ്യാപനത്തിനായി ഉൗർജിത പ്രവർത്തനം വേണം’

text_fields
bookmark_border
‘സ്വർണം മാത്രം’ എന്ന പ്രഖ്യാപനത്തിനായി ഉൗർജിത പ്രവർത്തനം വേണം’
cancel

മനാമ:  ബഹ്‌റൈന്‍ രാജാവി​​​െൻറ ചാരിറ്റി-യുവജനകാര്യ പ്രതിനിധിയും സ്‌പോര്‍ട്‌സ് യുവജനകാര്യ സുപ്രിം കൗണ്‍സില്‍ ചെയര്‍മാനും ബി.ഒ.സി പ്രസിഡൻറുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ‘സ്വർണ്ണം മാത്രം’ എന്ന ആഹ്വാനം യാഥാർഥ്യമാക്കാൻ ഏറ്റവും ഉൗർജിതമായ പ്രവർത്തനം വേണമെന്ന്​ ബി.ഒ.സി ജനറൽ സെക്രട്ടറിയുമായ അബ്​ദുറഹ്മാന്‍ അശ്കര്‍ പറഞ്ഞു. ‘സ്വര്‍ണം മാത്രം’ എന്ന പ്രഖ്യാപനം സഫലമാക്കാന്‍ ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റിയും ദേശീയ കായിക ഫെഡറേഷനുകളും സംയുക്തമായി പ്രവര്‍ത്തനം നടത്തണം.

വിവിധ കായിക രംഗങ്ങളില്‍ മത്സരിക്കുന്ന താരങ്ങള്‍ സ്വർണ്ണമെഡൽ ലക്ഷ്യം വെച്ച്​ മുന്നേറണമെന്ന്​ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞിരുന്നു. കൂടുതല്‍ സ്വര്‍ണ മെഡലുകള്‍ക്കും റെക്കോഡുകള്‍ വേണ്ടി കഠിനാധ്വാനം ഉണ്ടാകണം. ബഹ്​റൈനെ സ്​പോർട്​സ്​ രംഗത്ത്​ ലോകം ആദരിക്കുന്ന തരത്തിലുള്ള വിജയങ്ങൾ ഉണ്ടാകണമെന്നും യുവജനങ്ങളിലും ചാംപ്യന്മാരിലും വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

നമുക്കു വേദികളില്‍ നിന്നു വേദികളിലേക്കു പോയി സ്വര്‍ണം കുഴിച്ചെടുക്കാം എന്ന പ്രഖ്യാപനമാണ്​ ശൈഖ് നാസര്‍ നടത്തിയത്​. സീഫിലെ ഒളിംപിക് കമ്മിറ്റി ഓഫിസ് പരിസരത്ത് കായിക ഫെഡറേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ്​  ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്കര്‍ , ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പ്രഖ്യാപനത്തെ കുറിച്ച്​ ഒാർമ്മപ്പെടുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgold only
News Summary - gold only-bahrain-gulf news
Next Story