Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗുദൈബിയ സമസ്​ത മദ്​റസ...

ഗുദൈബിയ സമസ്​ത മദ്​റസ ദശവാര്‍ഷികം: വിവിധ പരിപാടികൾ സംഘടിപ്പിക്കും 

text_fields
bookmark_border
ഗുദൈബിയ സമസ്​ത മദ്​റസ ദശവാര്‍ഷികം: വിവിധ പരിപാടികൾ സംഘടിപ്പിക്കും 
cancel
camera_alt????? ??????? ?????? ??????????? ?????????????????????

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിക്ക്​ കീഴില്‍ ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന മദ്റസ ‘ഇല്‍മ്’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീളുന്ന ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമസ്ത തിരുവനന്തപുരം ജില്ല ജന.സെക്രട്ടറി എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴി​​െൻറ ദ്വിദിന പ്രഭാഷണ പരമ്പരയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഇൗ മാസം 25, 26 തിയതികളിൽ​ രാത്രി പാകിസ്​താൻ ക്ലബ്ബിലാണ്​ പ്രഭാഷണം നടക്കുക. 27ന് മുഹറഖ് സയാനി ഹാളിലും ബാഖവിയുടെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്​.

മദ്റസയിലെ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഡിജിറ്റല്‍ ക്ലാസ്​ റൂമുകളടക്കമുള്ളവ സജ്ജീകരിക്കാനുമാനും പദ്ധതിയുള്ളതായി ഭാരവാഹികൾ പറഞ്ഞു. 
ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷത്തി​​െൻറ ഭാഗമായി ഉദ്ഘാടന സമ്മേളനം, മാനവ സൗഹാർദ സമ്മേളനം, മെഗ മെഡിക്കല്‍ ക്യാമ്പ്, നിര്‍ധനരായ പ്രവാസികള്‍ക്ക് സൗജന്യ ഉംറ സൗകര്യം, നബിദിന കാമ്പയിന്‍, വ്യക്തിത്വ വികസന ക്യാമ്പ്, മജ്​ലിസുന്നൂര്‍ വാര്‍ഷികം, വിദ്യാര്‍ഥി ഫെസ്​റ്റ്​, സ്​റ്റഡി ടൂര്‍, കുടുംബ സംഗമം, രക്തദാന ക്യാമ്പ്, ആത്മീയ മജ്​ലിസും ദുആ സമ്മേളനവും, ആദര്‍ശ സമ്മേളനം, സമാപന മഹാ സമ്മേളനം എന്നിവയും നടക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘവും രൂപീകരിക്കും. വിവരങ്ങള്‍ക്ക് 33838666 എന്ന നമ്പറില്‍ ബന്ധപ്പെടാം. അബ്​ദുറസാഖ് നദ്​വി, ഹാഷിം, അബ്​ദുറഹ്​മാന്‍ മാട്ടൂല്‍ (കണ്‍വീനര്‍), ഫിറോസ് അറഫ (പ്രോഗ്രാം കോ-ഓഡിനേറ്റര്‍), അശ്റഫ് കാട്ടില്‍പീടിക, ഹാരിസ് പഴയങ്ങാടി, ശിഹാബ് അറഫ, നൂറുദ്ദീന്‍ മുണ്ടേരി, ഇസ്​മായില്‍ പറമ്പത്ത്, അന്‍വര്‍ സാദത്ത്, മുസ്​തഫ മാരായമംഗലം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-bahrain-gulf news
Next Story