Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംഗമം ഇരിഞ്ഞാലക്കുട...

സംഗമം ഇരിഞ്ഞാലക്കുട വാർഷികം  സി.എൻ.ജയദേവൻ എം.പി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border

മനാമ: ‘സംഗമം ഇരിഞ്ഞാലക്കു’ടയുടെ പത്താം വാർഷികവും ബഹ്​റൈൻ ദേശീയദിനാഘോഷവും ‘ദേശോത്സവം ^2017’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ കേരളീയ സമാജത്തിൽ  നടന്നു.തൃശൂർ എം.പി സി. എൻ. ജയദേവൻ മുഖ്യാതിഥിയായിരുന്നു. സംഗമം പ്രസിഡൻറ്​ വേണുഗോപാൽ, ചെയർമാൻ ശിവദാസൻ, ​െസക്രട്ടറി വിജയൻ, വി.കെ.എൽ. ഗ്രൂപ്പ്​ പ്രതിനിധി ജീവൻ വർഗീസ്​ കുര്യൻ, ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ, സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള, ‘സ്​പാക്​’​ ചെയർമാൻ പി. ഉണ്ണികൃഷ്​ണൻ എന്നിവർ ആശംസകൾ നേർന്നു. സോപാനം വാദ്യകല സംഘം അവതരിപ്പിച്ച പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടി സി.എൻ. ജയദേവൻ ദീപം കൊളുത്തി ഉദ്​ഘാടനം ചെയ്​തു.പ്രവാസ ലോകത്ത്​ വളരുന്നവരായാലും നമ്മുടെ കുട്ടികൾക്ക്​  മാതൃഭാഷയുടെ മധുരം പകരണമെന്ന്​ അദ്ദേഹം പറഞ്ഞു. ഇതര ഭാഷകൾക്കൊപ്പം മാതൃഭാഷയും പഠിക്കണം. എല്ലാ ഭാഷകളും അറിയുന്നവർ മിടുക്കരാകണമെന്നില്ല. ബാബ്​രി മസ്​ജിദ്​ പൊളിക്കുന്ന സമയത്ത്​ 14ഭാഷകൾ അറിയുന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവ​ു ഒന്നും ഉരിയാടിയില്ല എന്നത്​ ചരിത്രമാണ്​. 

ചൈന ഇന്ന്​ സാമ്പത്തികമായി ഉയർന്ന രാജ്യമാണ്.​ ചൈനീസ്​ പ്രധാനമന്ത്രിക്ക്​ ഒരു ഭാഷ മാത്രമേ അറിയൂ. ലോകത്തിലെ ഏറ്റവും വലിയ നയ​തന്ത്രജ്ഞനായ ഭരണാധികാരിയാണ്​ റഷ്യൻ പ്രധാനമന്ത്രി. ഇദ്ദേഹത്തിനും രണ്ട്​ ഭാഷകൾ മാ​ത്രമാണ്​ അറിയുന്നത്​. വിജ്ഞാനം ഭാഷയല്ല, അത്​ ആശയമാണ്​. മാതൃഭാഷാജ്ഞാനം ആശയങ്ങളുടെ സ്വാംശീകരണത്തിന്​ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര, ക്രിസ്മസ്​ കരോൾ എന്നിവയും ഗായകരായ ഫ്രാ​േങ്കാ, പ്രസീത മനോജ്​ എന്നിവരുടെ സംഗീത പരിപാടിയും മിമിക്രി താരങ്ങളായ കലാഭവൻ ജോഷി, അദീഷ്​ എന്നിവരുടെ മിമിക്​സ്​ നൈറ്റും നടന്നു.സംഗമം ഇരിഞ്ഞാലക്കുട നാട്ടിൽ നിർമിച്ചു നൽകുന്ന ​ആദ്യ വീടി​​െൻറ ഉദ്​ഘാടനം ചടങ്ങിൽ നടന്നു. വി. കെ.എൽ ഗ്രൂപ്പാണ്​ ഇതിന്​ ധനസഹായം നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-bahrain-gulf news
Next Story