Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാർത്തോമ യുവജനസഖ്യം...

മാർത്തോമ യുവജനസഖ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
മാർത്തോമ യുവജനസഖ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt??????? ????????? ????????????????? ???????????? ????? ????????????????????????????????

മനാമ: ബഹ്​റൈൻ മാർത്തോമ യുവജനസഖ്യത്തി​​െൻറ      നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം സനദിൽ നടന്നു. പരിപാടിയിൽ ഫാ.സാം മാത്യു അധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യത്തി​​െൻറ   അർഥമെന്തെന്ന്​ ആലോചിച്ചുപോകുന്ന കാലത്താണ്​ നാടി​​െൻറ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ധീരമായ സഹനസമരങ്ങളിലൂടെയാണ്​ ബ്രിട്ടീഷുകാർക്കെതിരായ മുന്നേറ്റം ഇന്ത്യയിൽ നടന്നത്​. പുതിയ കാലത്തും അത്തരം പോരാട്ടങ്ങളുടെ മൂല്യം ചോരാതെ നിലനിർത്തേണ്ടതുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമ പ്രവർത്തകൻ എ.വി.ഷെറിൻ മുഖ്യാതിഥിയായിരുന്നു. വ്യത്യസ്​ത ധാരകളുടെ സംഗമ ഭൂമിയാണ്​ ഇന്ത്യയെന്നും വൈവിധ്യങ്ങളുടെ      ഇടം നഷ്​​ടപ്പെടുന്നതോടെ ഇന്ത്യൻ സ്വത്വത്തി​​െൻറ അർഥം ചോരുമെന്നും അദ്ദേഹം പറഞ്ഞു. ഫാ.റെജി പി.എബ്രഹാം, ഷെറി മാത്യൂസ്​ എന്നിവർ സംസാരിച്ചു. സുജിത്ത്​ സാമുവേൽ സ്വാഗതം പറഞ്ഞു. ഷെലിൻ ചാക്കോ ഗിറ്റാർ സോളോ അവതരിപ്പിച്ചു. കൊയറി​​െൻറ നേതൃത്വത്തിൽ ദേശഭക്തിഗാനം പാടി. ദേശീയോദ്​ഗ്രഥന സന്ദേശം വിളംബരം ചെയ്യുന്ന നൃത്തവുമുണ്ടായിരുന്നു. സിൻസൺ ചാക്കോ പുലി​േക്കാട്ടിൽ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തിനുശേഷം മധുരവിതരണത്തോടെയാണ്​ പരിപാടി സമാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsevents
News Summary - events-bahrain-gulf news
Next Story