Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി.കെ.രാജശേഖരൻ...

വി.കെ.രാജശേഖരൻ പിള്ളക്ക് സമാജത്തി​െൻറ ആദരം

text_fields
bookmark_border
വി.കെ.രാജശേഖരൻ പിള്ളക്ക് സമാജത്തി​െൻറ ആദരം
cancel
camera_alt??????? ?????? ????? ????????? ???????????????????

മനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ വ്യവസായി വി.കെ.രാജശേഖരൻ പിള്ളക്ക്​ ബഹ്​റൈൻ കേരളീയ സമാജം സ്വീകരണം നൽകുന്നു. ഇൗ മാസം ആറിന്​ വൈകീട്ട്​ 6.30ന്​ സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ മഹാരാഷ്​ട്ര മുൻ ഗവർണറും കോൺഗ്രസ്​ നേതാവുമായ കെ.ശങ്കരനാരായണൻ മുഖ്യാതിഥിയായി പ​െങ്കടുക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച്​ സുദീപ്​ കുമാർ, രഞ്​ജിനി ജോസ്​, സലീഷ്​, സിയ ഉൾഹഖ്​, യാസിർ, നസീർ തുടങ്ങിയവർ പ​െങ്കടുക്കുന്ന സംഗീത നിശയും അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി വർഗീസ്​ കാരക്കൽ ജന.കൺവീനറായി കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്​. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിള്ള, സെക്രട്ടറി എൻ.കെ. വീരമണി, ദേവദാസ്​ കുന്നത്ത്​, ആഷ്​ലി ജോർജ്​, വർഗീസ്​ കാരക്കൽ എന്നിവർ പ​െങ്കടുത്തു. മാന്നാർ സ്വദേശിയായ വി.കെ.രാജശേഖരൻ പിള്ള 70കളുടെ അവസാനം മുംബൈയിലാണ്​ ഒൗദ്യോഗിക ജീവിതം തുടങ്ങുന്നത്​. പിന്നീട്​ സൗദി പ്രവാസിയായി. 

ജോലി വിട്ട്​ ബിസിനസ്​ രംഗത്തേക്ക്​ കടന്ന അദ്ദേഹം ബഹ്​റൈനിൽ നാഷണൽ ഫയർ ഫൈറ്റിങ്​ കമ്പനി സ്​ഥാപിച്ചു. നിലവിൽ ഇന്ത്യ, യു.കെ, യു.എ. ഇ, ബഹ്​റൈൻ, സൗദി, സിംഗപ്പൂർ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന 14 കമ്പനികളുടെ ഉടമയാണ്​. ഇദ്ദേഹത്തി​​െൻറ സ്​ഥാപനങ്ങളിൽ വിവിധ നാടുകളിൽ നിന്നുള്ള 2,000ത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്​. ചാരിറ്റി രംഗങ്ങളിലും സജീവമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsEvent
News Summary - event-bahrain-gulf news
Next Story