Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുസഫർ അഹമ്മദി​െൻറ ...

മുസഫർ അഹമ്മദി​െൻറ  പുസ്​തകങ്ങളെക്കുറിച്ച്​ ‘ഭൂമിക’ചർച്ച

text_fields
bookmark_border
മുസഫർ അഹമ്മദി​െൻറ  പുസ്​തകങ്ങളെക്കുറിച്ച്​ ‘ഭൂമിക’ചർച്ച
cancel
camera_alt???? ???????? ?????????????????? ????? ??????????? ?????? ?????????????????????? ??????? ??????????? ????????????? ??????? ??????? ???????? ???????? ???????? ??????????????.

മനാമ: അറബ് സംസ്കൃതിയെ ആഴത്തിൽ പരിചയപ്പെടുത്തുന്ന മുസഫർ അഹമ്മദി​​െൻറ മൂന്ന് പുസ്തകങ്ങളെക്കുറിച്ച്​  പ്രവാസി സാംസ്​കാരിക കൂട്ടായ്​മ ‘ഭൂമിക’ കെ.സി.എ ഹാളിൽ ചർച്ച  സംഘടിപ്പിച്ചു. ‘മരുമരങ്ങൾ’, ‘അറബ് സംസ്കൃതി-വാക്കുകൾ വേദനകൾ’, ‘മരിച്ചവരുടെ നോട്ടുപുസ്തകം’ എന്നീ കൃതികളെ അധികരിച്ചാണ്​ ചർച്ച നടത്തിയത്​.

 അറബ് സംസ്കാരത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ത​​െൻറ അന്വേഷണങ്ങളാണ്​ മൂന്ന് പുസ്തകങ്ങളിലുമുള്ളതെന്ന് സദസിനെ അഭിസംബോധന ചെയ്​ത്​ നടത്തിയ ഓഡിയോ പ്രഭാഷണത്തിൽ മുസഫർ അഹമ്മദ് പറഞ്ഞു. ഊഷരഭൂമിയിൽ പ്രകൃതി നൽകുന്ന നനവുകളും ജീവിതവും കണ്ടെത്തുകയാണ്​ മുസഫർ ചെയ്യുന്നതെന്ന് ‘മരുമരങ്ങൾ’ എന്ന പുസ്തകം  പരിചയപ്പെടുത്തി ഫിറോസ് തിരുവത്ര പറഞ്ഞു. യുദ്ധവിരുദ്ധത പുലർത്തിയ കവിക്കൂട്ടങ്ങളും മാനവികതയാൽ സമ്പന്നമായ ചരിത്രവും ഇൗ പുസ്​തകം അടയാളപ്പെടുത്തുന്നുണ്ട്. മരുഭൂമിയുടെ സ്വത്വം അവിടുത്തെ ജീവിതങ്ങളുടെ ആത്മകഥയായി അവതരിപ്പിക്കുകയാണ്​ എഴുത്തുകാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യത്യസ്തമായ ഭാഷകൊണ്ട്,  അതിസമ്പന്നമായ ആധുനിക അറേബ്യൻ സാഹിത്യലോകത്തെ പരിചയപ്പെടുത്തുന്ന പുസ്തകമാണ്​ ‘അറബ് സംസ്കൃതി^വാക്കുകൾ, വേദനകൾ’ എന്ന്​ തുടർന്ന്​ സംസാരിച്ച പങ്കജ്നഭൻ അഭിപ്രായപ്പെട്ടു. അഭിമുഖങ്ങളിലൂടെയും  വ്യക്തി പരിചയങ്ങളിലൂടെയും മൊഴിമാറ്റത്തിലൂടെയും ഇൗ  പുസ്തകം അറബ് ഭൂമികയുടെ വൈവിധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തുകയാണ്​.  വിവിധ സംസ്കാരങ്ങളിലൂടെയുള്ള യാത്രകളിൽ ജീവിതത്തി​​െൻറയും മരണത്തി​​െൻറയും കവിത കണ്ടെത്തുന്ന എഴുത്താണ്​ ‘മരിച്ചവരുടെ നോട്ടുപുസ്തകം’ എന്ന കൃതിയിൽ ദൃശ്യമാകുന്നതെന്ന് അനിൽ വേങ്കോട് അഭിപ്രായപ്പെട്ടു. മരണത്തി​​െൻറ സൂക്ഷ്മമായ തത്വചിന്തയെ അടയാളപ്പെടുത്തുന്ന പുസ്തകം ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം  കൂടിയാണ്​. 

എല്ലാത്തരം വിജ്ഞാനത്തി​​െൻറയും പ്രമുഖ കേന്ദ്രമായിരുന്ന അറബ് ലോകത്തി​​െൻറ ആധുനിക സാമൂഹിക ജീവിതം അന്വേഷിക്കുന്ന യാത്രകളാണ്​ മുസഫർ അഹമ്മദി​േൻറതെന്ന് ചർച്ചയിൽ അധ്യക്ഷനായിരുന്ന ഇ.എ.സലിം അഭിപ്രായപ്പെട്ടു. കഠിനവും സങ്കീർണവുമായ അറേബ്യൻ ഭൂപ്രകൃതിയിലൂടെയുള്ള അന്വേഷണാത്മക യാത്രാരേഖകളെന്ന പ്രാധാന്യം അദ്ദേഹത്തി​​െൻറ കൃതികൾക്കുണ്ടെന്നും സലിം കൂട്ടിച്ചേർത്തു. സുജേഷ്  സ്വാഗതവും നജുമുദ്ദീൻ വാഴയിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsEvent
News Summary - event-bahrain-gulf news
Next Story