Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇൗദ്​ഗാഹുകളിലെത്തിയത്​...

ഇൗദ്​ഗാഹുകളിലെത്തിയത്​ നിരവധി വിശ്വാസികൾ: റമദാ​െൻറ ചൈതന്യം കാത്തുസൂക്ഷിക്കണമെന്ന്​ പ്രഭാഷകർ

text_fields
bookmark_border
ഇൗദ്​ഗാഹുകളിലെത്തിയത്​ നിരവധി വിശ്വാസികൾ: റമദാ​െൻറ ചൈതന്യം കാത്തുസൂക്ഷിക്കണമെന്ന്​ പ്രഭാഷകർ
cancel

മനാമ: പെരുന്നാൾ ദിനത്തിൽ ബഹ്​റൈനിലെ വിവിധ കേന്ദ്രങ്ങളിൽ ഇൗദ്​ നമസ്​കാരങ്ങൾ നടന്നു.രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, രാജാവി​​​െൻറ മറ്റ്​ പുത്രൻമാർ, മുതിർന്ന രാജകുടുംബാംഗങ്ങൾ, പാർലമ​​െൻറ്​ സ്​പീക്കർ, ശൂറ കൗൺസിൽ ചെയർമാൻ തുടങ്ങിയവർ അൽ സാഖിർ പാലസ്​ ​പള്ളിയിൽ നടന്ന നമസ്​കാരത്തിൽ പ​െങ്കടുത്തു.  പ്രാർഥനക്ക്​ ശേഷം രാജാവ്​ ജനങ്ങൾക്ക്​ പെരുന്നാൾ ആ​ശംസകൾ നേർന്നു. രാജ്യത്തെ പുരോഗതിയിലേക്ക്​ നയിക്കാനുള്ള കരുത്ത്​ തുടർന്നും രാജാവിന്​ ലഭിക്കുമാറാക​െട്ടയെന്ന്​ ജനങ്ങൾ അദ്ദേഹത്തിനോടുള്ള പ്രത്യഭിവാദ്യ വേളയിൽ പറഞ്ഞു. 

  രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ മലയാളി മുസ്​ലിം കൂട്ടായ്​മകളുടെ നേതൃത്വത്തിൽ ഇൗദ്​ ഗാഹുകൾ നടത്തി. പരസ്പരം ഭിന്നിച്ച്​ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കി ഇസ്​ലാമിക സമൂഹം ഒന്നിക്കണമെന്നും രാജ്യത്തി​​​െൻറയും ജനങ്ങളുടെയും നന്മക്കായി പ്രവര്‍ത്തിക്കണമെന്നും സഈദ് റമദാന്‍ നദ്​വി അഭിപ്രായപ്പെട്ടു. ഈസ ടൗൺ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഒൗഖാഫി​​​െൻറ അംഗീകാരത്തോടെ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ദാറുല്‍ ഈമാന്‍ കേരള വിഭാഗം മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു ​അദ്ദേഹം. കൃത്യമായ ലക്ഷ്യം നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മുസ്​ലിം സമൂഹം ഇന്ന് പല കക്ഷികളും സംഘടനകളുമായി തിരിഞ്ഞ് പക്ഷപാതിത്വത്തി​​​െൻറ പിടിയിലമരുന്നത് ശരിയല്ല. ലോകത്തുടനീളം നടക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ നിലകൊള്ളാന്‍ ബാധ്യതപ്പെട്ട സമുദായം തങ്ങളുടെ ഉള്ളില്‍ ശത്രുവിനെ തിരയുന്ന കാഴ്​ച ദയനീയമാണ്. 
മൃഗങ്ങളുടെ പേരില്‍ മനുഷ്യന്‍ ദാരുണമായി കൊല്ലപ്പെടുന്ന അവസ്ഥ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നു​. സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റങ്ങളെ ഇസ്​ലാം  അംഗീകരിക്കുന്നില്ല. ബീഫി​​​െൻറ പേരിലുള്ള കൊല മുസ്​ലിം പ്രശ്നം മാത്രമല്ല. അന്യായമായി ഒരാളുടെ രക്തം ചിന്തുന്നത് ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും രക്തം ചിന്തുന്നതിന് തുല്യമാണെന്നാണ്​ ഖുര്‍ആന്‍ പറയുന്നത്. അനീതിക്കെതിരെ നിലകൊള്ളണമെന്ന വിശ്വാസി സമൂഹത്തോടുള്ള ഖുര്‍ആ​​​െൻറ ശാസനയാണത്​. കണ്‍മുമ്പില്‍ തിൻമ കാണുമ്പോള്‍ തടയാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. അനീതിയോടും അക്രമത്തോടും നിസ്സംഗനായി നില്‍ക്കുന്നത് വിശ്വാസമില്ലായ്മയുടെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.  സ്ത്രീകളും കുട്ടികളുമടക്കം 2,000 ത്തിലധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹിന് ജമാല്‍ നദ്​വി, എം.എം സുബൈര്‍, മുഹമ്മദ് ശഫീഖ്, എം. ബദ്റുദ്ദീന്‍, എം. ജാബിര്‍, മുഹമ്മദ് മുസ്തഫ, സിറാജ് കിഴുപ്പിള്ളിക്കര, മുഹമ്മദ് ശരീഫ്,  എ.എം ഷാനവാസ്, ടി.കെ ഫാജിസ്, നസീം സബാഹ്, അബ്​ദുല്‍ ഫത്താഹ്, അബ്ബാസ് മലയില്‍, കെ.കെ മുനീര്‍, ഫസലു റഹ്​മാന്‍, അബ്​ദുല്‍ ഹക്കീം, ബിന്‍ഷാദ് പിണങ്ങോട്, വി.കെ. നൗഫല്‍, അബ്​ദുല്‍ ജലീല്‍, യു.വി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

സുന്നി ഔഖാഫി​​​െൻറ ആഭിമുഖ്യത്തിൽ ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ അൽ അൻസാർ സ​​െൻറർ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഫദലുൽ ഹഖ് ഉമരി വിശ്വാസികളെ അഭിസംബോധന ചെയ്​തു. റമദാനിൽ വ്രതശുദ്ധി വഴി ആർജിച്ചെടുത്ത മാനസിക വിശുദ്ധിയും ആത്മ ചൈതന്യവും വരുന്ന മാസങ്ങളിലും സൂക്ഷിക്കാൻ ഓരോരുത്തരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തോടെ അവസാനിക്കുന്നതല്ല റമദാ​​​െൻറ ഉള്ളടക്കം. അത് ജീവിതത്തെ വിമലീകരിക്കാനും പ്രപഞ്ചനാഥ​​​െൻറ പ്രീതിക്കനുസരിച്ച്​  ചിട്ടപ്പെടുത്താനുമുള്ളതാണ്. അതിനുള്ള പരിശീലനക്കളരിയാണ്​ കഴിഞ്ഞു പോയത്​. റമദാനിൽ ആർജിച്ചെടുത്ത ഊർജമാണ് ഓരോ വിശ്വാസിയെയും മുന്നോട്ട് നടത്തേണ്ടത്.ജീവിതത്തിലെ സമസ്​ത മേഖലകളിലും അല്ലാഹുവും പ്രവാചകനും കാണിച്ചു തന്ന മഹിതമായ മാർഗം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. -

ഖുർആൻ വിജ്ഞാന പരീക്ഷകളിൽ ഉയർന്ന മാർക്ക്​ കരസ്ഥമാക്കിയവർക്കുള്ള സമ്മാനദാനവും ‘നിത്യ ജീവിതത്തിലെ പ്രാർഥനകൾ’ എന്ന പുസ്തകപ്രകാശനവും നടന്നു. അൽ അൻസാർ ഉമ്മുൽഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തിയ ഈദ് പ്രാർഥനക്ക് അബ്​ദു റഊഫ് ബാഖവി നേതൃത്വം നൽകി. 
ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ പാകിസ്​താൻ ക്ലബിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ജൗഹർ ഫാറൂഖി പ്രഭാഷണം നടത്തി. ആത്മീയ പരിശുദ്ധി നിലനിർത്തി മാനവിക ഐക്യത്തി​​​െൻറയും സൗഹാർദ്ദത്തി​​​െൻറയും വാഹകരായി മാറാൻ വിശ്വാസി സമൂഹം മുന്നോട്ടു വരണമെന്ന്​ അദ്ദേഹം പറഞ്ഞു. 
ഖുര്‍ആ​​​െൻറ മതദര്‍ശനം സമഗ്രമായ മാനവിക ദര്‍ശനം കൂടിയാണ്​. ഖുര്‍ആനും നബിചര്യയും ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമത്വത്തെക്കുറിച്ചുള്ള അത്യുന്നത പാഠങ്ങള്‍ ഏതു കാലഘട്ടത്തിലും പ്രസക്തമാണ്​. മനുഷ്യ​​​െൻറ വളര്‍ച്ചയും  നൻമയുമാണ്​ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്​. റമദാനിൽ  നേടിയെടുത്ത ആത്മ വിശുദ്ധിയുടെ പ്രകടനവും അത് ജീവിതത്തിൽ പക൪ത്താനുള്ള പ്രതിജ്ഞയുമാകണം ആഘോഷങ്ങൾ. വ്രതാനുഷ്​ഠാനത്തി​​​െൻറ പകലുകളും പ്രാർഥനകളാല്‍ സജീവമായിരുന്ന രാവുകളും നേടിത്തന്ന സൗഭാഗ്യങ്ങൾ ആഘോഷത്തി​​​െൻറ പേരില്‍ നഷ്​ടപ്പെടാതിരിക്കാൻ  ജാഗ്രത പുലർത്തണം. ആഘോഷങ്ങൾ ജീവിത നന്മയുടെ തുടക്കവും തുടർച്ചയുമാകണം. മഹനീയ അടിത്തറകളുള്ള ആഘോഷമാണ് ഈദ്. പ്രപഞ്ച നാഥ​​​െൻറ മഹത്വം ഉദ്‌ഘോഷിക്കുന്നതിനോടൊപ്പം വിനോദങ്ങളും അതില്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്​. ഇസ്‌ലാമിലെ ആഘോഷങ്ങള്‍ തുടക്കം കുറിക്കുന്നത് ദൈവനാമം ഉച്ചരിച്ചും ദൈവമഹത്വം വാഴ്ത്തിയുമാണ്​. മർദിത^ പീഡിത ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഘോഷങ്ങൾ  പ്രേരണയാകണം. ഈദ് കുടുംബബന്ധമെന്ന പോലെ സുഹൃദ്ബന്ധവും ഊഷ്മളമാക്കുന്നതിനുള്ള അവസരമാകണം. മതമൈത്രിയും സാമുദായിക സൗഹാര്‍ദവും സഹവര്‍ത്തിത്വവും സജീവതയോടെ നിലനിര്‍ത്താന്‍ പോന്നതാണ്  ഒത്തുചേരലുകള്‍. തീവ്ര നിലപാടുകളിലൂടെ ഇസ്​ലാമിനെയും മുസ്​ലിങ്ങളെയും കളങ്കപ്പെടുത്തുന്ന സംഘങ്ങളെ പ്രതിരോധിക്കാനും ചെറുത്തു തോൽപ്പിക്കാനും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഐ.സി.എഫ്  ഉമ്മുൽഹസം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി. പെരുന്നാൾ നമസ്കാരത്തിനുശേഷം നടന്ന സംഗമത്തിൽ നിരവധിപേർ ഒത്തുകൂടി ഈദ് ആശംസകൾ അർപ്പിച്ചു. ഉമ്മുൽ ഹസ്സം സുന്നി സ​​െൻററിൽ നടന്ന പരിപാടിയിൽ മുഹിയുദ്ദീൻ കുട്ടി ഹസനി ഈദ് സന്ദേശം നൽകി. ബാഫഖി തങ്ങൾ സംസാരിച്ചു. മദ്​റസ വിദ്യാർഥികൾ ഈദ് ഗാനങ്ങൾ ആലപിച്ചു. അബ്​ദുൽ നാസർ ഹരിപ്പാട്, സിദ്ദിഖ് മാസ്, സിറാജ് തൽഹ, അഹ്‌മദ്‌ ഹാജി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സി.പി സക്കറിയ സ്വാഗതവും അസ്‌കർ നന്ദിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid
News Summary - eid
Next Story