Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇക്കണോമിക് വിഷന്‍...

ഇക്കണോമിക് വിഷന്‍ 2030: ലക്ഷ്യം നേടുന്നതിനുള്ള നടപടികൾ വേണം –കിരീടാവകാശി 

text_fields
bookmark_border
ഇക്കണോമിക് വിഷന്‍ 2030: ലക്ഷ്യം നേടുന്നതിനുള്ള നടപടികൾ വേണം –കിരീടാവകാശി 
cancel
camera_alt?????????????? ?????? ???????????????????? ????????? ????????? ????? ???? ???????? ????????? ?????????? ???????????????
മനാമ: ‘ഇക്കണോമിക് വിഷന്‍ 2030’​​െൻറ ലക്ഷ്യം നേടുന്നിനുള്ള നടപടികളുമായാണ്​ സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗവൺമ​െൻറ്​ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സര്‍ക്കാർ പദ്ധതികള്‍ അവസാനിക്കാന്‍  ഒരു വര്‍ഷം മാത്രം ശേഷിക്കെ പ്രവര്‍ത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും സഹകരണം മെച്ചപ്പെടുത്തണം. ജനങ്ങളുടെയും രാജ്യത്തി​​െൻറയും താല്‍പര്യങ്ങളാണ് സര്‍ക്കാറി​​െൻറ പ്രവര്‍ത്തനത്തനങ്ങളുടെ അടിസ്ഥാനം. രാജ്യത്തി​​െൻറ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയുണര്‍ത്തുന്നതാണ്. 2016ല്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 3.2 ശതമാനമായിരുന്നു. എണ്ണ ഇതര ഉല്‍പാദന മേഖല 4.3 ശതമാനം വളര്‍ച്ച നേടിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഭാവി ഭാസുരമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ മേഖലയിലും സര്‍ക്കാര്‍ വകുപ്പുകൾ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്​. രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാറിനോടൊപ്പം ജനങ്ങളും തോളോട് തോള്‍ ചേര്‍ന്ന് നിൽക്കണം. വളര്‍ച്ചയിലേക്ക്​ കുതിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തുണ്ട്​. മനുഷ്യവിഭവ ശേഷിയുടെ ശാക്തീകരണത്തിലുടെ പ്രതീക്ഷിത വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ മികവ് വഴി മനുഷ്യവിഭവ ശേഷി മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newseconomic vision
News Summary - economic vision-bahrain-gulf news
Next Story