Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ രണ്ട്​...

ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർ മുങ്ങി മരിച്ചു; ഒരാൾ തൃശൂർ സ്വദേശി 

text_fields
bookmark_border
ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർ മുങ്ങി മരിച്ചു; ഒരാൾ തൃശൂർ സ്വദേശി 
cancel
camera_alt???? ?????, ????? ???????

മനാമ: ബഹ്​റൈനിൽ രണ്ട്​ വ്യത്യസ്​ത സംഭവങ്ങളിൽ രണ്ടുപേർ മുങ്ങി മരിച്ചു. തൃശൂർ സ്വദേശിയായ യുവാവും മംഗലാപുരം സ്വദേശിനിയായ സ്​ത്രീയുമാണ്​ മരിച്ചത്​. തൃശൂർ  സ്വദേശി  അഖിൽ വിശാൽ ചാലിപ്പാട്ട് (31) സല്ലാഖ്​ ബീച്ചിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു അഖിൽ. പ്രമുഖ കമ്പനിയായ ‘യൂനിടാഗി’​​െൻറ ശുചീകരണ വിഭാഗത്തിൽ ബി.ഡി.എഫ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം  സൽമാനിയ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മറ്റൊരു സംഭവത്തിൽ മംഗലാപുരം സ്വദേശിനി രേണുക കർക്കരെ (56) എന്ന സ്​ത്രീ ബുദയ്യ ബീച്ചിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചു. ബോട്ട്​ മറിഞ്ഞാണ്​ അപകടമെന്നാണ്​ ആദ്യ റിപ്പോർട്ട്. ഇവരുടെ കൂടെയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. ഭർത്താവ്​ വസന്ത്​ കർക്കരെ അവാൽ പ്ലാസ്​റ്റിക്​ കമ്പനിയിൽ ജീവനക്കാരനാണ്​. മക്കളില്ല. ഇവരുടെ മൃതദേഹവും ​സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നട പടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക്​ അയക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDrown to death
News Summary - drown to death-bahrain-gulf news
Next Story