Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ ചെണ്ട...

ബഹ്​റൈനിലെ ചെണ്ട കലാകാരന്മാർ മേളാർച്ചനയുമായി നാട്ടിലേക്ക്​

text_fields
bookmark_border
ബഹ്​റൈനിലെ ചെണ്ട കലാകാരന്മാർ മേളാർച്ചനയുമായി നാട്ടിലേക്ക്​
cancel

മനാമ: കേരളത്തി​​െൻറ പാരമ്പര്യകലകൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരിചയപ്പെടുത്തുന്നതിനു വേണ്ടി ബഹ്റൈൻ സോപാനം വാദ്യകലാ സംഘം നടത്തുന്ന ‘മേളാർച്ചന യാത്ര-2017’ ഇൗ മാസം 16ന്​ കന്യാകുമാരിയിൽ നിന്നും ആരംഭിക്കുമെന്ന്​ ‘സോപാനം’ അധ്യക്ഷൻ സന്തോഷ് കൈലാസ് അറിയിച്ചു.
‘ഭാരതമേള പരിക്രമം’ എന്ന പേരിൽ കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് ചെണ്ടമേളം അവതരിപ്പിക്കും. 2016ൽ ആരംഭിച്ച പരിപാടിയുടെ ഇൗ വർഷത്തെ യജ്​ഞം കന്യാകുമാരി  മുതൽ ഗുരുവായൂർ വരെയുള്ള 18 ക്ഷേത്രങ്ങളിലായി പൂർത്തീകരിക്കും. ഇത്​  ഡിസംബർ 21ഒാടെ പൂർത്തിയാകും.  

സന്തോഷ് കൈലാസി​​െൻറ നേതൃത്വത്തിൽ ബഹ്​റൈനിൽ നിന്നും കേരളത്തിൽ നിന്നുമുളള 100 കലാകാരന്മാരാണ് സംഘത്തിലുള്ളത്. ബഹ്റൈനിലെ സ്കൂൾ വിദ്യാർഥികൾ  മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന സംഘം ദിവസവും മൂന്നു മേളങ്ങൾ വീതം അവതരിപ്പിക്കും. കേരളത്തി​​െൻറ പാരമ്പര്യകലകളായ ചെണ്ട, തായമ്പക, തിമില, പഞ്ചവാദ്യം, ഇടക്ക, സോപാനം, കൊമ്പ്, കുറുംകുഴൽ തുടങ്ങിയവ ആഭ്യസിപ്പിക്കുന്ന ബഹ്റൈൻ പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് സോപാനം കലാസംഘം.ഇപ്പോൾ ഏകദേശം 150 പേർ ഇവിടെ വിവിധ വാദ്യ ഉപകരണങ്ങൾ പരിശീലിച്ചുവരുന്നുണ്ട്​. 

ഡിസംബർ 21ന്​ മമ്മിയൂർ നടരാജ മണ്ഡപത്തിൽ നടക്കുന്ന മേളാർച്ചന സമാപന സമ്മേളനത്തിൽ ‘സോപാനം’ ഏർപ്പെടുത്തിയ രണ്ടാമത് തൗരത്രികം പുരസ്ക്കാരം പ്രശസ്ത മദ്ദള വിദ്വാൻ സദനം രാമചന്ദ്ര മാരാർക്ക് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ  സമ്മാനിക്കും. 50,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ്​ പുരസ്കാരം. ചടങ്ങിൽ  മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ,  നർത്തകി ഡോ.രാജശ്രീ വാര്യർ, സദനം വാസുദേവൻ എന്നിവർ സംബന്ധിക്കും. അവാർഡ് ദാനത്തിനു ശേഷം മട്ടന്നൂർ ശങ്കരങ്കുട്ടി മാരാരുടെ നേതൃതത്തിൽ 100 കലാകാരന്മാരെ പങ്കെടുപ്പിച്ച്  സോപാനം അവതരിപ്പിക്കുന്ന പഞ്ചാരിമേളവും അരങ്ങേറും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newschenda melam
News Summary - chenda melam-bahrain-gulf news
Next Story