Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമന്ത്രിസഭ യോഗം: റിയൽ...

മന്ത്രിസഭ യോഗം: റിയൽ എസ്​റ്റേറ്റ്​ മേഖലയുടെ  പ​ുരോഗതിക്കായി പുതിയ ഏജൻസി 

text_fields
bookmark_border
മന്ത്രിസഭ യോഗം: റിയൽ എസ്​റ്റേറ്റ്​ മേഖലയുടെ  പ​ുരോഗതിക്കായി പുതിയ ഏജൻസി 
cancel

മനാമ: റിയല്‍ എസ്​റ്റേറ്റ്​ മേഖലയുടെ പുരോഗതി ഉറപ്പാക്കാനുംനിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്താനുമായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ആരംഭിക്കുന്നതിനുള്ള​ നിർദേശത്തിന്​ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. സര്‍ക്കാറി​​െൻറ വിവിധ പദ്ധതികളുടെ  മുന്‍ഗണന നിര്‍ണയിക്കുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. മുഹറഖ് ഗവര്‍ണറേറ്റില്‍ ഏഴ് സ്ഥലങ്ങള്‍ അക്വയര്‍ ചെയ്യുന്നതിന് അംഗീകാരം നല്‍കി. വിവിധ സ്ഥലങ്ങളില്‍ പൊതുജന താല്‍പര്യാര്‍ഥം കാർ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണിത്​. ഐന്‍ റയ പാര്‍ക്ക് നവീകരിക്കാനും നിർദേശിച്ചു. ‘വിഷന്‍ 2030’ പദ്ധതികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് യു.എന്നും ബഹ്‌റൈനും തമ്മില്‍ കരാറില്‍ ഒപ്പുവെക്കും. 

പരിസ്ഥിതിക്ക് അപകടകരമായ മാലിന്യങ്ങളുടെ വിഷയത്തിൽ  നിയമം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കി. ജി.സി.സിയിലെ വ്യവസായങ്ങളുടെ സംരക്ഷണവും മത്സരാത്​മകതയും ഉറപ്പാക്കാൻ ചില സാധനങ്ങൾ ഇറക്കുമതി ചെയ്യു​േമ്പാൾ ഫീസ്​ ചുമത്താനുള്ള നിർദേശം അംഗീകരിച്ചു. പുകവലി, പുകയില നിരോധനവുമായി ബന്ധപ്പെട്ട നിയമത്തില്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തുന്നതിനും അംഗീകാരം നല്‍കി.

രണ്ടാമത് ഗവൺമ​െൻറ്​ ഫോറം വിജയകരമായത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഗവൺമ​െൻറ്​ ഫോറത്തിലെ അജണ്ടകള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാറി​​െൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്ന്​ വിലയിരുത്തുകയും ചെയ്​തു. 

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ഫോറം സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായകമാകുമെന്നും  അഭിപ്രായമുയര്‍ന്നു. മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും ഫോറത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാറി​െൻറ ഭാവി പദ്ധതികള്‍ ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിന് ഇത്​ ഉപകരിക്കും. ബഹ്‌റൈന്‍ അന്താരാഷ്​ട്ര പ്രതിരോധ എക്‌സിബിഷന്‍ വൻ വിജയമായിരുന്നെന്ന്​ കാബിനറ്റ് വിലയിരുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലാണ്​ ഇത്​ സംഘടിപ്പിച്ചത്​.  മോസ്‌കോയില്‍ സംഘടിപ്പിച്ച 19ാമത് അന്താരാഷ്​ട്ര വിദ്യാര്‍ഥി,യുവജന ഉച്ചകോടിയുടെ ഭാഗമായി നടന്ന യുവജന മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രകട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetgulf newsmalayalam news
News Summary - cabinet-bahrain-gulf news
Next Story