Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ റെഡ്​ ക്രസൻറ്​...

ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റി പരിശീലനം നൽകി

text_fields
bookmark_border
ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റി പരിശീലനം നൽകി
cancel
camera_alt??????? ????? ???????? ????????????? ???????????? ???? ???? ????????? ???????? ????????

മനാമ: ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷ പ്രവർത്തനത്തി​​െൻറ ഭാഗമായുള്ള പരിശീലനം നൽകി. ആദ്യഘട്ടം എന്ന നിലയിൽ 34 പേർക്കാണ്​ പരിശീലനം നൽകിയത്​. ഇൗവർഷം പകുതിവരെ 398 പേരാണ്​ പരി​ശീലനം പൂർത്തിയാക്കി ഇൻറർനാഷണൽ പാരാമെഡിക് സർട്ടിഫിക്കറ്റ് നേടിയത്​. 34 പ്രഥമശുശ്രൂഷ പരിശീലന പരിപാടികളാണ്​ ഇതുവരെ നടന്നത്​. ദൈനംദിന പ്രശ്​നങ്ങൾ, ദുരന്തങ്ങൾ,സംഘർഷങ്ങൾ എന്നിവയെ മറികടക്കുന്നതിനുള്ള പരിശീലനമാണ്​ നൽകുന്നത്​. 

അടിയന്തിര തയ്യാറെടുപ്പുകളെ ശക്തിപ്പെടുത്താൻ സ്ഥാപനങ്ങളും ഏജൻസികളും ഗവൺമ​െൻറ്​ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന തരത്തിലുള്ള പരിശീലനമാണ്​ വോളണ്ടിയർമാർക്ക്​ നൽകുന്നത്​. പ്രാഥമിക ശുശ്രൂഷ രംഗത്ത്​ ആഗോളതലത്തിൽ ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണന്ന്​ ഡയറക്​ടർ ജനറൽ മുബാറക്​ അൽ ഹാദി വ്യക്തമാക്കി. ബഹ്​റൈനിൽ റെഡ്​ ക്രസൻറ്​ സൊസൈറ്റി താമസക്കാർക്കും പൗരൻമാർക്കും പ്രാഥമിക ശുശ്രൂഷകൾ വിവിധ സന്ദർഭങ്ങളിൽ നൽകി തുടങ്ങിയതിന്​ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്​. 

കൂടുതൽ യോഗ്യരായ വോളണ്ടിയർമാരെ പരിശീലിപ്പിക്കുക,  അസോസിയേഷ​​െൻറ  സന്നദ്ധസേവകരുടെ പരിശീലനം, പുനരധിവാസ പരിപാടികൾ മെച്ചപ്പെടുത്തുക, പരിശീലകരുടെ വ്യക്തിഗത ശേഷി വർദ്ധിപ്പിക്കുക എന്നിവയിലൂടെ പരിശീലന പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്​.  പ്രാഥമിക ശുശ്രൂഷ എന്നത്​ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരുചോദ്യമാണ്​. ഒരു പ്രതിസന്​ധിഘട്ടത്തിൽ വളരെ പെ​െട്ടന്നുള്ള രക്ഷാപ്രവർത്തനത്തിലൂടെ മരണത്തി​​െൻറ മുഖാമുഖത്തിൽ നിന്ന്​ വ്യക്തിയെ രക്ഷിച്ചെടുക്കാനുള്ള അറിവും സന്നദ്ധതയും ഇത്തരം പരി​ശീലനങ്ങളിലൂടെ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:red crescentgulf newsmalayalam news
News Summary - Bahrain-red crescent-Gulf news
Next Story