Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്തി​െൻറ...

രാജ്യത്തി​െൻറ പ്രതിരോധ ചരിത്രത്തിൽ  പുതിയ അധ്യായമെഴുതി ‘ബിഡെക്​’ സമാപിച്ചു 

text_fields
bookmark_border
Army vehicle
cancel
camera_alt?????????? ????? ??????????? ????????
മനാമ: പ്രഥമ ബഹ്​റൈൻ അന്താരാഷ്​ട്ര പ്രതിരോധ പ്രദർശനവും സമ്മേളനവും (ബിഡെക്​) അവസാനിച്ചു. പരിപാടി വൻ വിജയമായിരുന്നെന്ന്​ സംഘാടകർ വിലയിരുത്തി. സനാബിസിലെ എക്​സിബിഷൻ സ​െൻററിൽ പ്രദർശനവും ‘ബഹ്​റൈൻ ബെ’യിലെ ഫോർ സീസൺസ്​ ഹോട്ടലിൽ ഉന്നത തല സമ്മേളനങ്ങളുമാണ്​ പ്രധാനമായും നടന്നത്​. ഇതിനുപുറമെ, മിന സൽമാൻ പോർട്ടിൽ യുദ്ധക്കപ്പലുകളുടെ പ്രദർശനവും സാഖിറിൽ വ്യോമയാന പ്രദർശനവും ഒരുക്കിയിരുന്നു. 
ബഹ്​റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്​) ലോക്​ഹീഡ്​ മാർടിൻ കമ്പനിയിൽ നിന്ന്​ എഫ്​^16 ഇനത്തിലുള്ള 16 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറായതാണ്​ എക്​സിബിഷനിലെ ഏറ്റവും ശ്രദ്ധേയമായ നടപടി. 3.8 ബില്ല്യൺ ഡോളറി​​െൻറ ഇടപാടാണിത്​. എക്​സിബിഷ​​െൻറ രണ്ടാം ദിനത്തിലാണ്​ കരാർ ഒപ്പിട്ടത്​.റോയൽ ബഹ്​റൈനി എയർഫോഴ്​സ്​ കമാൻഡർ എയർ വൈസ്​ മാർഷൽ ശൈഖ്​ ഹമദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ‘ബിഡെക്​’ മീഡിയ സ​െൻററിൽ നടന്ന വാർത്താസമ്മേളനത്തിലാണ്​ ഇൗ വിവരം അറിയിച്ചത്​. 
  തിങ്കളാഴ്​ച മുതൽ മൂന്ന്​ ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 60 രാഷ്​ട്രങ്ങളിൽ നിന്നായി 180ഒാളം സ്​ഥാപനങ്ങൾ പ​െങ്കടുത്തു. പ്രദർശനത്തിൽ, കര, കടൽ, വ്യോമ പ്രതിരോധ രംഗങ്ങളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഒരുക്കിയിരുന്നു.  റോയൽ കമാൻഡർ ബ്രിഗേഡിയർ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫയാണ്​ പരിപാടിയു​െട ഉദ്​ഘാടനം നിർവഹിച്ചത്​. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ   വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങൾ​ പ്രദർശിപ്പിച്ചിരുന്നു. അറബ്​ സഖ്യസേനയുടെ പിന്തുണയോടെ നടന്ന സമ്മേളനത്തിൽ ‘നാറ്റോ’, യു. എൻ. സമാധാന സേന പ്രതിനിധികളും പ​െങ്കടുത്തു.
ഭീകരതക്കെതിരായ പുതിയ സുരക്ഷ സംവിധാനം മേഖലയിൽ ഉയർന്നുവരേണ്ടതുണ്ടെന്ന്​ റോയൽ കമാൻഡർ ബ്രിഗേഡിയർ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ      എക്​സിബിഷനോടനുബന്ധിച്ച്​ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ഇറാ​​െൻറ പ്രകോപനപരമായ നടപടികളെ നേരിട്ട്​  മാത്രമേ ഗൾഫ്​ രാജ്യങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. സമ്മേളനങ്ങളിൽ ഇറാ​​െൻറ സാമ്രാജ്യത്വ വ്യാപന താൽപര്യത്തിനും ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണക്കുമെതിരെ അറബ്​ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കർശന നിലപാടാണ്​ സ്വീകരിച്ചത്​.  ‘ബിഡെകി’​െൻറ വിജയകരമായ പര്യവസാനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർക്ക്​ ആഭ്യന്തര മന്ത്രി ലഫ്​.ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ നന്ദി രേഖപ്പെടുത്തി. ബി.ഡി.എഫ്​ കമാൻഡർ ഇൻ ചീഫ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ, റോയൽ ഗാർഡ്​ കമാർഡറും ‘ബിഡെക്​’ ഹൈ ഒാർഗനൈസിങ്​ കമ്മിറ്റി അധ്യക്ഷനുമായ ബ്രിഗേഡിയർ ജനറൽ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരെയും നന്ദി അറിയിച്ചു. ബി.ഡി.എഫി​​െൻറ കരുത്തും കാര്യക്ഷമതയും പ്രകടമാകുന്ന പരിപാടിയിരുന്നു ‘ബിഡെക്​’ എന്ന്​ മന്ത്രി പറഞ്ഞു. വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളും കൂട്ടിയോജിപ്പിച്ച്​ അന്താരാഷ്​ട്ര തലത്തിൽ ശ്രദ്ധനേടിയ പരിപാടി സംഘടിപ്പിക്കാനായി. ലോകോത്തര പ്രദർശനങ്ങൾ സംഘടിപ്പിക്കാനുള്ള രാജ്യത്തി​​െൻറ ശേഷിയുടെ തെളിവുകൂടിയായി ഇത്​ മാറിയെന്ന്​ പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. വിവിധ ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയായതി​​െൻറ പേരിൽ ബഹ്​റൈൻ തിരയുന്ന 160 പേർക്ക്​ ഇറാൻ അഭയം നൽകിയിട്ടുണ്ട്​. രാജ്യത്തി​​െൻറ സുരക്ഷയും സ്​ഥിരതയും അട്ടിമറിക്കാൻ ശ്രമിച്ചവരാണവർ. വിവിധ ഭീകരാക്രമണങ്ങളിൽ 25 ബഹ്​റൈനി സുരക്ഷ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടിട്ടുണ്ട്​. ഇൗ കേസുകളിലെ പ്രതികളുടെ പൗരത്വം റദ്ദാക്കുകയും കോടതി ഇവർക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്​തിട്ടുണ്ട്​. യു. എസ്​.പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​െൻറ ഇറാൻ നയം ആ രാജ്യത്തി​​െൻറ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്​. ഇക്കാര്യത്തിൽ യു.എസ്​.നയം പ്രശംസനീയമാണ്​. അറബ്​, ഗൾഫ്​ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്​ട്ര തലത്തിൽ സമാധാനം നിലനിർത്താനും ഉതകുന്ന നയമാണ്​ അമേരിക്ക സ്വീകരിക്കുന്നത്​. ബഹ്​റൈനിലേക്കുള്ള ഇറാ​​െൻറ സ്​ഫോടക വസ്​തുകടത്ത്​ അനുവദിക്കില്ലെന്ന്​ യു.എസ്​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബഹ്​റൈനിലെ ഭീകര പ്രവർത്തനവും ഇറാൻ റെവല്യൂഷനറി ഗാർഡുകളും തമ്മിൽ നേരിട്ട്​ ബന്ധമുണ്ട്​. ബഹ്​റൈനിൽ പിടിയിലായ ഭീകരർ തങ്ങൾ പരിശീലനം നേടുന്നത്​ ഇറാനിൽ നിന്നാണെന്ന്​ സമ്മതിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsB deck end
News Summary - B dec end
Next Story