Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവർണാഭമായ ചടങ്ങിൽ...

വർണാഭമായ ചടങ്ങിൽ ‘ഗുരുസ്​മൃതി’  അവാർഡ്​ ഗോകുലം ഗോപാലന്​ കൈമാറി

text_fields
bookmark_border

മനാമ: ബഹ്​റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ  ‘ഗുരുസ്​മൃതി’ അവാർഡ്​ നൈറ്റും ഇൗദ്​ ആഘോഷവും കേരളീയ സമാജം ഹാളിൽ നടത്തി. ശ്രീനാരായണ ധർമവേദി ചെയർമാനും വ്യവസായിയുമായ ഗോകുലം ഗോപാലന്​ ഇൗ വർഷത്തെ പുരസ്​കാരം സമ്മാനിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്​തി പത്രവുമടങ്ങുന്നതാണ്​ പുരസ്​കാരം.  മതസൗഹാർദ^സാംസ്​കാരിക സമ്മേളനത്തിൽ ശിവഗിരിയിലെ സ്വാമിമാരായ സാന്ദ്രാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി എന്നിവരും  ജി.എസ്​.എസ്​ ചെയർമാൻ കെ. ചന്ദ്രബോസ്​, വൈസ്​ ചെയർമാൻ വി.എൻ. ഭദ്രൻ, സെക്രട്ടറി ശശിധരൻ, മാർത്തോമ ഇടവക വികാരി ഫാ. സാം മാത്യു, സമസ്​ത പ്രസിഡൻറ്​ ​ഫക്രുദ്ദീൻ കോയ തങ്ങൾ, ഖത്തർ എൻജിനീയറിങ്​ ഡയറക്​ടർ ബാബുരാജ്​, പ്രോഗ്രാം കൺവീനർ പി. അനിൽ എന്നിവരും സംബന്ധിച്ചു. 
കെ. ചന്ദ്രബോസ്​ ഗോകുലം ഗോപാലനെ പൊന്നാട അണിയിച്ചു. മുഖ്യാതിഥികളായ സ്വാമിമാർ മെമ​േൻറായും മംഗളപത്രവും നൽകി. 103 പേർ അണിനിരന്ന ‘ദൈവദശകം’ പ്രാർഥന ഗാനത്തോടെയാണ്​ പരിപാടികൾ ആരംഭിച്ചത്​. 
ഗുരുദേവ ദർശനങ്ങൾക്ക്​ പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ്​ ‘ഗുരു സ്​മൃതി’ അവാർഡ്​ നൽകുന്നതെന്ന്​ ഭാരവാഹികൾ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. മെഗാ മ്യൂസിക്കൽ കോമഡി ഷോയിൽ ദേശീയ ചലചിത്ര അവാർഡ്​ ജേതാവ്​ സുരഭി ലക്ഷ്​മി, ഗിന്നസ്​ റെക്കോഡ്​ ജേതാവും ചലചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്​മി, ഗായകരായ സൂരജ്​ സന്തോഷ്​, ഫിറോസ്​ നാദാപുരം, അഭിജിത്​ കൊല്ലം, മിമിക്രി താരം നെൽസൺ എന്നിരടങ്ങുന്ന സംഘമാണ്​ പ​െങ്കടുത്തത്​.
2017 വർഷത്തെ നവരാത്രി ആഘോഷങ്ങളും വിദ്യാരംഭവും സെപ്​റ്റംബറിൽ നടക്കുമെന്നും ഗായകനായ ജി. വേണുഗോപാലാണ്​ വിദ്യാരംഭം കുറിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. മുൻകൂട്ടി രജിസ്​റ്റർ ചെയ്യാൻ സൗകര്യമുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story