Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉച്ച വിശ്രമ നിയമം...

ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരാൻ ഇനി രണ്ടുനാൾ

text_fields
bookmark_border
ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരാൻ ഇനി രണ്ടുനാൾ
cancel

മനാമ: ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരുന്നതി​​​െൻറ ആശ്വാസവുമായി  പ്രവാസി  തൊഴിലാളികൾ.വേനൽ കനത്തതോടെ കടുത്ത ചൂടാണ്​ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്​. ഇതുമൂലം, നിർമാണ മേഖലയിലും മറ്റുമുള്ള തൊഴിലാളികൾ ദുരിതത്തിലാണ്​. 
ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ ഉച്ച വിശ്രമ നിയമം കർശനമായി നടപ്പാക്കണമെന്ന് വിവിധ കമ്പനികളോട് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇത്തവണയും നിയമം പാലിക്കപ്പെടുന്നുണ്ടെന്ന്​ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. 
ഉച്ച 12മുതല്‍ വൈകീട്ട് നാലുമണി വരെ ജുലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കുന്നതാണ്​ ഇൗ നിയമം. ഉന്നതമായ മനുഷ്യാവകാശ നിലപാടുകളാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നതെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്​ഞാബദ്ധമാണ്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കു​േമ്പാൾ തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിന്​ പ്രാധാന്യം നൽകേണ്ടതുണ്ട്​. 
വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്​ടിക്കാൻ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വേനലില്‍ സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുണ്ട്​. അതിനാല്‍ തൊഴിലാളികളോട്​ മതിയായ അളവിൽ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story