Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജം ഭവനനിർമാണ...

കേരളീയ സമാജം ഭവനനിർമാണ പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
കേരളീയ സമാജം ഭവനനിർമാണ പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സപ്തതി ആഘോഷത്തോടനുബന്ധിച്ച്​  നടപ്പാക്കുന്ന സൗജന്യ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീട്  ആലപ്പുഴ ജില്ലയിലെ  കാര്‍ത്തികപ്പള്ളി താലൂക്കില്‍ പത്തിയൂര്‍ പഞ്ചായത്തിലെ വിജിത വിജയനും കുടുംബത്തിനും നല്‍കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്​ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്​ നിർവഹിച്ചു. വീടി​​​െൻറ പ്ലാൻ കുടുംബത്തിന്​ മുഖ്യമന്ത്രി കൈമാറി.
സമാജം ‘സാന്ത്വനസ്പർശം’ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ് നിര്‍ധനര്‍ക്കുള്ള ഭവന നിർമാണ പദ്ധതി ആസൂത്രണം ചെയ്​തതെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണ പിള്ള,  ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. 
മുഖ്യമന്ത്രിയുടെ  ചേമ്പറിൽ നടന്ന ചടങ്ങില്‍ കായകുളം എം.എൽ.എ പ്രതിഭ ഹരി , ആര്‍ക്കിടെക്റ്റ് ശങ്കര്‍, കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു. നിലവിൽ എ​േട്ടാളം വീടുകൾ നിർമിക്കാനാണ്​ പദ്ധതിയുള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story