Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏകീകൃത കുടുംബ...

ഏകീകൃത കുടുംബ നിയമത്തിന്​ ഹമദ്​ രാജാവി​െൻറ അംഗീകാരം

text_fields
bookmark_border
ഏകീകൃത കുടുംബ നിയമത്തിന്​ ഹമദ്​ രാജാവി​െൻറ അംഗീകാരം
cancel

മനാമ: ബഹ്​റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമത്തിന്​ ശ​ൂറ കൗൺസിലി​​​​െൻറ അംഗീകാരത്തിന്​ പുറമെ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയും അംഗീകാരം നൽകി. ബദൽ ശിക്ഷാനിയമം, ബജറ്റ്​, വികസന ബോണ്ട്​ അനുവദിക്കൽ തുടങ്ങിയവക്കും രാജാവ്​ അംഗീകാരം നൽകിയിട്ടുണ്ട്​.
ഹമദ്​ രാജാവി​​​​െൻറ അംഗീകാരവും ലഭിച്ചതോടെ രാജ്യത്ത്​ പുതിയ കുടുംബ നിയമമായി. നിയമ നിർദേശം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക ശൂറ കൗൺസിൽ സെഷനിലാണ്​ നിയമം ഏകകണ്​ഠമായി പാസാക്കിയത്. കഴിഞ്ഞ ആഴ്​ച ഇൗ ബിൽ പാർലമ​​​െൻറ്​ പാസാക്കിയിരുന്നു.   സുന്നി,ശിയ വിഭാഗങ്ങളിൽ പെട്ട വനിതകളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബിൽ ആദ്യം മുന്നോട്ടുവെക്കുന്നത്​ ശൂറ കൗൺസിലാണ്​. ഏപ്രിലിലായിരുന്നു ഇൗ നടപടി. വിവാഹമോചനം, കുട്ടികളുടെ കസ്​റ്റഡി, ഗാർഹിക പീഡനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ ഇനി ഇൗ നിയമമാകും പരിഗണിക്കുക. പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും മുതിർന്ന എം.പിമാരും ശൂറ കൗൺസിൽ അംഗങ്ങളും പാർലമ​​​െൻറ്​, ശൂറ കൗൺസിൽ അധ്യക്ഷൻമാരും രാജാവുമായി കഴിഞ്ഞ ദിവസം പുതിയ നിയമം ചർച്ച ചെയ്​തു.
ബഹ്​റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമം പാർലമ​​​െൻറും െഎകക​ണ്​ഠേനയാണ്​ പാസാക്കിയത്​.പുതിയ നിയമം 16 വയസിന്​ താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹം വിലക്കുന്നുണ്ട്​. പ്രത്യേക സാഹചര്യങ്ങളിൽ ജഡ്​ജിയുടെ അംഗീകാരത്തോടെ മാത്രം ഇൗ പ്രായത്തിന്​ താഴെയുള്ളവർക്ക്​ വിവാഹം നടത്താം. നിലവിൽ ശൈശവ വിവാഹത്തിന്​ രാജ്യത്ത്​ വിലക്കില്ല. ഏകീകൃത കുടുംബ നിയമം ഹമദ് രാജാവി​​​​െൻറ പരിഷ്‌കരണ പദ്ധതിയുടെ സുപ്രധാന ഫലങ്ങളില്‍ പെട്ടതാണെന്ന്​ പാര്‍ലമ​​​െൻറ്​ അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല അഭിപ്രായപ്പെട്ടിരുന്നു. ഏകീകൃത കുടുംബ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പികാൻ ഹമദ് രാജാവ് പുറപ്പെടുവിച്ച 2017/24 ഉത്തരവ് പ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. 
വിവിധ ശരീഅത്ത് ജഡ്ജിമാരുടെയും സുന്നീ, ജഅ്ഫരീ പണ്ഡിതരുടെയും നിരന്തരമായ ആലോചനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊടുവിലാണ് നിയമത്തി​​​​െൻറ വിവിധ വശങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള സുന്നീ- ജഅ്ഫരീ കുടുംബ നിയമങ്ങള്‍ക്ക്​ പകരം ഒറ്റ നിയമമാണ്​ പ്രാബല്യത്തില്‍ വരുന്നത്​.നിയമത്തി​​​​െൻറ വിവിധ വശങ്ങള്‍ പാര്‍ലമ​​​െൻറ്​ ചര്‍ച്ച ചെയ്യുകയും പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.  ദേശീയ ഐക്യം ശക്തിപ്പെടുത്താനും ബഹ്‌റൈിലെ ജനങ്ങള്‍ ഒരു കുടുംബമാണെന്ന സന്ദേശം കൈമാറാനും പുതിയ നിയമം വഴി സാധിക്കും. കുടുംബ നിയമങ്ങളിലധികവും സുന്നീ- ജഅ്ഫരീ വിഭാഗങ്ങള്‍ യോജിക്കുന്ന തരത്തിലുള്ളതാണ്. ചില ചെറിയ കാര്യങ്ങളില്‍ മാത്രമാണ് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അഭിപ്രായ അന്തരമുള്ളത്. 
വിയോജിപ്പുള്ള വിഷയങ്ങളില്‍ ഇരു വിഭാഗത്തി​​​​െൻറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് നിയമമുള്ളത്​. 
പുതിയ കുടുംബ നിയമം ബഹ്‌റൈനിലെ സാമൂഹിക- കുടുംബ ഘടനയെ സംരക്ഷിക്കുന്നതും ബലപ്പെടുത്തുന്നതുമാണെന്ന് നീതിന്യായ- ഇസ്​ലാമിക കാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫയും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadmalayalam newsgulfnewsfamily law
News Summary - -
Next Story