Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശാസ്ത്രപ്രതിഭ...

ശാസ്ത്രപ്രതിഭ പരീക്ഷാഫലം പ്രഖ്യാപിച്ചു 

text_fields
bookmark_border
മനാമ: സയന്‍സ് ഇന്ത്യ ഫോറം ബഹ്റൈന്‍ (എസ്.ഐ.എഫ്) ഇന്ത്യന്‍ എംബസി, ഐ.എസ്.ആര്‍.ഒ എന്നിവയുടെ സഹായത്തോടെ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍വെച്ച് നടന്ന ചടങ്ങില്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ് പ്രഖ്യാപനം നടത്തി.16 കുട്ടികളാണ് ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടത്.
വിജയികള്‍: ഇന്ത്യന്‍ സ്കൂള്‍-ജഗത് ജീവന്‍ഷാ, സ്റ്റെഫി ആര്‍. ഫിലിപ്പ്, പിയൂഷ് രാജേഷ്.
ന്യൂ മില്ളേനിയം സ്കൂള്‍-രവികുമാര്‍, അദൈ്വത് വാസ്, ആന്‍ഷ് കാര്‍ത്യായന്‍, കെ. സമ വല്‍, തൃഷ്യ കല്‍പദ, വരുണ്‍ അജിത്, ഭാനു റാം ബാലുസു.
ന്യൂ ഹൊറൈസണ്‍- ഗൗതം കൃഷ്ണ.
ഏഷ്യന്‍ സ്കൂള്‍-ചക്രധര ചൗധരി, കപില്‍ രാജേഷ്, ബൃന്ദ അറുമുഖ സ്വാമി.
അല്‍നൂര്‍-നവനീത് അനില്‍.
ന്യൂ ഇന്ത്യന്‍ സ്കൂള്‍-ദേവിക ബാബു
എംബസിയില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.എഫ് പ്രസിഡന്‍റ് രാജീവ്കുമാര്‍, ചെയര്‍മാന്‍ ഡോ. രവി വാര്യര്‍, ഡോ. ബാബു രാമചന്ദ്രന്‍, ഡോ. വിനോദ്, അനിലാല്‍, സാംകുട്ടി, പ്രശാന്ത് ധര്‍മരാജ്, മുകേഷ് മുകുന്ദന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും പങ്കെടുത്തു.
ഒക്ടോബള്‍ രണ്ടിന് നടന്ന പരീക്ഷയില്‍ വിവിധ സ്കൂളുകളില്‍നിന്നായി 8764 കുട്ടികള്‍ പരീക്ഷ എഴുതി. തുടര്‍ന്ന് രണ്ടാംഘട്ടമെന്ന നിലയില്‍ ഏഷ്യന്‍ സ്കൂളില്‍വെച്ച്  സയന്‍സ് ക്യാമ്പും നടത്തിയിരുന്നു. ഇതും പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്.
2017 ജനുവരി അവസാനവാരം നടക്കുന്ന ‘ശാസ്ത്രയാന്‍’ പരിപാടിയില്‍ വിജയികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ വിവിധ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലെ സന്ദര്‍ശനം, ശാസ്ത്രജ്ഞരുമായി മുഖാമുഖം, ക്ളാസുകള്‍ എന്നിവയാണ് ‘ശാസ്ത്രയാന്‍’ പരിപാടിയുടെ ഭാഗമായി നടത്തുന്നത്.  വിജയികളെ എംബസി അധികൃതരും എസ്.ഐ.എഫ് പ്രവര്‍ത്തകരും അഭിനന്ദിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story