Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാട്ടില്‍ നിന്ന്...

നാട്ടില്‍ നിന്ന് മടങ്ങിയത്തെിയതിന്‍െറ  പിറ്റേന്ന് നിര്യാതനായി

text_fields
bookmark_border

മനാമ: നാട്ടില്‍ നിന്ന് മടങ്ങിയത്തെി തൊട്ടടുത്ത ദിവസം യുവാവ് നിര്യാതനായി.
 മലപ്പുറം ചമ്രവട്ടം അതളൂര്‍ പരേതനായ പ്രഭാകരന്‍െറ മകന്‍ ബിബി പ്രഭാകര്‍ (36) ആണ് ഹൃദയാഘാതം മൂലം ബഹ്റൈനില്‍ താമസസ്ഥലത്ത് മരിച്ചത്. 
ഇന്നലെ പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും മരിച്ചിരുന്നു. 
അന്‍സാര്‍ ഗ്യാലറിക്കു സമീപമാണ് താമസിച്ചിരുന്നത്. ഒമ്പതുവര്‍ഷമായി ബഹ്റൈന്‍ പ്രവാസിയായ ബിബി വാലസ് കോണ്‍ട്രാക്റ്റിങ് കമ്പനി പ്രൊജക്റ്റ് മാനേജര്‍ ആണ്. സ്വന്തം നിലയില്‍ കരാറുകളും ഏറ്റെടുത്തിരുന്നു. ഭാര്യ: സജ്നി നാട്ടിലാണുള്ളത്.  
ബന്ധുവിന്‍െറ വിവാഹത്തിനായാണ് ബിബി ഒരു മാസം മുമ്പ് നാട്ടിലേക്ക് പോയത്. ബിബി നാട്ടിലത്തെിയ ശേഷം പിതാവും പെട്ടെന്ന് മരിച്ചിരുന്നു. 
മൃതദേഹം ഇന്ന് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story