Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightപുറംമോടിയല്ല; യഥാർഥ...

പുറംമോടിയല്ല; യഥാർഥ സൗന്ദര്യം

text_fields
bookmark_border
പുറംമോടിയല്ല; യഥാർഥ സൗന്ദര്യം
cancel

നമുക്ക് ചേക്കാറാനുള്ള ഇടം, അത്​ മനോഹരവും ആകർഷണീയവുമായിരിക്കണം. മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള ഇടം മാത്രമല്ല വീട്​. നമ്മുടെ ആവശ്യങ്ങളും അഭിരുചികളും അറിയുന്ന, അതിന്​ ഉതകുന്ന സൗകര്യങ്ങളുള്ള, നല്ല അന്തരീഷമുള്ള ‘സ്വന്തം സ്​പേസാ’വണം വീട്​.
 
ആഡംബരമല്ല, ആകർഷണീയമായിരിക്കണമെന്ന വീട്ടുടമയുടെ നിർദേശം പൂർണമായും ഉൾക്കൊണ്ടാണ്​ ആർക്കിടെക്​റ്റ്​ സുബിൻ സുരേന്ദ്രൻ ഇൗ വീട്​ ഡിസൈൻ ചെയ്​തത്​. ഇരുനിലകളിലായി 3560 സ്ക്വയർഫീറ്റ്​ വിസ്​തീർണത്തിൽ പണിതെടുത്ത സ്വപ്​നഗേഹം.

വീടി​െൻറ അകത്തളം മാത്രമല്ല, കൻറംപററി ശൈലിയിൽ ഡിസൈൻ ചെയ്​ത പുറം ഭാഗം തന്നെ വീട്ടുകാര​ന്​ സംതൃപ്​തി പകരുന്നതാണ്​. പുറം ഭംഗിക്ക് വേണ്ടി ഏച്ചുകുട്ടിയ  ഡിസൈനുകൾ ഒന്നും എലിവേഷനിൽ  കാണാൻ കഴിയില്ല. ആവശ്യമില്ലാത്ത കോർണറുകളോ വച്ചു പിടിപ്പിക്കലുകളോ  ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാൽ എക്​സീറ്റിയർ അതിമനോഹരമെന്നു തന്നെ പറയാം.

2000 സ്ക്വയർഫീറ്റിലാണ്​ ഒന്നാം നില ഒരുക്കിയിരിക്കുന്നത്​. സിറ്റ്​ ഒൗട്ടിൽ നിന്നും വിശാലമായ ലിവിങ് സ്​പേസിലേക്കാണ്​ പ്രവേശിക്കുക. ലിവിങ്​ ഏരിയിൽ മനോഹരമായ കോർട്ട്​ യാർഡ്​. കോർട്ട്​ യാർഡി​െൻറ വശത്തുനിന്നും ഡൈനിങ്​ ഏരിയയും ഫാമിലി ലിവിങ്​ സ്​പേസിലേക്കും വഴി നൽകിയിരിക്കുന്നു. ഡൈനിങ്​ മുറിയിൽ നിന്നാണ്​ മാസ്​റ്റർ ബെഡ്​റൂമിലേക്കുള്ള എൻട്രി. ഡി​സൈനിൽ ഒാപ്പൺ സ്​പേസിനും വെൻറിലേഷനും പ്രധാന്യം നൽകിയിട്ടുണ്ട്​.

അടുക്കളയിലേക്ക്​ പ്രവേശിക്കുന്നതും ഡൈനിങ്​ സ്​പേസിൽ നിന്നു തന്നെ. ​അടുക്കള ​െഎലൻറ്​ ശൈലിയിലാണ്​ ഒരുക്കിയിരുന്നത്​. ഒപ്പം ​ബ്രേക്ക്​ഫാസ്​റ്റ്​ ടേബിളും നൽകിയിട്ടുണ്ട്​. അടുക്കളയോട്​ ചേർന്ന്​ ഫയർ കിച്ചൺ എന്ന രീതിയിലാണ്​ വർക്ക്​ ഏരിയ സജീകരിച്ചിരിക്കുന്നത്​.

കുടുംബത്തോട്​ ചേരാൻ അൽപം വിശാലമായ ഇടം എന്നരീതിയിൽ തന്നെ ഫാമിലി ലിവിങ്​ സ്​പേസ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. ടിവി സ്​പേസും ലിഷർമെൻറ്​ സ്​പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്​. ഫാമിലി ലിവിങ്ങിൽ നിന്ന്​ ഗസ്​റ്റ്​ മുറിയിൽ പ്രവേശിക്കാം. ഒന്നാം നിലയിൽ രണ്ടുമുറികളിലും ബാത്ത്​റൂമും ഡ്രസിങ്​ ഏരിയയും സജീകരിച്ചിട്ടുണ്ട്​.

രണ്ടാം നിലയിൽ ബാത്ത്​റൂം സൗകര്യമുൾപ്പെടുത്തിയിട്ടുള്ള രണ്ട്​ കിടപ്പുമുറികളും ലിവിങ്​ സ്​പേസുമാണുള്ളത്​. 1560 സ്ക്വയർഫീറ്റിലാണ്​ ടെറസ്​ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഡിസൈൻ ചെയ്​തിരിക്കുന്നത്​. ഒാപ്പൺ ടെറസും പർഗോള ശൈലിയിലുള്ള ബാൽക്കണിയും മുൻവശത്ത്​ വരുന്നതിനാൽ അത്​ ഇൻറീരിയറിനും എക്​സ്​റ്റീരിയറിനും ചാരുതയേകുന്നു.

 

Design: Subin Surendran

Subin Surendran Architects & Planners
G128,3rd Cross
Panampilly Nagar, Ph: 0484 4017815, 95 26 22 77 76

ssaacochin@gmail.com , www.ssaplanners.com

Total Space-3560 sqft

GROUND FLOOR

  • 2 – Bedroom (bath attached)
  •  Living room
  •  Dinning
  •  Sitout
  •  Kitchen
  •  Work area
  • Porch

FIRST FLOOR

  •  2 – Bedroom (bath attached)
  •  Living room
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plangrihamexteriorhome design
News Summary - stylish exterior home design by subin surendran
Next Story