Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightതൂമഞ്ഞു വീട്​; ആരും...

തൂമഞ്ഞു വീട്​; ആരും നോക്കിപോവും

text_fields
bookmark_border
തൂമഞ്ഞു വീട്​; ആരും നോക്കിപോവും
cancel

മോഡേൺ,  കൻറംപററി, ട്രഡീഷ​ണൽ, വിക്​ടോറിയൻ, കൊളോണിയൽ ... ഗൃഹ നിർമാണത്തിന്​ ഏതു ശൈലി അവലംബിച്ചാലും വ്യത്യസ്​തത വേണമെന്നായിരുന്നു  അബ്​ദുൽ റഷീദിെൻറയും കുടുംബത്തി​െൻറയും ആവശ്യം. തളിപ്പറമ്പിലെ പുഷ്പഗിരിയിൽ റോഡിനോടു ചേർന്ന പ്ലോട്ടിൽ മോഡേൺ കൻറംപററി ​ശൈലിയിലാണ്​ ആർക്കിടെക്ച്ചർ​ സ്​റ്റുഡിയോ അബ്​ദുൽ റഷീദിനുവേണ്ടി വീടൊരുക്കിയത്​. 

തൂമഞ്ഞു വെള്ളയുടെ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന, ആരെയും ആകർഷിക്കുന്ന വീട്​. 3300 ചതുരശ്രയടി വിസ്​തീർണത്തിൽ​ അഞ്ചു കിടപ്പുമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഡിസൈനിങ്ങിൽ മികവും പുതുമയുമൊരുക്കിയാണ്​ ആർക്കിടെക്​റ്റ്​ ഡിസൈനർ മുഹമ്മദ്​ ഷാഫിയും ആർക്കിടെക്​റ്റ്​ സൈനുൽ ആബിദും വീട്ടുകാരെ അമ്പരപ്പിച്ചത്​. 

ഗ്രൂവിങ്​ പാറ്റേണിലാണ്​ എക്​സീറ്റീരിയർ ​െചയ്​തിരിക്കുന്നത്​. അകത്തളത്ത്​ കോർട്ട്​യാർഡ്​ നൽകിയത്​ ഡബിൾ ഹൈറ്റിലായതിനാൽ എക്​സീറ്റിയരിൽ മൂന്നു നിലവീടി​െൻറ കാഴ്​ചയാണുള്ളത്​. മുൻവശത്തേക്ക്​ നൽകിയിരിക്കുന്ന ബാൽക്കണിയും ഒാപ്പൺ ടെറസും തൂവെള്ളയും ഇളംചാരനിറവും  വീടിന്​ ആകാശത്തി​െൻറ വിശാലത തോന്നിക്കുന്നു.

കാർപോർച്ചിലേക്ക്​ നീങ്ങി നിൽക്കുന്ന ഒാപ്പൺ ടെറസും പർഗോള ഡിസൈനുള്ള  മുൻവശവുമാണ്​ എക്​സ്​റ്റീരിയറി​െൻറ ഹൈലൈറ്റ്​. മുൻവശത്തെ ചുവരുകളിൽ ജനാലപൊക്കത്തിൽ  ചാരനിറമുള്ള കളാഡിങ്​ സ്​റ്റോൺ പതിച്ചതും എക്​സ്​റ്റീരിയറി​ന്​ ചന്തം ചാർത്തുന്നു. തൂണുകൾക്കും മതിലിനും ഗ്രൂവിങ്​ പാറ്റേൺ നൽകിയതും ഭംഗി നൽകുന്നു.

 

 

സിറ്റ്​ ഒൗട്ടിന്​ പ്രൗഢ ഭംഗി നൽകുന്നതാണ്​ ഗ്രൂവിങ്​ പാറ്റേണിലുള്ള വലിയ വാതിലും അതിനോടു ചേർന്ന ഒറ്റകളളി ജനാലയും.
ഗെസ്​റ്റ്​ ലിവിങ്​ ഏരിയയെ ലളിത സുന്ദരം എന്നു വിശേഷിപ്പിക്കാം. വുഡ്-​െഎവറി നിറങ്ങളുടെ ചേരുവയിൽ ലളിതമായി ഡിസൈൻ ​െചയ്​തിട്ടുണ്ട്​.  ജാലി വർക്കു നൽകിയ സീലിങ്ങും ​ൈലറ്റിങ്ങുമാണ്​ ലിവിങ്​ ഏരിയയുടെ പ്രത്യേകത.
 ജനാലകൾക്ക്​ വീതിയേറിയ വുഡൻ  ഫ്രെയിം നൽകിയത്​ മുറിയെ കൂടുതൽ ആകർഷകമാക്കുന്നു. എൽ ഷേപ്പ്​ ​െഎവറി കളർ ലെതർ സോഫയും ത്രീലെയർ മോഡേൺ ടീപോയും മുറിയുടെ തീമിൽ ചേർന്നു നിൽക്കുന്നു. 

ലിവിങ്​ റൂമിൽ നിന്നും വിശാലമായ ഹാളിലേക്ക്​ പ്രവേശിക്കുന്നത്​. ഡൈനിങ്​ സ്​പേസ്​, ഫാമിലി ലിവിങ്​, സ്​റ്റെയർ കേസ്​, ലാൻഡ്​സ്​കേപ്പ്​ എന്നീ സൗകര്യങ്ങ​െളല്ലാം പ്രധാന ഹാളിൽ ഒരുക്കിയിരിക്കുന്നു.

പ്രാർഥനാ മുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള പ്രവേശവും ഹാളിൽ നിന്നാണ്​. ജിപ്​സം സീലിങ്ങും ​ചുവരിൽ േപ്ലവുഡുകൊണ്ടുള്ള  വുഡൻ ​ഫ്രെ യിമുകളും നൽകി ഹാളി​നെ മനോഹരമാക്കിയിരിക്കുന്നു.

ഹാളിന്​ നടുവിലെ ലാൻഡ്​സ്​കേപ്പാണ്​ ഹൈലറ്റ്​. ഡബിൾ ഹൈറ്റിലാണ്​ കോർട്ട്​ യാർഡ്​  ഒരുക്കിയിരിക്കുന്നത്​. സോയിൽ ടെക്​ച്ചറുള്ള വാൾ ക്ലാഡിങ്​ പതിച്ച കോർട്ട്​യാർഡ്​ വാളിൽ നീഷേ സ്​പേസ്​ നൽകി ലൈറ്റിങ്​ ചെയ്​തിട്ടുള്ളത്​. 

കോർട്ട്​യാർഡിന്​ എതിർവശത്ത്​ ഡൈനിങ്​ ഏരിയയും വാഷ്​ കൗണ്ടറും കോമൺ ബാത്ത്​റൂമുമെല്ലാം ഒരുക്കിയിട്ടുണ്ട്​. േപ്ലവുഡ്​ ഫ്രെയിമിൽ ഗ്ലാസുകൾ കൊടുത്ത്​ ഡൈനിങ്​ മുറിക്ക്​ ാകർഷമായ എൻട്രി നൽകിയിട്ടുണ്ട്​.  

കോർട്ട്​യാർഡി​െൻറ പിറകിലായി പ്രാർഥനാ മുറിയും നൽകിയിരിക്കുന്നു. പ്രാർഥനാമുറിക്ക്​ എതിർവശത്തായി അടുക്കയും അതിനോടുചേർന്ന്​ വർക്ക്​ ഏരിയയും സ്​റ്റോർ മുറിയും ​െകാടുത്തിരിക്കുന്നു. 

കോർട്ട്​യാർഡിന്​ ഒരു വശത്ത്​ ഒന്നാം നിലയിലേക്കുള്ള ഗോവണി. മരത്തിലും ഗ്ലാസിലും തീർത്ത ഗോവണിയിൽ മോഡേൺ കാർവിങ്ങാണ്​  ചെയ്​തിരിക്കുന്നത്​. സ്​റ്റെയറിന്​ താ​ഴെയുള്ള സ്​പേസിൽ ഫാമിലി ലിവിങ്​ ഒരുക്കിയിട്ടുണ്ട്​.

ഗോവണിപടിക്കു താഴെയുള്ള ഭാഗത്ത്​ കബോർഡു നൽകി സ്​റ്റേറേജ്​ സ്​പേസാക്കിയും മാറ്റിയിരിക്കുന്നു. 

വലതു ഭാഗത്ത് കുട്ടികളുടെ കിടപ്പുമുറിയാണുള്ളത്​. കിഡ്​സ്​ ബെഡ്​റൂമിൽ രണ്ടു ബെഡുകളും സ്​റ്റഡി ഏരിയയും കൊടുത്തിരിക്കുന്നു. കുട്ടികൾക്കിഷ്​ടമാവുന്ന തരത്തിൽ പിങ്ക്​ കളർ തീമിലാണ്​ ഇൗ മുറിയുള്ളത്​. കൂടാതെ ബാത്ത്​റൂമും ഡ്രസിങ്​ ഏരിയയും ഒരുക്കിയിട്ടുണ്ട്​.

മാസ്​റ്റർ ബെഡ്​റൂമും ഗ്രൗണ്ട്​ ​​ഫ്ലോറിൽ ത​െന്നയാണുള്ളത്​. വിശാലമായ മാസ്​റ്റർ ബെഡ്​റൂമിൻറ ഒരുവശത്ത്​ സിറ്റിങ്​ സ്​പേസും ഡ്രസിങ്​ ബാത്ത്​റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്​. ലളിതമായ ജിപ്​സം സീലിങ്ങാണ്​ കിടപ്പു മുറികളിൽ ​െചയ്​തിരിക്കുന്നത്​. 

ഒന്നാം നിലയിൽ മൂന്നു കിടപ്പുമുറികളാണുള്ളത്​. മുറികളിലെല്ലാം ബാത്ത്​റൂമും ഡ്രസിങ്​ സ്​പേസും നൽകിയിട്ടുണ്ട്​. വിശാലമായ അപ്പർ ലിവിങ്​ ഏരിയയിൽ നിന്നാണ്​ കിടപ്പുമുറികളിലേക്കും ഒാപ്പൺ ​െടറസിലേക്കും പ്രവേശനം. 

 ​െഎവറി -കോഫി ബ്രൗൺ നിറങ്ങളുടെ സമന്വയമാണ്​ അടുക്കളയിൽ കാണാൻ കഴിയുക. അടുക്കളയിലേക്കുള്ള വാതിലിനരികിൽ തന്നെ വർക്ക്​ ഏരിയയിലേക്കുള്ള എനട്രിയും നൽകിയതിനാൽ നാലുഭാഗവും ഉപയോഗിക്കാം. കൂടാതെ ​സ്​റ്റോറേജിനും പ്രാധാന്യം നപകിയിട്ടുണ്ട്​. ബ്രേക്ക്​ ഫാസ്​റ്റ്​ ടേബിളും അടുക്കളയിൽ സജീകരിച്ചിരിക്കുന്നു. 

Designed by:
Architect Zainul Abid & Architectural designer Muhammed shafi
Arkitecture Studio, calicut, Kerala, India.
https://www.arkitecturestudio.com
email: info@arkitecturestudio.com
Mob: +91 9809059550

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:architectarchitecturekerala designmodern designcontemporary
News Summary - Home design- Kerala home- interior design- veedu
Next Story