Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightഇനി ഫ്യൂഷൻ സ്​റ്റൈൽ

ഇനി ഫ്യൂഷൻ സ്​റ്റൈൽ

text_fields
bookmark_border
ഇനി ഫ്യൂഷൻ സ്​റ്റൈൽ
cancel
camera_alt???????, ??????? ??????: ??????? ?????????, ????????? ????, ??????? ??????? ?????, ???????? ??????????????? ??????? ???????? ???????? ??????????.

വീടകങ്ങൾ നമ്മുടെ അഭിരുചികളെ പ്രതിഫലിപ്പിക്കും വിധം ഒരുക്കിയെടുക്കാനാണ്​ എല്ലാവർക്കും താൽപര്യം. എക്​സ്​റ്റീരിയറി​െൻറ ശൈലിയുമായി ഇഴചേർന്നുപോകുന്ന ഇൻറീരിയർ ശൈലി തന്നെയാണ്​ മിക്കവരും പരീക്ഷിക്കുന്നത്​. എന്നാൽ അതിൽ മാറ്റി പിടിക്കുന്നവരും ഉണ്ട്​. ട്രഡീഷ്​ണൽ ശൈലിയിലുള്ള വീടിന്​ റസ്​റ്റിസ്​ സ്​റ്റൈലിൽ അകത്തളമൊരുക്കുന്നതും കൻറംപററി ശൈലിയോട്​ ചേർത്ത്​ മോഡേൺ ചേർക്കുന്നതുമെല്ലാം പരീക്ഷണങ്ങൾ തന്നെയാണ്​. എന്നാൽ ഏച്ചുകെട്ടിലാതെ അത്​ ഒരുക്കിയെടുക്കുന്നതിലാണ്​ ഇൻറീരിയർ ഡിസൈനറുടെ വിജയം.

ഡിസൈനിലും ശൈലിയിലും മെറ്റീരിയലിലുമെല്ലാമുള്ള വ്യത്യസ്​തകളെ ഒരുമിപ്പിക്കുന്നതാണ്​ ഫ്യൂഷൻ ഡിസൈൻ. അതായത്​ വ്യത്യസ്ത നിറങ്ങളും ശൈലിയും ക്രിയാത്​മകമായി സംയോജിപ്പിപ്പിച്ച് അകത്തളങ്ങളെ ആകർഷകമാക്കുന്ന ശൈലി. വീട്ടുകാരുടെ ആവശ്യമറിഞ്ഞുകൊണ്ടുള്ള ഡിസൈനുടെ ക്രിയാത്​മകതയാണ്​ ഇവിടെ ഹീറോ.  വാള്‍ ടെക്ച്ചര്‍ മുതല്‍ ഫ്ളവര്‍ പോട്ടുവരെയുള്ളതിന്‍്റെ അതിസൂക്ഷ്മമായ വിന്യാസമാണ്​ ഫ്യൂഷൻ ഡിസൈൻ. ഇതിൽ ഉപയോഗിക്കുന്ന നിറങ്ങളും ശൈലികളും തമ്മിലുള്ള ലയനമാണ് പ്രധാനം.  ഒരു സ്പേസില്‍ ഒന്നില്‍ കൂടുതല്‍ ശൈലികള്‍ സംയോജിപ്പിക്കാം. ഇവയുടെ ഒരുമയാണ്​ ആ സ്​പേസിനെ ആകർഷകമാക്കുക.

പില്ലോ, കുഷ്യൻ കാർപെറ്റ്​ തുടങ്ങിയവയുടെ പ​റ്റേണിനും ഫ്യൂഷൻ ശൈലിക്ക്​ പ്രാധാന്യമുണ്ട്​. ഫ്യൂഷനിൽ പരീക്ഷിച്ചു വിജയിക്കാവുന്ന ഒന്നാണ്​ വി​േൻറജ്​, ആൻറിക്​ സാധാനങ്ങളുടെ വിന്യാസം. ട്രഡീഷ്​ണൽ സ്​റ്റൈലിലുള്ള ഫാമിലി ലിവിങ്ങിൽ മോഡേൺ ശൈലിയിലുള്ള സോഫയും പേർഷ്യൻ പ്രിൻറുള്ള കാർപെറ്റും വി​േൻറജ്​ ലൈറ്റും ഷാൻഡ്​ലിയറും വുഡൻ സീലിങ്ങുമെല്ലാം ലയിച്ചിട്ടുണ്ട്​. ആകെ ഫ്യൂഷൻ ആണ് ഈ സ്റ്റൈലിന്റെ പ്രത്യേകത. മോഡേണും അല്ല, ട്രഡീഷനലും അല്ല. എന്നാൽ രണ്ടിന്റെയും അംശങ്ങൾ ഉണ്ടുതാനും.

photo courtesy JANIS NAHA (360 Degree Design)
 

ഡച്ച് സ്റെലുള്ള ഫര്‍ണിച്ചര്‍, ലൈറ്റ്, ഷാന്‍ഡിലിയര്‍, പേഷ്യന്‍ പ്രിന്‍ഡ് കര്‍ട്ടണ്‍, ജാലി വര്‍ക്ക് എന്നിവക്കൊപ്പം  പരമ്പരാഗത ഇന്ത്യന്‍ ശൈലി പ്രതിഫലിപ്പിക്കുന്ന കുഷന്‍സ് എന്നിവ ചേര്‍ന്നത് മൂന്നു സംസ്കാരങ്ങളുടെ സമന്വയമാണ്. നേർരേഖകൾ, ന്യൂട്രൽ നിറങ്ങൾ, പ്രകാശത്തി​െൻറയും ഊഷ്മളതയുടെയും മിശ്രണം തുടങ്ങിയവയെല്ലാം ഇവിടെ കാണാം. ഈ ശൈലി ലളിതമാണ്, അതേ സമയം പ്രൗഢവുമാണ്. ഈ ഇന്റീരിയർ ശൈലിയിൽ രണ്ടു കാലങ്ങളുടെയും രണ്ടു സംസ്​കാരങ്ങളുടെയും കൃത്യമായ ബാലൻസ് ഉണ്ട്.

ഫ്യൂഷൻ സ്​റ്റെൽ പരീക്ഷിക്കു​േമ്പാൾ അകത്തളങ്ങളിൽ കൊത്തുപണികൾ കൂടുതലുള്ള ഫർണിച്ചർ കുറക്കുന്നതാണ്​ നല്ലത്​. എന്നാൽ സമകാലിക രീതിയിലുള്ള ലളിതവും നേർരേഖകളിലുള്ളതുമായവക്കൊപ്പം ലയിപ്പിക്കാൻ കൊത്തുപണികളുള്ള ഫർണിച്ചർ ഉപയോഗിക്കാം.  
ഫ്യൂഷൻ ഇൻറീയറിൽ ഐവറി, ബീജ്, ടാൻ തുടങ്ങിയ ന്യൂടൽ നിറങ്ങളും കടുംബ്രൗൺ, ചോക്ലേറ്റ്, വുഡൻ തുടങ്ങിയ കടുംനിറങ്ങളുമാണ്​ ഇണങ്ങുക.
ഡിസൈനിൽ സ്റ്റോൺ, ഗ്രാനൈറ്റ്, തടി തുടങ്ങിയ നിർമാണസാമഗ്രികൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. തടിയുടെ ഫ്ലോറിങ് സാധാരണമാണ്. ഫോയർ, ബാൽക്കണി തുടങ്ങിയ സ്ഥലങ്ങളിൽ ടൈലുകളിൽ ജ്യാമിതീയ ആകൃതികൾക്ക് ഉപയോഗിക്കാറുണ്ട്.

ലൈറ്റിങ്ങിനും പ്രാനാധ്യം നൽകാറുണ്ട്​. ലിവിങ് ഹാളിലോ ഡൈനിങ് ഹാളിലോ ആകർഷണീയമായ ലൈറ്റ് നൽകാറുണ്ട്​. കൊളോണിയൽ മോഡൽ ഷാൻഡ്​ലിയറുകളും മുഗൾ ശൈലിയിലുള്ള വിളക്കുകളും ആൻറിക്​ ലൈറ്റുകളും ഫ്യൂഷന്​ ചേരുന്നവയാണ്​.
ആർട് വർക്കുകൾ, പെയിന്റിങ്ങുകൾ എന്നിവ പ്രദർശിപ്പിക്കുമെങ്കിലും അത്ര എടുത്തുകാണിക്കണമെന്നില്ല. ചിത്രങ്ങളെക്കാൾ ആകർഷമായ ഫ്രെയിമുകളും മെറ്റൽ വർക്കുകളും വാൾ ആർട്ടിൽ ഉൾപ്പെടുത്താം.
 ജനൽ കർട്ടനുകൾക്ക് അലങ്കാരങ്ങൾ കുറഞ്ഞ വർക്കുകളായിരിക്കും കൂടുതൽ. റോമൻ, വുഡൻ ബ്ലൈൻഡുകളായിരിക്കും സാധാരണം. നിറങ്ങളും മെറ്റിരിയലും ആവർത്തിച്ച് ഉപയോഗിക്കുമെന്നതിനാൽ മുറികൾക്ക് തുടർച്ച അനുഭവപ്പെടുന്നതും ഫ്യൂഷൻ സ്​​റ്റൈൽ ഇൻറീരിയറി​െൻറ പ്രത്യേകതയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightingcolourfurniturefusion interiorFusion styleindian styleclassical
Next Story