Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightDécorchevron_rightവീടിനകത്ത്​ ആഫ്രിക്കൻ...

വീടിനകത്ത്​ ആഫ്രിക്കൻ ചന്തം

text_fields
bookmark_border
വീടിനകത്ത്​ ആഫ്രിക്കൻ ചന്തം
cancel

വീടിനകത്ത്​ ​​െഎശ്വര്യവും പോസിറ്റീവ്​ എനർജിയും നിറക്കുന്നതിനും അലങ്കാരത്തിനുമായി ഫെങ്​ ഷ്യൂയി ആർട്ട്​ ​െഎറ്റംസ്​ നിറച്ചിരുന്ന ശൈലി പഴഞ്ചനായി തുടങ്ങി. ഫെങ്​ ഷ്യൂയി വിഗ്രഹങ്ങളും കണ്ണാടികളും  ആമയും മീനും ചുവന്നുകണ്ണുള്ള വ്യാളിയും നാക്കുനീട്ടിയ തവളയുമെല്ലാം കുഞ്ഞു മുളച്ചെടികളുമെല്ലാം അകത്തളത്തി​​െൻറ ഗരിമയായി മാറി.  എന്നാൽ ഇൻറീരിയർ ഒരുക്കുന്ന ശൈലികൾ മാറി തുടങ്ങി. 
അലങ്കാര വസ്​തുവോ, ലൈറ്റോ, കാർപെറ്റോ എന്തുമാക​െട്ട.. പുതുമയും വ്യത്യസ്​തതയുമാണ്​ ഇന്നത്തെ ‘വൗ’ ഫാക്​ടർ. ആഫ്രിക്കൻ ആർട്ട്​ ഡിസൈനാണ്​ അകത്തളം ഒരുക്കുന്നതിലുള്ള പുതിയ ശൈലി. വന്യസൗന്ദര്യമുള്ള ആഫ്രിക്കൻ കരകൗശല വസ്​തുക്കളും പെയിൻറിങ്ങും ഫർണിച്ചറുമെല്ലാമാണ്​ ഇൻറീരിയറിലെ റഫ്​ ലുക്കിന്​ ഉപയോഗിച്ചു വരുന്നത്​. 

കോണ്‍ട്രാസ്റ്റ് നിറങ്ങളും പ്രത്യേക രീതിയിലുള്ള വരകളുമാണ് ആഫ്രിക്കൻ പെയിൻറിങ്ങി​​െൻറ സവിശേഷത. അകത്തളത്ത്​ ഹൈലറ്റ്​ ചെയ്യേണ്ട ചുവരിൽ ഇമ്പമുള്ള നിറങ്ങൾകൊണ്ട്​ ജ്യാമിതീയ രീതിലുള്ള ചിത്രങ്ങൾ വരക്കുകയോ, ആഫ്രിക്കൻ പെയിൻറിങ്​ ചെയ്​ത വാൾപേപ്പറുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിന്​ പ്രിയമേറി വരികയാണ്​. ട്രഡീഷ്​ണൽ ശൈലിയിൽ മ്യൂറലുകൾ ഉപയോഗിച്ചതു പോലെ ആഫ്രിക്കൻ ട്രൈബൽ ​പെയിൻറിങ്ങുകൾക്കും ​ഛായാചിത്രങ്ങൾക്കുമാണ്​ ഇപ്പോൾ ഡിമാൻഡ്​.  

ആഫ്രിക്കൻ ഡിസൈൻ അകത്തളമൊരുക്കാൻ ഉപയോഗിക്കു​േമ്പാൾ ഡിസൈനർമാർ കൂടുതൽ പ്രധാന്യം നൽകുന്നത്​ കരകൗശല വസ്​തുക്കൾക്കാണ്​. 
തടികൊണ്ടുള്ള പലതരം മുഖം മൂടികൾ, വ്യത്യസ്​ത വലുപ്പത്തിലും ആകൃതിയിലുമുള്ള  പ്രതിമകൾ, പാത്രങ്ങൾ, തോലുകൊണ്ടുള്ള ഉൽപന്നങ്ങൾ, മുത്തുകൾ കൊണ്ടും തൂവലുകൊണ്ടുമുള്ള കരകൗശല ഉൽപന്നങ്ങൾ എന്നിങ്ങനെ പോകുന്നു അലങ്കാരങ്ങളിലെ ആഫ്രിക്കൻ  ചാരുത. 

ആഫ്രിക്കൻ വാൾ ആർട്ടിനോടാണ്​​ കൂടുതൽ പേരും താൽപര്യം കാണിക്കുന്നത്​. ഹൈലൈറ്റ്​ ചെയ്യേണ്ട ചുവരുഭാഗം മുഴുവനായി ചമയിക്കുന്ന രീതിയാണ്​. വിവിധ പാറ്റേണിലുള്ള പാത്രങ്ങൾ, മുഖംമൂടികൾ  എന്നിങ്ങനെയുള്ള  അലങ്കാരവസ്​തുക്കൾ പ്രത്യേക പാറ്റേണില്ലാതെ, റസ്​റ്റിക്​ ലുക്കിൽ സജീകരിക്കുന്നു.

കറുപ്പും വെളുപ്പും കലർന്ന ആഫ്രിക്കൻ ഗോത്ര ചിത്രങ്ങള​ും ചിഹ്നങ്ങളും പരുക്കൻ മെറ്റലിൽ തീർത്ത പെയിൻറിങ്​ ഫ്രെിയിമുകളുമെല്ലാം അകത്തളത്തെ ആകർഷണീയമാക്കുമെന്നതിൽ സംശയമില്ല.  

പരുക്കൻ രീതിയിലുള്ള ഫർണിച്ചറുകൾക്കും മൃഗതലയോട്ടികൾ മൺഭരണികൾ എന്നിവയും കറുത്ത ഭൂഖണ്ഡത്തി​​െൻറ ഛായ നൽകുന്ന അലങ്കാരങ്ങളായി പുതു തലമുറ ഡിസൈനർമാർ വീടിനകത്തളത്ത്​ എത്തിക്കുന്നു. 

 തുകൽ ലാമ്പുകൾ, കുപ്പികൾ, ഹാൻഡ്​പ്രിനറ്​ കാർപെറ്റുകൾ, അലങ്കാര കണ്ണാടികൾ എന്നിങ്ങനെ പോകുന്നു ആഫ്രിക്കൻ ചാരുത നൽകുന്ന അലങ്കാരങ്ങൾ​. 

                                      

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home decorAfrican interiordecoratingExotic African design
News Summary - african home decorating
Next Story