Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightസ്വീകരണ​ മുറി...

സ്വീകരണ​ മുറി ആകർഷകമാക്കാം (ഭാഗം 9)

text_fields
bookmark_border
siting launch
cancel
camera_altSquare designs

വീട്ടിൽ ഏറ്റവും പ്രധാന്യമുള്ള ഇടമാണ്​ അതിഥികളെ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ലിവിങ്​ റൂം അഥവാ സ്വീകരണമുറി. അകത്തളത്തിലെ മറ്റിടങ്ങളിലേക്കുന്ന പ്രവേശന മറുികൂടിയാണ്​ ഇത്​. അതിനാൽ സ്വീകരണമുറി ആകർഷകമാകണമെന്നത്​ എല്ലാവരുടെയും ആഗ്രഹമാണ്​. പഴയ കാല വീടുകളിലെ  പുറം വരാന്തയുടെ വലുപ്പം കുറഞ്ഞ സാഹചര്യത്തിൽ വലുപ്പം കൂട്ടേണ്ടി വന്ന മുറിയാണ് ലിവിങ്​ റൂം. ലിവിങ്​ റൂമി​​​​​​െൻറ വിശാലത അകത്തളത്തിന്​ കൂടുതൽ വലുപ്പമുള്ളതായി തോന്നിക്കും. 

ലിവിങ്​  ഡിസൈൻ ചെയ്യുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത്​ മുറിയുടെ വിസ്​തീർണം, ലൈറ്റിങ്​, ലിവിങ്ങിലേക്കും ആ സ്​പേസിൽ നിന്ന്​ മറ്റുമുറികളിലേക്കുമുള്ള പ്രവേശനം, ഫർണിഷ്​ ചെയ്യാനുള്ള ഇടം എന്നിവയെല്ലാമാണ്​.  മുറിയുടെ  ഒരു വശം നടവഴിയായി ഒഴിവാക്കി ബാക്കി മൂന്ന് വശം ഫർണിഷ്​ ചെയ്യാവുന്ന രീതിയിലാണ്​ ലിവിങ്​ ഒരുക്കാറുള്ളത്​.  ചില പ്രത്യേക സാഹചര്യത്തിൽ രണ്ടുവശങ്ങളിലേ സോഫ ഇടാൻ സ്​ഥലം കിട്ടാറുള്ളൂ. ഇന്ന് ലഭിക്കുന്ന മിക്ക സോഫകളുടെയും സൈസ്​ ഒരു സീറ്റ് 85 അല്ലെങ്കിൽ 90 സെ.മീ  ആണ്. ഇത് കുറേയേറെ സ്​ഥലസൗകര്യം കവർന്നെടുക്കും എന്നതുകൊണ്ടു തന്നെ സ്വീകരണമുറി വലുപ്പം കൂട്ടി ഉണ്ടാക്കേണ്ടി വരുന്നു. 

living space
Square designs
 

സ്വീകരണ മുറിയിൽ തന്നെയാണ്​ ടിവി യൂണിറ്റും സജീകരിക്കുന്നത്​. ടിവി സൗകര്യത്തിനായി പണ്ട്​ കാലങ്ങളിൽ ഉണ്ടായിരുന്ന വലിയ ചുമർ അലമാരകൾ മാറ്റി ഇപ്പോൾ ചെറിയ നിഷുകൾ ആയി. ലിവിങ്ങി​​​​​​െൻറ ഒരു ഭാഗത്തെ ചുമർ ഹൈലൈറ്റ്​ ചെയ്​താണ്​ ഭൂരിഭാഗം ഡിസൈനർമാരും ടിവി യൂണിറ്റ്​ നൽകുന്നത്​. ടിവി യൂണിറ്റ്​ സ്​പേസ്​ ലിവിങ്​- ഡൈനിങ്​  പാർട്ടീഷനായും  സജീകരിക്കാറുണ്ട്​.

ലിവിങ്ങിൽ സ്വകാര്യത വേണമെന്നുള്ളവർ ഫോർമൽ ലിവിങ്​, ഫാമിലി ലിവിങ്​ എന്നിങ്ങനെ രണ്ടു സ്​പേസായി നൽകാറുണ്ട്​. ​ കൂടുതൽ വിസ്​തീർണമുള്ള വീടുകളിലേ ഇങ്ങനെ ചെയ്യാൻ കഴിയൂ. ലിവിങ്​ തുറന്ന നിലയിൽ ഒരു വശത്തെ ചുമരെങ്കിലും ഭാഗികമായി ഒഴിവാക്കിയാൽ അകത്തളത്തിന്​ കൂടുതൽ വലുപ്പം തോന്നും. ഭാഗികമായി ജിപ്സം/ ​മൾട്ടിവുഡ്​ എന്നിവകൊണ്ടുള്ള ​ക്യൂരിയോ സ്​പേസ്​ നൽകിയും ലിവിങ്ങിൽ സ്വകാര്യത നിലനിർത്താം. 

living cum dinning
square designs
 

ലിവിങ്​ റൂമിലെ ഫർണിച്ചർ ഇടുന്ന ഏരിയയിൽ വുഡൻ ഫ്ളോർ ചെയ്ത് ഒരു സിറ്റിംഗ് ലോഞ്ച് എന്ന രീതിയിൽ ഡിസൈൻ ചെയ്ത് ഈ മുറി മനോഹരമാക്കാം. കുറഞ്ഞ ഏരിയയിൽ ഉണ്ടാക്കുന്ന വീടുകളിൽ സ്വീകരണമുറി മാത്രമായി ചിലപ്പോൾ ഡിസൈൻ ചെയ്യാൻ സാധിക്കാറില്ല. ഇത്തരം വീടുകളിൽ ഇതി ഡൈനിംഗ് സൗകര്യം കൂടി കൂട്ടി ഒരു ഹാൾ രൂപത്തിൽ ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്യു​േമ്പാൾ സിറ്റിങ്​ ലോഞ്ചായി ലിവിങ്​ നൽകുന്നത് കൂടുതൽ ആകർഷകമാവും.

ലിവിങ്​ സ്​പേസിൽ നന്നായി സൂര്യപ്രകാരം ലഭിക്കുന്നുണ്ടെങ്കിൽ കൂടുതൽ വലുപ്പമുള്ളതുപോലെ തോന്നിക്കും. ആർട്ടിഫിഷ്യൽ ലൈറ്റിങ്​ നൽകു​േമ്പാഴും ഇക്കാര്യം ശ്രദ്ധിക്കണം. 
സ്വീകരണമുറിയുടെ അഴകു കൂട്ടാൻ വിപണിയിലെ അലങ്കാര വസ്​തുക്കൾ മുഴുവൻ നിരത്തുന്നത്​ തെറ്റാണ്​. ലിവിങ്ങി​​​​​​െൻറ തീമിനനുസരിച്ച്​ വേണം അലങ്കാരങ്ങൾ. എത്ര ചെറിയ ലിവിങ്​ സ്​പേസാണെങ്കിലും ​നന്നായി ഡിസൈൻ ചെയ്​താൽ ലിവിങ്​ ആകർഷകമാകും.  സ്വീകരണ മുറികളിൽ ഫർണിച്ചറുകളും മറ്റും കുത്തി നിറക്കാതിരിക്കാനും ശ്രദ്ധിക്കണം .

flat living

ഫ്ലാറ്റിലെ ലിവിങ്​ സ്​പേസ്​

ഫ്ലാറ്റുകളിൽ കാണുന്ന ലിവിങ് റൂം എല്ലാം ടിപ്പിക്കൽ ആയിരിക്കും. ചെറിയ ഫ്ലാറ്റുകളിൽ ഡൈനിങ് / ലിവിങ് ഒന്നായും അൽപ്പം വലിയ ഫ്ലാറ്റുകളിൽ പ്രത്യേക ലിവിങ്​ റൂമായും കൊടുക്കാറുണ്ട്​. മിക്ക ഫ്ലാറ്റുകളിലും ലിവിങ് റൂമിൽ നിന്നും പുറത്തേക്കു വാതിൽ വെച്ച് ഒരു ബാൽക്കണി കൂടി ഉണ്ടാകും. വാങ്ങിയ ഫ്ലാറ്റിൽ ഇന്റീരിയർ ചെയ്യാൻ ഉദ്ദേശിക്കുന്ന ക്ലയന്റ് ഇതിനായി ഡിസൈനറെ ഏൽപിക്കുമ്പോൾ നിലവിലുള്ള ബാൽക്കണി ഏരിയ കൂടി കൂട്ടിച്ചേർത്തു ലിവിങ്ങിനെ വിശാലമാക്കാറുണ്ട്. 

ലിവിങ്ങി​​​​െൻറ വിസ്​തീർണത്തിനും ആകൃതിക്കുമനുസരിച്ചുള്ള ഫർണിച്ചർ തെരഞ്ഞെടുക്കുകയും അത്​ യഥാസ്ഥാനത്ത്​ ക്രമീകരിക്കുകയും ചെയ്​താൽ തന്നെ ഫ്ലാറ്റ് ആയാലും വീടായാലും സ്വീകരണമുറിക്ക് അഴക് പകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home makingRoomliving roomDinning spaceGriham newsLiving Designs
News Summary - Living Room designing -By Designer Rajesh Mallarkandy- Griham news
Next Story