Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightവീടെന്നത്​ ആർഭാടമല്ല...

വീടെന്നത്​ ആർഭാടമല്ല -ഭാഗം ഒന്ന്​

text_fields
bookmark_border
Home 3D
cancel

ജീവിതത്തി​​​​​​​​െൻറ ഭൂരിഭാഗവും മാനസിക പിരിമുറുക്കത്തിലൂടെയാണ്​ ശരാശരി മലയാളിയുടെ യാത്ര.  വിവാഹം, കുട്ടികള്‍, കുടുംബം പൂർണവിരാമമിടാൻ കഴിയാത്ത ഉത്തരവാദിത്വങ്ങളിലൂടെ മുന്നോട്ടുപോകു​​േമ്പാൾ   സമ്പാദ്യമെന്നത്​ വെറും കൈമലർത്തലാകും. എല്ലാവർക്കും സാമ്പാദ്യം കൈവരുന്ന ഒരു സമയമുണ്ട്​. അപ്പോഴാണ്​ അവൻ വീടെന്ന സ്വപ്​നം   കാണേണ്ടത്​. മുന്‍കാലങ്ങളിൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ത​​​​​​​​​െൻറ റിട്ടയര്‍മ​​​​​​​െൻറ്​ സമയത്താണ് വീട് നിര്‍മ്മാണം തുടങ്ങിയിരുന്നത്. ഇതോടൊപ്പം മക്കളുടെ വിവാഹം, ആരോഗ്യ സംബന്ധമായ പ്രശ്​നങ്ങൾ എന്നിവ വരുന്ന​തോടെ വീടി​​​​​​​​െൻറ പുറകിലെ ചുമര്‍ പ്ലാസ്റ്റര്‍ ചെയ്യാതെയും, ഫ്​ളോർ ടൈൽസ് ഇടുന്നത്​ ഒഴിവാക്കിയും അറ്റാച്ച്​ഡ്​ ബാത്ത്​റൂം പണിതീർക്കാതെയുല്ലൊം വീട്​ പണിയോട്​ സന്ധിചെയ്യും. മിക്കപ്പോഴും പണമല്ല, കൃത്യമായ പ്​ളാൻ ഇല്ലാത്തതാണ്​ വീടിനെ പണിതീരാത്തതായി നിർത്തുക. 

പുതിയ സാഹചര്യങ്ങളിൽ വീടെന്ന ആശയമേ മാറി. വിദ്യാഭ്യാസ നിലവാരവും ജോലിനിലവാരവും ഉയർന്നതോടെ ഒരു ശരാശരി മലയാളി 40-50 വയസ്സിനുള്ളിൽ ത​​​​​​​​െൻറ സ്വപ്​നഗൃഹം പണിതുയർത്തുന്നു.  സാ​​േങ്കതിക വിദ്യയും മേഖലയിലെ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതയുമെല്ലാം ഗൃഹനിര്‍മ്മാണത്തെ ധ്രുതഗതിയിലാക്കി. 

കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും മാറിയതോടെ ഒരാൾ ‘സ്വന്തം കുടുംബ’വുമായി മറ്റൊരു വീട്ടിലേക്ക്​ ചേക്കേറി തുടങ്ങി. ആദ്യം വാടക വീടുകളിലേക്കും തുടർന്ന്​ വൻ തുക ഹോംലോണുകള്‍ എടുത്ത് ഗൃഹനിര്‍മ്മാണവും തുടങ്ങിയവർ പലപ്പോഴും കടക്കെണിയിൽ വീണൊടുങ്ങി. ഇൗ സാഹചര്യത്തിലാണ്​ കൂടുതൽ ഗൃഹനിർമ്മാണ കൺസൽറ്റൻസികൾ രംഗത്തെത്തുന്നത്​.  കൺസൽട്ടൻസികളുടെയോ കോൺട്രാക്​റ്റർമാരുടെയോ സഹായമില്ലാതെ വീട്​ കിടിലനാക്കുന്ന ചുരുക്കും പേരുമുണ്ട്​. എന്നാൽ ഭൂരിഭാഗവും വീട്​ പണി തുടങ്ങുക അതിനെ കുറിച്ച്​ യാതൊരു ധാരണയുമില്ലാതെയാകും. ഇങ്ങനെയുള്ളവർ കൃത്യമായി വഴികാട്ടാൻ ഒരു കൺസൽറ്റൻറ്​ ഇല്ലാതെ മുന്നോട്ടു​പോകു​േമ്പാൾ കീശ കാലിയായി കടക്കെണിയിൽ വീണാലും വീട്​ പണിതീരാതെ നിൽക്കും. 

 

contemporary home

നിര്‍മ്മാണ ചെലവ് അറിയാതെ വലിയ മോഹങ്ങള്‍ മനസ്സിൽ വെച്ച് ആവശ്യത്തിൽ കൂടുതൽ വിസ്തീര്‍ണ്ണത്തിൽ വീടിന്​ പ്ലാന്‍ തയാറാക്കുന്ന പലരും അതുവരെയുള്ള സമ്പാദ്യമെല്ലാം വീടിനുള്ളിൽ  തീർക്കും. നാട്ടുകാരെ കാണിക്കാൻ മണിമാളിക പ്ലാന്‍ ചെയ്യുന്നവരുടെ അവസ്ഥയും ഇതാണ്​. പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് കൃത്യമായി നിങ്ങളെ ഗൈഡ്​ ചെയ്യാൻ കഴിയാത്ത കരാറുകാരനെ വീടുപണി ഏൽപ്പിക്കുന്നതുകൊണ്ടാവാം. എഞ്ചിനിയർ, ആര്‍ക്കിടെക്ട്, ഡിസൈനര്‍ എന്നിവരുടെ പ്രസക്തി ഇവിടെയാണ്​. വീട് നിര്‍മ്മിക്കുന്നതിനു മുമ്പ് വീടി​​​​​​​​െൻറ നിര്‍മ്മാണരീതിയെക്കുറിച്ചും, ഡിസൈന്‍ ശൈലികളെക്കുറിച്ചും അറിവ് നേടേണ്ടത് അത്യാവശ്യമാണ്. ഇതിന്​ നിങ്ങളെ സഹായിക്കാൻ  പ്രവർത്തന പരിചയവും വൈധിദ്ധ്യവുമുള്ള ആർക്കിടെക്​റ്റിനോ ഡിസൈനർക്കോ കഴിയും.  

 വീടായാലും ഫ്ളാറ്റായാലും സ്വന്തമായി ഒരു വാസഗൃഹം ഉണ്ടാകുക എന്നതാണ് പ്രധാനം. സ്ഥലത്തി​​​​​​​​െൻറ വിസ്​തീർണവും അംഗങ്ങളുടെ എണ്ണവും സാമ്പത്തിക നിലവാരവുമെല്ലാം പരിഗണിച്ചു വേണം എങ്ങ​നെയുള്ള വീട്​ വേണമെന്നത്​ തീരുമാനിക്കാൻ. താമസിക്കാനുള്ള ഇടം വൃത്തിയായും മനോഹരമായും ഉണ്ടാക്കുക. വീട് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഉള്ളതാകരുത്. അത്​ നിങ്ങൾക്ക്​ സന്തോഷിക്കാനുള്ള സ്വന്തമിടമാണ്​. അതിനാൽ സാമ്പത്തിക നില അനുസരിച്ച്​ ആര്‍ഭാടങ്ങള്‍ തെരഞ്ഞെടുക്കണം.

വീടിനായി സ്ഥലം വാങ്ങുന്നതിന് മുമ്പ്​ റോഡ് സൗകര്യം, ജലലഭ്യത, വൈദ്യുതി എന്നിവ ഉറപ്പ് വരുത്തുക. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാനള്ള സാഹചര്യം ഉണ്ടോ എന്നും അന്വേഷിക്കണം. റെസിഡന്‍ഷ്യൽ സോണ്‍ ആണോയെന്നും അറിഞ്ഞുവേണം സ്ഥലം വാങ്ങുന്നത്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്ലോട്ട് വീട് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുന്ന ഡിസൈനറെ കൂടി കാണിക്കുന്നതാണ്​ ഉചിതം.

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.  
ഫോൺ: 919847129090. 
rajmallarkandy@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorconstructionstylegrihamexteriorarchitectplothome loanplansDesigner
News Summary - A complete Guide for Home construction By Designer Rajesh Mallarkandy-
Next Story