12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed
Wide angle
ചായക്കോപ്പയില്‍ നിന്നുയരുന്ന കൊടുങ്കാറ്റ്
‘കൊളുന്തുകുട്ട എടുപ്പത് നാങ്കളെ, പണക്കുട്ട അമുക്കുത് നീങ്കളെ... പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക്, എ.സി ബംഗ്ലാ ഉങ്കള്‍ക്ക്... തമിഴ് മീഡിയം നാങ്കള്‍ക്ക്, ഇംഗ്ലീഷ് മീഡിയം ഉങ്കള്‍ക്ക്...’ തൊണ്ടയിടറാതെ അത്യുച്ചത്തില്‍ പെണ്‍ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ പ്ലാന്‍റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ മുഷ്ടി ചുരുട്ടുമ്പോള്‍ ചായക്കോപ്പയില്‍ നിന്നുയര്‍ന്ന കൊടുങ്കാറ്റ് മൂന്നാറില്‍ ആഞ്ഞടിക്കുകയാണ്. ഏഴായിരത്തോളം തൊഴിലാളികളുടെ സമരാവേശ ...
More Images
പലായനത്തിനും തിരസ്കാരത്തിനുമിടയില്‍
യുദ്ധമുഖത്തുനിന്ന് ജീവിതം തേടി മറുകര താണ്ടുന്ന സിറിയന്‍ അഭയാര്‍ഥികളുടെ വിവിധ ദൃശ്യങ്ങള്‍
More Images
പുലിപ്പൂരം
നാലോണ നാളില്‍ ആവേശത്തിന്‍െറ കൊടുമുടി കയറുന്ന പുലിക്കളി തൃശൂര്‍ നഗരത്തില്‍ അരങ്ങേറി. പുലികള്‍ സ്വരാജ് റൗണ്ടിലേക്കിറങ്ങിയപ്പോള്‍ വീഥിക്കിരുവശത്തും തൃശൂരിന്‍െറ രണ്ടാംപൂരം കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. ഉച്ചവരെ ദേശങ്ങളിലെ മടകളില്‍ ഒരുക്കത്തിലായിരുന്ന പുലികള്‍ വൈകീട്ട് രണ്ടോടെയാണ് നഗരത്തില്‍ പ്രവേശിച്ചത്. കോട്ടപ്പുറം സെന്‍റര്‍, പടിഞ്ഞാറെക്കോട്ട, കോട്ടപ്പുറം ദേശം, പൂത്തോള്‍ ദേശം, മൈലിപ്പാടം, ചേറൂര്‍, പൂങ്കുന്നം, നായ്ക്കനാല്&zwj ...
More Images
തക്കാളിമേള
വിളവെടുപ്പ് കാലത്ത് സ്പെയിനില്‍ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന (തക്കാളിമേള). തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്പെയിനില്‍, എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുകയും, തക്കാളികള്‍ പരസ്പരം എറിയുകയും, ചവിട്ടിമെതിക്കുകയും ചെയ്യുന്നു. ഈ ആഘോഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണപ്പോരായിട്ടാണ് കരുതിപ്പോരുന്നത്. 1945ല്&zwj ...
More Images
സ്വാതന്ത്ര്യദിനാഘോഷം
69-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ ഭാഗമായി ഡല്‍ഹിയിലും തിരുവനന്തപുരത്തും നടന്ന ചടങ്ങുകളില്‍നിന്ന്
More Images
വള്ളമേളം
ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന 63ാമത് നെഹ് റു ട്രോഫി വള്ളംകളിയില്‍ നിന്ന്... ചിത്രങ്ങള്‍: ബിമല്‍ തമ്പി
More Images
സ്വാഭിമാനം
തിരുവനന്തപുരത്ത് നടന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
More Images
കോപ്പയില്‍ 'ചിലി' മുഴക്കം
ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ നിരാശ കോപ്പയിലാകറ്റാമെന്ന പ്രതീക്ഷയിലെത്തിയ അര്‍ജന്റീനക്ക് വീണ്ടും ഫൈനല്‍ ദുരന്തം. ചെങ്കടലായി മാറിയ സാന്‍ഡിയാഗോയിലെ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ചിലിയുടെ കന്നിക്കിരീട നേട്ടം (സ്‌കോര്‍ 4^1). 4 തവണ ഫൈനലിലെത്തിയിട്ടും മുത്തമിടാന്‍ കഴിയാതെ പോയ കീരീടത്തില്‍ ഒടുവില്‍ ചിലി ആദ്യമായി ചുംബിച്ചു.
More Images
ശബരി വിജയം
ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം, പി.അഭിജിത്ത്
More Images
ഒരു കടലിന്‍െറ മരണം...
സോവിയറ്റ് രാജ്യങ്ങളിലെ പരുത്തി കൃഷിക്കുവേണ്ടി പടുത്തുയര്‍ത്തിയ അണക്കെട്ടില്‍ ശ്വാസംമുട്ടി പിടഞ്ഞൊടുങ്ങിയ ഒരു കടല്‍. ആരാല്‍ കടല്‍. സോവിയറ്റ് യൂണിയനിലെ ഉസ്ബെക്കിസ്താനും കസാക്കിസ്താനും ഇടയിലായി സ്ഥിതി ചെയ്യുന്ന ‘ആരാല്‍’ സുപീരിയര്‍, വിക്ടോറിയ, കാസ്പിയന്‍ തടാകങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം കൂടിയായിരുന്നു. 40 മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന ആരാല്‍, അതില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം തേടിയവര്&z ...
More Images
അക്ഷരോത്സവം
അക്ഷരം വെളിച്ചമാണ്. ആദ്യാക്ഷരങ്ങളില്‍ തന്നെ ഉണ്ട് ഒരു മനുഷ്യായുസ്സിലേക്ക് വേണ്ട കരുതിവെപ്പുകള്‍...കുഞ്ഞിക്കാലുകളുമായി അക്ഷരലോകത്തിലേക്ക് അവര്‍ പിച്ചവെക്കുമ്പോള്‍ അത്ര ചെറുതല്ലാത്ത സന്തോഷം മുതിര്‍ന്നവരുടെ ഉള്ളകങ്ങളെ നനയ്ക്കുന്നതും അതുകൊണ്ട് തന്നെ... സംസ്ഥാന സ്കൂള്‍ പ്രവേശോല്‍സവത്തിന്‍്റെ വിവിധ ദൃശ്യങ്ങള്‍ മാധ്യമം ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്തപ്പോള്‍...
More Images
രാഹുല്‍ കേരളത്തില്‍...
ഫോട്ടോ: പി.ബിജു, ജോണ്‍സണ്‍.വി. ചിറയത്ത്‌
More Images
മിഠായിത്തെരുവിന് തീപിടിച്ചപ്പോള്‍...
കോഴിക്കോട് മിഠായിത്തെരുവില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിട വരുത്തി വീണ്ടും വന്‍ തീപിടിത്തം. ബുധനാഴ്ച രാത്രി 9.50ഓടെ കോയന്‍കോ ബസാറിനു സമീപത്തെ ബ്യൂട്ടി സ്റ്റോര്‍ എന്ന തുണിക്കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു. 20ഓളം കടകള്‍ കത്തിനശിച്ചു. 30ഓളം ഫയര്‍ ഫോഴ്സ് യൂനിറ്റും പൊലീസും നാട്ടുകാരും ചുമട്ടുതൊഴിലാളികളും അക്ഷീണ ശ്രമം നടത്തിയിട്ടും കോടികളുടെ നഷ്ടം വരുത്തിയ തീപിടിത്തം പുലര്‍ച്ചെയോടെയാണ് നിയന്ത്രണവിധേമായ ...
More Images
നേപ്പാള്‍ ദുരന്തം
ഒരു സംസ്കൃതിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിനാണ് ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാള്‍ സാക്ഷ്യം വഹിച്ചത്. റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച രാവിലെ 11.25 നായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിന്‍െറ വടക്കു പടിഞ്ഞാറാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. 19 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച സൈനിക നിരീക്ഷണ ഗോപുരമായ ധരാഹര ഗോപുരം, നേപ്പാള്‍ കൊട്ടാരത്തിന്‍റെ ചുറ്റുമതില്‍, യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച കാഠ്മണ്ഡു ദര്&zw ...
More Images
വേനല്‍ മഴയുടെ ശക്തി
കനത്ത വേനല്‍ മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങിയതിന്‍െറ വിവിധ ദൃശ്യങ്ങള്‍ ചിത്രങ്ങള്‍: പി. അഭിജിത്ത്
More Images
യുദ്ധഭൂമിയായി യമന്‍....
ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയതോടെ യമന്‍ യുദ്ധഭൂമിയായി. ഹൂതി വിമതര്‍ക്കെതിരെ 'ആസിഫത്തുല്‍ ഹസം' (നിര്‍ണായക കൊടുങ്കാറ്റ്) എന്നു പേരിട്ട സൈനികനടപടിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ബുധനാഴ്ച പ്രാദേശികസമയം അര്‍ധരാത്രി 12നാണ് ഉത്തരവിട്ടത്. ഇതോടെ സൗദിയുടെ നേതൃത്വത്തില്‍ ഒമാന്‍ ഒഴികെ ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്ത്, സുഡാന്‍, മൊറോകോ, ജോര്‍ഡന്‍, പാകി ...
More Images
ബജറ്റ് യുദ്ധം
എന്തായിരുന്നു പെര്‍ഫോമന്‍സ്...അതും ലൈവായി...അടിച്ചു, നുള്ളി, മാന്തി,തള്ളി...നല്ല ‘ഒന്നാംക്ളാസ്’ കാഴ്ച മറ്റെവിടെ കിട്ടും? മാണിയുടെ ബജറ്റ് കോലാഹല ദൃശ്യങ്ങള്‍... ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം, പി. അഭിജിത്ത്
More Images
ആറ്റുകാല്‍ പൊങ്കാല
ആത്മ സമര്‍പ്പണത്തിന്‍െറയും വ്രതശുദ്ധിയുടെയും നിറവില്‍ സ്ത്രീ ലക്ഷങ്ങള്‍ ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിച്ചു. ഒരു വര്‍ഷത്തെ പ്രാര്‍ഥനാ നിര്‍ഭരമായ കാത്തിരിപ്പിന് സാഫല്യമായി നിവേദ്യമര്‍പ്പിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയത്തെി. പൊങ്കാലയില്‍നിന്നും ചില കാഴ്ചകള്‍... ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം, പി. അഭിജിത്ത്
More Images
മേളയെ കണ്‍കുളിര്‍പ്പിച്ച സംഘനൃത്തങ്ങളിലൂടെ.....
കൗമാര കലോല്‍സവത്തിന്‍്റെ രാവുകളില്‍ നിറങ്ങളുടെ മഴ പെയ്യിച്ച് അവര്‍ നിറഞ്ഞാടി. കോഴിക്കോടിന്‍്റെ മണ്ണിനെ ഉല്‍സവ ലഹരിയില്‍ ആഴ്ത്തിയ കലാവസന്തത്തില്‍ സദസ്സിനെ കണ്‍കുളിര്‍പ്പിച്ച സംഘനൃത്തങ്ങളിലൂടെ.....
More Images
കൗമാരോല്‍സവത്തിലെ പുറംകാഴ്ചകള്‍
ഇതാണ് കോഴിക്കോട്. ഉല്‍സവങ്ങള്‍ ഇവരുടെ നെഞ്ചിലാണ്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എത്തിയ മേളയെ ഇരു കൈയും നീട്ടിയാണ് കോഴിക്കോടിന്‍റെ കലാ ഹൃദയം സ്വീകരിച്ചത്. ആയിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയിലെയും ഉദ്ഘാടന ചടങ്ങിലെയും വന്‍ ജന പങ്കാളിത്തം തെളിയിക്കുന്നത് ഇതല്ലാതെ മറ്റെന്താണ്? തിങ്ങിനിറഞ്ഞ സദസ്സുകള്‍ തങ്ങള്‍ക്കു പകര്‍ന്ന ഊര്‍ജം അത്ര ചെറുതല്ളെന്ന് കലാ കൗമാരവും പറയുന്നു..കോഴിക്കോടന്‍ കലോല്‍സവത്തിന്‍റെ വൈവിധ് ...
More Images
മരണമഞ്ഞില്‍...
തണുത്തുറഞ്ഞ മരണത്തിന്റെ മണമാണ് സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇപ്പോള്‍. മരമല്ല, ഇരുമ്പുപോലും കോച്ചിപ്പോവുന്ന കൊടും തണുപ്പില്‍ മേല്‍ക്കൂരയുടെ നിഴലുപോലുമില്ലാതെ കുറെ ജീവിതങ്ങള്‍. അരക്കൊപ്പം ഉയരത്തില്‍ മഞ്ഞു മൂടിയിരിക്കുന്നു. രാവും പകലുമെന്നില്ലാതെ മഞ്ഞു കട്ടകള്‍ തലമുകളില്‍ വീഴുന്നു. ആഭ്യന്തര സംഘര്‍ഷത്തില്‍ അഭയാര്‍ഥികളായ 250,000 പേര്‍ സിറിയയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. തകര്‍ന്നടിഞ്ഞ വീടുകളിലും ഷെഡുകളിലും ചാക്കുകളിലൂമാണ് കൊടു ...
More Images
Every Dog has A Day
തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമിയില്‍ പോലിസ് ഡോഗ് സ്ക്വാഡ് നാലാം ബാച്ച് പാസ്സിംഗ് ഒൗട്ട് പരേഡും അഭ്യാസങ്ങളും .....ഫോട്ടോ : ജോണ്‍സണ്‍ വി. ചിറയത്ത്
More Images
വരവേല്‍പ്...
കാല ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു...അളക്കാന്‍ ആവാത്ത ആ ചക്രവേഗത്തിനൊപ്പം തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് മനുഷ്യനും ഓടിമറയുന്നു. ഇനിയും ഇനിയും അനുഭവങ്ങളുടെ ലോകം കാത്തുവെച്ചുകൊണ്ട് ഒരു വര്‍ഷം കൂടി വന്നണഞ്ഞു. നിറ സന്തോഷത്തോടെ അതിലേറെ പ്രതീക്ഷകളോടെ ആ സുന്ദര നിമിഷത്തെ ലോകം വരവേറ്റപ്പോള്‍...പല ദേശങ്ങളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ചിത്രങ്ങളായ് പുനര്‍ജനിച്ചപ്പോള്‍....
More Images
ആവര്‍ത്തിക്കുന്ന ആകാശദുരന്തങ്ങള്‍...
ലോകത്ത് യാത്രാ വിമാനങ്ങള്‍ അപ്രത്യക്ഷമാകുന്നത് തുടര്‍ക്കഥയാവുകയാണ്. മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിന്‍െറ ദുരൂഹത ബാക്കി നില്‍ക്കെയാണ് ലോകത്തെ ഒരിക്കല്‍ കൂടി നടുക്കത്തിലാക്കി ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പറന്ന എയര്‍ ഏഷ്യ വിമാനം കാണാതായിരിക്കുന്നത്. 162 പേര്‍ സഞ്ചരിച്ച വിമാനം കണ്ടെ ത്തുന്നതിനായുള്ള പ്രാര്‍ഥനയിലാണ് ലോകം... ആ നിമിഷങ്ങള്‍ ക്യാമറക്കണ്ണിലൂടെ...
More Images
2014ലെ മികച്ച കായിക ചിത്രങ്ങള്‍
2014 വര്‍ഷത്തെ മികച്ച കായിക ചിത്രങ്ങള്‍^ റോയിട്ടേഴ്‌സ്
More Images
രക്തം പുരണ്ട് ഇളം മേനികള്‍..
ലോകത്തെ നടുക്കിയ പെഷാവര്‍ ആക്രമണത്തിന്‍െറ ഭീതിയുണര്‍ത്തുന്ന ചിത്രങ്ങളിലൂടെ...
More Images
കുഞ്ഞു താരങ്ങള്‍, വലിയ മോഹങ്ങള്‍
സമയസൂചികകളെ വേഗം കൊണ്ടും ഉയരദൂരങ്ങളെ വാരകള്‍ താണ്ടിയും കീഴടക്കാന്‍ കേരളത്തിന്‍െറ കായികകൗമാരം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നപ്പോള്‍. 58ാമത് സംസ്ഥാന സ്കൂള്‍ കായികമേള ക്യാമറക്കണ്ണുകളിലൂടെ..... ഫോട്ടോ: പി.സന്ദീപ്, അഭിജിത്ത്.പി
More Images
കര്‍മനിരതം ഈ ജീവിതം
നിയമത്തിന്‍േറയും മനുഷ്യാവകാശങ്ങളുടേയും നിതാന്ത പോരാളിയായി കേരളത്തിന്‍െറ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. കൃഷ്ണയ്യര്‍ വിടവാങ്ങുമ്പോള്‍ ബാക്കിയാവുന്നത് സാമൂഹ്യനന്മക്കു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളാണ്. രാജ്യം കണ്ട മികച്ച നിയമജ്ഞരില്‍ ഒരാളായ കൃഷ്ണയ്യരുടെ കര്‍മനിരതമായ ജീവിതത്തിലൂടെ....
More Images
ശാസ്ത്രോത്സവം 2014
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുഞ്ചന്‍്റെ മണ്ണ് സാക്ഷ്യം വഹിച്ചു. ശാസ്ത്രോത്സവം എന്ന പേരുമാറ്റത്തോടെയുള്ള പ്രഥമ മേളക്ക് സാക്ഷിയാകാന്‍ കേരളത്തിലെ ശാസ്ത്ര കുതുകികള്‍ ഒഴുകിയെത്തി. നാടിനെ ബഹുദൂരം മുന്നോട്ട് ചലിപ്പിക്കാന്‍ ഉതകുന്ന കണ്ടുപിടുത്തങ്ങള്‍, സര്‍ക്കാര്‍ നടപ്പാക്കേണ്ട പദ്ധതികള്‍, ജനം ഏറ്റെടുക്കേണ്ട പ്രവര്‍ത്തന മാതൃകകള്‍. വിസ്മയവും കൗതുകവും ജനിപ്പിക്കുന്ന ഒട്ടേറെ ശാസ്ത്ര സത്യങ്ങളുടെ വിളംബരമായിരുന്നു കിളിപാടിയ മുറ്റത്ത് അഞ്ചു ...
More Images
ഭീതി പരത്തി പക്ഷിപ്പനി..
ചിത്രങ്ങള്‍: ബിമല്‍ തമ്പി, നവാസ് അഹമ്മദ് അമ്പലപ്പുഴ
More Images
എം.വി.ആര്‍: ഓര്‍മചിത്രങ്ങള്‍
കരുത്തനായ രാഷ്ട്രീയ നേതാവും പ്രായോഗിക രാഷ്ട്രീയത്തിന്റ അമരക്കാരില്‍ ഒരാളുമായ എം.വി.ആറിന്റെ ജീവിതം ഏറെ സംഭവ ബഹുലമായിരുന്നു. ആ ജീവിതത്തിന്റെ വിവിധ കോണുകളിലേക്കുള്ള ഒരെത്തി നോട്ടം...........
More Images
തണ്ടര്‍ബോള്‍ട്ട് പാസിങ് ഒൗട്ട് പരേഡ്
കലാപങ്ങളും ദുരന്തങ്ങളും ഫലപ്രദമായി തടയുന്നതിനും അതീവ സുരക്ഷാ മേഖലകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തുന്നതിനുമുള്ള സേനയാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2008ല്‍ രൂപീകരിച്ച ഇന്ത്യ റിസര്‍വ് ബറ്റാലിയന് റെഗുലര്‍ വിംഗ്, കമാന്‍േറാ വിംഗ് എന്നീ രണ്ട് വിഭാഗങ്ങളുണ്ട്. ഇതില്‍ കമാന്‍േറാ വിംഗാണ് തണ്ടര്‍ബോള്‍ട്ട് എന്നറിയപ്പെടുന്നത്. സംസ്ഥാന സര്‍ക്കാറിനാണ് സേനയുടെ ഭരണപരമായ നിയന്ത്രണം. തണ്ടര്‍ബോള്‍ട്ട് കമാന്&z ...
More Images
നാടിളകിയത്തെി; എം.എസ്.പി ടീമിന് ഉജ്ജ്വല സ്വീകരണം
സുബ്രതോ കപ്പ് ഫൈനലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടമായ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് രാജകീയ സ്വീകരണം നല്‍കിയപ്പോള്‍. കാല്‍പ്പന്തുകളിയുടെ തലതൊട്ടപ്പന്മാരായ ബ്രസീലുകാരെ മലപ്പുറത്തിന്‍െറ കളിമിടുക്കറിയിപ്പിച്ച മത്സരം കാഴ്ചവെച്ച ചുണക്കുട്ടികളെ ഉച്ചക്ക് 12 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇവരെ കാത്ത് വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കരിപ്പൂരില്‍ നിന്ന് നിരവധി വാഹനങ്ങളുടെ ...
More Images
ഇന്ത്യാ^പാക് സമാധാനം
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരിയായ മലാല യൂസഫ്സായിയും പങ്കിട്ടു. മൂന്നു പതിറ്റാണ്ടിലധികമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വിശ്രമമില്ലാതെ പോരാടുന്ന കൈലാഷ് സത്യാര്‍ഥി മധ്യപ്രദേശിലെ വിദിശ സ്വദേശിയാണ്. 1980ല്‍ സ്ഥാപിച്ച ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ, നിര്‍ബന്ധിത ബാലവേലയും കുട്ടിക്കടത്തും ഉള്‍പ്പെടെയുള്ള ചൂഷണങ്ങളില്‍നിന്ന് ഇതിനകം 80000ത്തോളം കുട്ടികളെ രക്ഷിച്ച് പുനരധിവസിപ ...
More Images
ത്യാഗസ്മൃതിയില്‍ ബലിപെരുന്നാളാഘോഷം
ഇബ്രാഹിം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മായില്‍ നബിയുടെയും ത്യാഗത്തിന്‍െറ സ്മരണ പുതുക്കി ഇസ് ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ഒത്തൊരുമയുടെ തൂവെള്ളച്ചാര്‍ത്തുമായി ഹജ്ജിന് പരിസമാപ്തിയാവുകയാണ്. ഹജ്ജ് കര്‍മവും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന പെരുന്നാള്‍ ഒരുക്കവും ആഘോഷവും ചിത്രങ്ങളിലൂടെ...
More Images
ഏഷ്യന്‍ ഗെയിംസ് 2014
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ പ്രകടനങ്ങള്‍
More Images
ചൊവ്വയിലേക്ക് ‘മംഗല്‍യാന്‍’
ചൊവ്വയിലേക്ക് ഇന്ത്യയുടെ ആദ്യ ഗോളാന്തര ഉപഗ്രഹം ‘മംഗല്‍യാന്‍’ വിക്ഷേപിക്കുന്നതിനുള്ള പി.എസ്.എല്‍.വി-സി 25 റോക്കറ്റിന്‍െറ വിവിധ സംയോജന ഘട്ടങ്ങള്‍
More Images
പുലികളിറങ്ങി; പൂരനഗരി വിറച്ചു......
തേക്കിന്‍കാട് മൈതാനിക്ക് ചുറ്റും കൊട്ടിനൊത്ത് പുലികള്‍ അലറിയാര്‍ത്തുവന്നപ്പോള്‍ പൂരത്തിന്‍െറ പുരുഷാരം സര്‍വംമറന്നുനിന്നു. കൗതുകവും സൗന്ദര്യവും നിറഞ്ഞ വേഷപ്പകര്‍ച്ചകളോടെ ആറ് ദേശങ്ങളില്‍നിന്ന് മുന്നൂറോളം പുലികളാണ് ചുവടുവെച്ചത്തെിയത്. കുടവയറില്‍ നിറഞ്ഞ പുലിമുഖങ്ങളുടെ രൗദ്രസൗന്ദര്യം ആസ്വദിക്കാനും അരമണി കുലുക്കിയുള്ള നൃത്തം കാണാനും നഗരത്തില്‍ ജനം തിങ്ങിനിറഞ്ഞു. വ്യത്യസ്തതകള്‍ക്ക് അമിത പ്രാധാന്യം നല്‍കാതെ വരകളിലൂടെ അഴക് ഒരുക്കിയായിരുന്നു പുലിക ...
More Images
കശ്മീര്‍ പ്രളയം
ദേശത്തിന്‍്റെ കണ്ണീരുപോലെ തിരിമുറിയാതെ പെയ്യുന്ന മഴയും ആഞ്ഞടിക്കുന്ന കാറ്റും ഈ ഹിമാലയന്‍ താഴ്വരയില്‍ പ്രളയം വിതച്ചിരിക്കുന്നു. ഝലം നദി കരകവിഞ്ഞ് കിലോമീറ്ററുകളോളം പരന്ന് ചെമ്മണ്‍ നിറത്തില്‍ കുതിച്ചൊഴുകുന്നു....നാടും വീടും മറ്റു സമ്പാദ്യങ്ങളും പിന്നില്‍ വിട്ട് ഈ പ്രളയജലത്തില്‍ നിന്ന് രക്ഷതേടി പരക്കം പായുകയാണ് കശ്മീരിലെ ജനങ്ങള്‍...പ്രളയക്കെടുതിയുടെ ചില ദൃശ്യങ്ങളിലേക്ക്...
More Images
വീണ്ടും ഹര്‍ത്താല്‍.. ദുരിതവും...
ഹര്‍ത്താലുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ ഈ കാഴ്ചകള്‍ക്ക് ഒരു പുതുമയുമില്ല.. എങ്കിലും ഈ ഒരു ദിവസത്തില്‍ തെളിയുന്ന തെരുവുകളും ജീവിതങ്ങളും അത്രമേല്‍ സാധാരണമല്ല..യാത്രക്കാരുടെ പേടി സ്വപ്നമാണിന്ന് ഹര്‍ത്താല്‍..പാതി വഴിയില്‍ കുടുങ്ങുമ്പോള്‍, വിചാരിച്ചിടത്ത് കൃത്യ സമയത്ത് എത്താനാവാതെ വരുമ്പോള്‍, അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍, വിശപ്പ് വന്നു വിളിക്കുമ്പോള്‍ എല്ലാം സാധാരണ ജനങ്ങളെ നോക്കി പലതും വിളിച്ചു പറയുന്നുണ്ട് ഈ വിജനപാതകള്‍.... ...
More Images
ആഞ്ജലീനയും ബ്രാഡ്പിറ്റും
ലോകത്ത് താരവിവാഹങ്ങള്‍ ശ്രദ്ധേയമാവുന്നത് അവര്‍ ‘മണ്ണിലിറങ്ങാത്ത’ താരങ്ങളായതുകൊണ്ടാണ്. ആ താരവിവാഹങ്ങള്‍ക്കുള്ളിലെ ഗോസിപ്പു വാര്‍ത്തകള്‍ക്കാണ് മാധ്യമലോകം കണ്ണും കാതുമോര്‍ക്കുക. എന്നാല്‍, ഇവിടെ ഒരു താരവിവാഹം ശ്രദ്ധേയമാവുന്നതിന് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. ആറു മക്കളുടെ അഛനും അമ്മയുമായ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും ഒമ്പതു വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനുശേഷം വിവാഹിതരായിരിക്കുന്നു. ഊഷ്മളമായ കുടുംബ ബന്ധത്തിന്റെ പുതുമയേറിയ കഥയാണ് പടിഞ ...
More Images
ലോകമേ കാണൂ...
1945 ആഗസ്റ്റ് 6 ന്‍െറ പുലരിയിലേക്ക് ലോകം കണ്ണു തുറന്നത് അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മനുഷ്യ നിര്‍മിതമായ ഒരു വന്‍ ദുരന്തത്തിലേക്കായിരുന്നു. രാവിലെ 8.45 ന് ലിറ്റില്‍ ബോയ് എന്ന അണുബോംബ് ഹിരോഷിമയില്‍ പതിച്ചു. അമേരിക്കയുടെ ബി-29 സൂപ്പര്‍ ഫോര്‍ട്രസ് ബോംബര്‍ വിമാനമായ ‘എനോള ഗേ’ വിമാനമാണ് ലോകത്തെ നടുക്കി ഹിരോഷിമയില്‍ ബാംബു വര്‍ഷിച്ചത്. കേണല്‍ പോള്‍ ടിബറ്റ്സായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്‍െറ ആ ‘ചരിത്ര ദൗത ...
More Images
ഒരൊറ്റ ലോകം, ഗസ്സക്കുവേണ്ടി...
എല്ലാ അന്താരാഷ്ട്ര മര്യാദകളും പുല്ലുപോലെ കാറ്റില്‍ പറത്തി ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേല്‍ നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരത അങ്ങനെ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല ലോകത്തിന്. ഫ്രാന്‍സ്, ടോക്കിയോ, ലണ്ടന്‍, മൊറോക്കോ, വിയന്ന... അതിരുകളും ദേശങ്ങളും ഭാഷകളും ഭേദിച്ച് ഗസ്സക്കുവേണ്ടിയുള്ള ശബ്ദം ഭൂമിക്കുമേല്‍ പ്രകമ്പനം തീര്‍ക്കുകയാണ്. ഇസ്രായേല്‍, ഇനിയും ആ മണ്ണില്‍ മരണം വിതക്കരുത്. ഇനിയൊരു കുഞ്ഞിന്‍്റെ ചേതനയറ്റ ശരീരവും ഞങ്ങള്‍ക്ക ...
More Images
ആകാശദുരന്തത്തിന്‍െറ ബാക്കിപത്രം
മലേഷ്യയുടേയും ലോകത്തിന്‍റേയും ദു:ഖമായി മാറി വീണ്ടുമൊരു വിമാന ദുരന്തം. 2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പറന്നുയര്‍ന്ന മലേഷ്യയുടെ എം.എച്ച് 370 വിമാനം ദുരൂഹതയിലേക്ക് മറഞ്ഞത് മറക്കാനാവും മുമ്പ് ഇതാ മറ്റൊരു ആകാശ ദുരന്തം. 295 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട എം.എച്ച് 17 ബോയിങ് വിമാനം യുക്രെയിന്‍ വ്യോമ മേഖലയില്‍ തകര്‍ന്നടിഞ്ഞു. 33000 അടി ഉയരത്തില്‍ മിസൈലേറ്റ് തീഗോളമായി മാറിയ വിമാനം ഭൂമി ...
More Images
കണ്ണീര് വറ്റാതെ ഗസ്സ...
കൊന്നും കൊലവിളിച്ചും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും വരുന്ന ബോംബ് വര്‍ഷത്തില്‍ നിന്നു ജീവനു വേണ്ടി പരക്കം പായുന്ന ജനങ്ങള്‍. സ്വന്തം വീടും സമ്പാദ്യവും വിട്ട് ജീവരക്ഷ തേടി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. ഇതിന് ഇനിയും അന്ത്യമാവില്ലെന്നാണ് സൂചന. എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി സ്ത്രീകളേയും കുട്ടികളേയും കൂട്ടക്കൊല ചെയ്താണ് ജൂത രാഷ്ട്രം ഗസ്സക്കു നേരെ യുദ്ധം തുടരുന്നത്. ഒരാഴ്ചയായി തുടരുന്ന ഇസ്രായേല്‍ ആക്രമണ ...
More Images
മറക്കില്ല ഞങ്ങള്‍...
ബെലെ ഹോറിസോണ്ടോ മറ്റൊരു മാറക്കാനയായി മാറിയ നിമിഷങ്ങള്‍... താങ്ങാനാവുമായിരുന്നില്ല അവര്‍ക്ക്. ഗോള്‍ വര്‍ഷങ്ങളില്‍ വല കുലുങ്ങുമ്പോള്‍ ബ്രസീലിന്‍െറ കണ്ണുനീര്‍ വീണ് ബെലെ ഹോറിസോണ്ടോ സ്റ്റേഡിയം മുങ്ങിപ്പോയെങ്കില്‍ അതിലും അദ്ഭുതമില്ലായിരുന്നു. ആ കണ്ണൂനീര്‍ നിമിഷങ്ങളിലേക്ക്......
More Images
ബ്രസീല്‍ ഗാലറി
ലോകത്തിന്‍്റെ എല്ലാം അതിരുകളും മായ്ച്ചു കളഞ്ഞ് കാല്‍പന്തുകളി ഒരു ‘മത’മാവുമ്പോള്‍ ആരാധകര്‍ മറ്റെല്ലാം മറക്കുന്നു...കണ്ണുകളും കാതുകളും തുറന്നു പിടിച്ച് രാവിനെ തോല്‍പിച്ച് അവര്‍ ഉറങ്ങാതെ പകലുകളിലേക്ക് ഉണരുന്നു... ഇഷ്ട ടീമിന്‍്റെ നിറങ്ങളില്‍ അവര്‍ നിറഞ്ഞാടുന്നു...ബ്രസീലിലെ ഗാലറികളില്‍ നിന്നുള്ള ആരാധകരുടെ വിവിധ ഭാവങ്ങളിലൂടെ....
More Images
ബ്രസീല്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങ്
കാലം കാത്തുവെച്ച അനര്‍ഘനിമിഷമെത്തി. ആരാധകലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് പന്തുതട്ടി 20ാമത് ലോകകപ്പ് ഫുട്ബാളിന് ബ്രസീലില്‍ തുടക്കം. സാവോപോളോ സ്റ്റേഡിയത്തില്‍ ഒഴുകിയത്തെിയ 60,000ത്തിലേറെ കാണികളെ സാക്ഷിയാക്കി വിവിധ കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. ആതിഥേയരായ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടുന്ന ഇന്നലെ ബ്രസീലിലെ ഓരോ തെരുവും വീടും ഫുട്ബാള്‍ എന്ന ഒറ്റവികാരത്തിലലിഞ്ഞു. ബ്രസീലിന്‍െറ സംസ്കാരവും പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളാണ് സാവോപോളോ സ്റ്റേഡിയത്തില്‍ ...
More Images
പ്രവേശനോത്സവം - 2014
ഈ വര്‍ഷത്തെ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെ വിവിധ സ്കൂളുകളില്‍ നടന്ന പ്രവേശനോത്സവം
More Images
മഴപ്പെരുക്കം
അങ്ങനെ മഴപ്പെരുക്കം തുടങ്ങി..വേനലിന്‍്റെ കത്തുന്ന ഉച്ചച്ചൂടില്‍ പൊടുന്നനെ പെരുംതുള്ളികള്‍ പൊട്ടിവീണപ്പോള്‍ ആശ്വാസത്തിനൊപ്പം ആഘാതവുമായി.. വേനലിലെ വെള്ളപ്പൊക്കവും മരം വീഴലും മണ്ണിടിച്ചിലും നനഞ്ഞ കാഴ്ചയൊരുക്കി... ഒരു പിടി മഴ ചിത്രങ്ങള്‍... ഫോട്ടോ : ദിലീപ് പുരയ്ക്കല്‍, പി. സന്ദീപ്, പി.ബിജു, അഭിജിത്
More Images
കേരളം പോളിങ് ബൂത്തില്‍
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ കേരളത്തില്‍നിന്നുള്ള പോളിങ് ദൃശ്യങ്ങള്‍
More Images
ഓസ്കര്‍ - 2014
ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങ് ചിത്രങ്ങളിലൂടെ
More Images
ശീതകാല ഒളിമ്പിക്സ്
റഷ്യയിലെ സോചിയില്‍ 22ാമത് ശീതകാല ഒളിമ്പിക്സിന് തിരശീല വീണു. ഫെബ്രുവരി ഏഴിന് ആരംഭിച്ച ശീതകാല ഒളിമ്പികിസില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 87 രാജ്യങ്ങളില്‍ നിന്ന് 2874 താരങ്ങളാണ് സോചിയില്‍ മാറ്റുരച്ചത്. 32 താരങ്ങളുമായി ശീതകാല ഒളിമ്പിക്സില്‍ ഏറ്റവും വലിയ ടീമായി നിന്ന റഷ്യ തന്നെയാണ് ഒളിമ്പിക്സ് കിരീടം ചൂടിയത്. ഫിഷ്റ്റ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ സമാപന ചടങ്ങിന്‍്റെ ദൃശ്യങ്ങളിലേക്ക്.
More Images
റിപബ്ളിക് ദിനാഘോഷം
രാജ്യം 65ാമത് റിപബ്ളിക് ദിനം ആഘോഷിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു മുഖ്യാതിഥി. ചെങ്കോട്ടയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് രാജ്പഥ് രാജ്യത്തിന്റെസൈനികക്കരുത്തിനും സാംസ്കാരിക വൈവിധ്യത്തിനും വേദിയായി. രാജ്പഥില്‍ നടന്ന വര്‍ണോജ്വലമായ സാംസ്കാരിക ഘോഷയാത്രയില്‍ നിന്ന്
More Images
കൊടും ശൈത്യത്തില്‍ അമേരിക്ക
അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും കാരണം ജനജീവിതം നിശ്ചലമായി. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്. പലയിടത്തും 14 മുതല്‍ 40 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് ന്യൂയോര്‍ക്കിലെ നാല് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
More Images
ദല്‍ഹിയില്‍ ‘ജന’ ഭരണം
ജനാധിപത്യ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ താളുകള്‍ എഴുതിച്ചേര്‍ത്ത് അധികാരത്തിന്‍്റെ നീണ്ട ഇടനാഴിയിലേക്ക് അവര്‍ നടന്നു കയറി. ഇനി ഇന്ദ്രപ്രസ്ഥം ‘സാധാരണക്കാരന്‍്റെ’ കൈകളില്‍. അഴിമതിയുടെ കറകള്‍ തുടച്ചുനീക്കാന്‍ ഇതാ തങ്ങള്‍ വരുന്നു എന്ന് ഈ ചെറുസംഘം മുഴക്കിയപ്പോള്‍ ഇന്ത്യയുടെ നാലതിരുകളില്‍ അത് ഉണ്ടാക്കിയ പ്രതിധ്വനി അത്ര ചെറുതായിരുന്നില്ല. പറഞ്ഞത് പാഴ്വാക്കുകള്‍ ആവില്ളെന്ന് തെളിയിക്കാന്‍ ഇവര്‍ക്കു മുന ...
More Images
ഇരകളുടെ പ്രതിഷേധമിരമ്പിയ ദേശീയപാത ഉപരോധം
ഇരകളുടെ വന്‍പ്രതിഷേധത്തെത്തുടര്‍ന്ന് തിരൂര്‍ താലൂക്കില്‍ ദേശീയപാത സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി. ഉപരോധത്തെതുടര്‍ന്ന് മൂന്നര മണിക്കൂറോളം ദേശീയപാത 17ല്‍ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാവിലെ കുറ്റിപ്പുറം റെയില്‍വേ മേല്‍പാലത്തിനു സമീപമാണ് ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം അരങ്ങേറിയത്. സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് നിരവധി തവണ ലാത് ...
More Images
സംസ്ഥാന സ്കൂള്‍ കായികമേള
56-ാമത് സ്കൂള്‍ കായികമേളയില്‍ മഹാരാജാസിലെ സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലും തീപാറും. എറണാകുളം ജില്ലാ കായികമേളയില്‍ ഓവറോള്‍ കിരീടം ചൂടിയ ആത്മവിശ്വാസത്തിലാണ് സെന്‍റ്ജോര്‍ജ്. കഴിഞ്ഞ തവണ തിരിച്ചുപിടിച്ച കിരീടം ഇക്കുറി വിട്ടുകൊടുക്കില്ളെന്ന വാശിയിലാണ് കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ്. നിലവിലെ ജേതാക്കളെ പ്രതിനിധാനം ചെയ്ത് 172 താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. കല്ലടി എച്ച്.എസിന്റെ 48ഉം മുണ്ടൂരിന്റെ 21ഉം പറളിയുടെ 40ഉം താരങ്ങളുടെ കരുത്തില ...
More Images
ഹയാന്‍ താണ്ഡവം
മനില: വിനാശം വിതച്ച് ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റ് മധ്യ ഫിലിപ്പീന്‍സില്‍ തട്ടിയെടുത്തത് 10,000ത്തിലേറെ മനുഷ്യജീവനുകള്‍. രാജ്യം കണ്ടതില്‍ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റ് ലെയ്റ്റ് ,സമര്‍ പ്രവിശ്യകളിലാണ് സംഹാരരൂപിയായത്. ഔദ്യോഗിക മരണസംഖ്യ ആയിരത്തില്‍ താഴെ മാത്രമാണ്. കെട്ടിടങ്ങളും മരങ്ങളും വാഹനങ്ങളും റോഡുകളും നിലംപരിശാക്കിയാണ് ഹയാന്‍ താണ്ഡവമാടിയത്. കാറ്റിനൊപ്പം പേമാരിയും പെയ്തിറങ്ങിയതോടെ നാട് പ്രേതഭൂമിയായി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക ...
More Images
ആരവങ്ങളില്ലാതെ താര വിവാഹം
സംവിധായകന്‍ ആഷിക് അബുവും നടി റീമാ കല്ലിങ്കലും വെള്ളിയാഴ്ച്ച കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായപ്പോള്‍... ഫോട്ടോ: ബിമല്‍ തമ്പി
More Images
ഹജ്ജ്-2013
സ്രഷ്ടാവിന്‍െറ വിളിക്ക് ഉത്തരം നല്‍കി 2013ലെ ഹജ്ജ് കര്‍മത്തിന് പരിസമാപ്തിയായി. 188 രാജ്യങ്ങളില്‍ നിന്നായി 13.8 ലക്ഷം (13,79,531 ലക്ഷം) ഹാജിമാര്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി. ഇതില്‍ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്. മസ്ജിദുല്‍ ഹറമിലെ ത്വവാഫ്, സഫ-മര്‍വ നടത്തം, മിനയിലെ കല്ലെറിയല്‍, മുസ്ദലിഫയിലെ അന്തിയുറക്കം, അറഫ സംഗമം, ബലികര്‍മം എന്നിവ സുഗമമാക്കാന്‍ മികച്ച ക്രമീകരണങ്ങളാണ് ഹാജിമാര്‍ക്കായി സൗദി ഭരണകൂടം ഒരുക്കിയിരുന്നത്.
More Images
ഫൈലീന്‍ ദുരന്തം
കഴിഞ്ഞയാഴ്ച ഒഡിഷ-ആന്ധ്ര തീരങ്ങളില്‍ കനത്ത നാശം വിതച്ച ഫൈലീന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തത്തിന്റെനേര്‍ക്കാഴ്ചകളിലൂടെ...
More Images
അണയാതെ ആന്ധ്ര
അടുത്ത പത്തുവര്‍ഷത്തേക്ക് ഹൈദരാബാദിനെ സംയുക്ത തലസ്ഥാനമാക്കി ഇന്ത്യയുടെ 29ാം സംസ്ഥാനമായി തെലങ്കാന രൂപവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലുഗു ദേശം പാര്‍ട്ടി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധം സംസ്ഥാനത്തെ മൊത്തം ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ ക്രമസമാധാനം മാത്രമല്ല, അവശ്യസേവനം കൂടി അവതാളത്തിലായിരിക്കുന്നു. സമരത്തില്‍ ...
More Images
പാകിസ്താനിലെ ഭൂകമ്പം
കഴിഞ്ഞ ദിവസം പാകിസ്താനെ വിറപ്പിച്ച ഭൂകമ്പം നിരവധി ജീവനുകള്‍ അപഹരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഒൗറാന്‍ ജില്ലയിലാണ് റിക്റ്റര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭുകമ്പത്തില്‍ 348 പേര്‍ മരിച്ചുവെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാല്‍, മരണം 500 കവിഞ്ഞു എന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒൗറാന്‍, പഞ്ച്ഗര്‍, ഛഗി,ഖുസ്ദാര്‍, ഗ്വാദര്‍, കെച്ച് ജില്ലകളിലാണ് നാശമുണ്ടായത്. ദുരന്തം ഏറ്റവും കൂടു ...
More Images
പുലിനഗരം
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നടന്ന പുലിക്കളിയില്‍ നിന്ന് ചിത്രങ്ങള്‍: ജോണ്‍സണ്‍ വി. ചിറയത്ത്‌
More Images
ക്രൂരതക്ക് കഴുമരം
‘എല്ലാവര്‍ക്കും വധശിക്ഷ’ -ലോകം ഉറ്റുനോക്കിയ കേസില്‍ സാകേതിലെ അതിവേഗ കോടതി രാജ്യം തേടിയ ശിക്ഷതന്നെ വിധിച്ചു. മന:സാക്ഷിയുള്ളവരെ ഞെട്ടിച്ച ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയ മുകേഷ് (26), അക്ഷയ് കുമാര്‍ (28), പവന്‍ ഗുപ്ത (19), വിനയ് ശര്‍മ (20) എന്നിവര്‍ക്കാണ് തൂക്കുമരം വിധിച്ചത്. കുറ്റവാളികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ കാഠിന്യവും അനുവദിച്ചു കൊടുക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയാണ് നാലു പേര്‍ക്ക ...
More Images
തെരുവിലെ മൂന്നാംമുറ
ആനയറയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ പ്രതിഷേധിച്ച യുവാവിനെ ജനമധ്യത്തില്‍ മൂന്നാം മുറയില്‍ ചവിട്ടികൂട്ടുന്ന ഈ കാഴ്ച സിനിമയിലെ ഇടിരംഗത്തെ തോല്‍പിക്കുന്നു. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സി.വിജയദാസ് ആണ് ഈ ചിത്രത്തിലെ പൊലീസ് വില്ലന്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രകാശിനാണ് കിരാത മര്‍ദനത്തില്‍ പരിക്കേറ്റത്. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ എസ്.ഐയെ പിന്നീട് സസ്പെന്‍റു ചെയ്തു. മാധ്യമം ഫോട്ടോഗ്രാഫര്‍ പി.സന്ദീപ് പകര്‍ത്തിയ ചിത് ...
More Images
രാസായുധ ദുരന്തം
സിറിയയില്‍ പ്രക്ഷോഭകര്‍ക്കുനേരെ നടന്ന വിഷ വാതക പ്രയോഗത്തില്‍ പൊലിഞ്ഞത് കൂട്ടികളുള്‍പ്പെടെ നൂറുകണക്കിന് ജീവനുകളാണ്. ഡമസ്കസില്‍ വിമതസേനയുടെ ശക്തികേന്ദ്രങ്ങളില്‍ സൈന്യം വിഷവാതകം നിറച്ച റോക്കറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു. രാസായുധപ്രയോഗം നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമെന്ന് ബശ്ശാര്‍ അല്‍ അസദ് ഭരണകൂടം . രാസായുധംപ്രയോഗിച്ചതായി കണ്ടത്തെിയാല്‍ സൈനിക നടപടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമയും. സിറിയയില്&zw ...
More Images
ഈജിപ്ത് കൂട്ടക്കുരുതി
ഈജിപ്തില്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയെ പുനരവരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച പതിനായിരങ്ങള്‍ക്കു നേരെ സൈനികഭരണകൂടം നടത്തിയ ആക്രമണം ലോകജനതയെ ഞെട്ടിച്ചു. കൈറോ യൂനിവേഴ്സിറ്റിക്കു സമീപം അന്നഹ്ദ ചത്വരത്തിലും റാബിഅ അദവിയയിലും കുത്തിയിരിപ്പു സമരം നടത്തിയവര്‍ക്കു നേരെ സൈന്യം നടത്തിയ നരനായാട്ടില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. സൈനിക കൂട്ടക്കുരു ...
More Images
ഉപരോധ സമരം
കേരള രാഷ്ട്രീയത്തില്‍ പുതിയ സമര ചരിത്രം രചിച്ചാണ് ഇടത് മുന്നണിയുടെ അനിശ്ചിതകാല രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിന് തുടക്കമായത്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് ഉപരോധം രണ്ടു ദിവസം തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചു. സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സി.ആര്‍.പി.എഫ് ഉള്‍പ്പെടെ വന്‍ സുരക്ഷാസന്നാഹങ്ങള്‍ സജ് ...
More Images
ഇടുക്കിയിലെ ദുരന്ത മഴ
നിലക്കാതെ പെയ്യുന്ന മഴയിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കി ജില്ലയില്‍ 11പേര്‍ മരിച്ചു. അമ്പതിലേറെ സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കൊച്ചി-മധുര ദേശീയപാതയിലേക്ക് മലയിടിഞ്ഞു. നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രാവിലെ റോഡിലേക്ക് വീണ മണ്ണ് മാറ്റുന്നത് കാത്തുകിടന്ന വാഹനങ്ങള്‍ക്കും വെള്ളച്ചാട്ടത്തിന് സമീപത്തെ കടകള്‍ക്കും മുകളിലേക്ക് വീണ്ടും മണ്ണിടിയുകയായിരുന്നു. ദുരന്ത ദൃശ്യങ്ങളിലൂടെ....
More Images
വിശുദ്ധ റമദാന്‍
ആത്മനിയന്ത്രണത്തിന്റെ പകലുകളും സമര്‍പ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റമദാന്‍ സമാഗതമായി. വിശ്വാസികള്‍ക്കിത് വ്രതനിഷ്ഠയാല്‍ സ്വയം കടഞ്ഞെടുക്കുന്ന നാളുകള്‍. ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ ന ...
More Images
കൂടങ്കുളത്ത് അതിജീവനത്തിന്റെ പോരാട്ടം തുടരുന്നു
തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലെ കൂടങ്കുളത്ത് സ്ഥാപിച്ച ആണവനിലത്തില്‍ വൈദ്യൂതി ഉല്പാദിപ്പിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം തുടരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനു പേരാണ് ആണവനിലയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടംങ്കുളം എന്ന ഉള്‍നാടന്‍ തീരദേശ ഗ്രാമത്തിലെ മനുഷ്യര്‍ക്കിത് അതിജീവനത്തിന്റെസമരമാണ്. ജനനിബിഡമായ ഒരു പ്രദേശത്ത് ആണവനിലയം ഉയര്‍ത്തുന്ന സാമൂഹിക, പാരിസ്ഥിതിക വിനാശത്തിന്റെും മറ്റു ദുരന്തസാധ്യതകളുടെയും ഭീഷണി ചൂണ്ടിക്കാട്ടിയാണ് അവര് ...
More Images
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
ഏഷ്യന്‍ ട്രാക്കിലെ കരുത്തരെ കണ്ടെത്താനുള്ള 20ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിന് മഹാരാഷ്ട്രയിലെ പുണെ ശിവ് ഛത്രപതി കായികഗ്രാമത്തില്‍ തുടക്കമായി. ട്രാക്കുകളില്‍ മെഡല്‍വേട്ടക്കായുള്ള മത്സരക്കുതിപ്പുകളാണ്. 1989ല്‍ പി.ടി. ഉഷ നാല് സ്വര്‍ണവുമായി തിളങ്ങിയ ന്യൂദല്‍ഹി ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു ശേഷം ആദ്യമായാണ് വന്‍കരയുടെ കായികപോരാട്ടത്തിന് രാജ്യം വേദിയാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചൈന, രണ്ടാം സ്ഥാനക്കാ ...
More Images
ഹിമാലയന്‍ സൂനാമി
ഉത്തരേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയമാണ് ഉത്തരഖണ്ഡില്‍ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും പ്രളയവും വിതച്ച ദുരിതത്തില്‍ മരണസംഖ്യ 5000 കവിയുമെന്നാണ് ദുരന്ത നിവാരണത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. 62,000ത്തിലധികം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റപ്പെട്ടത്. പ്രളയബാധിത പ്രദേശങ്ങളില്‍ സൈന്യം യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നത്. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള ...
More Images
‘സോളാര്‍’ സമരം
സോളാര്‍ വിവാദം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഇടതു യുവജന സംഘടനകളും തെരുവിലിറങ്ങിയിരിക്കുന്നു. കനത്ത മഴയെ അവഗണിച്ചും സംസ്ഥാനത്തുടനീളം സമരം കരുത്താര്‍ജ്ജിക്കുകയാണ്. സംസ്ഥാനത്തെചില സമരമുഖങ്ങള്‍...
More Images
വീണുടഞ്ഞ മുഖശ്രീ
ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും കാണികളാവാന്‍ വിധിക്കപ്പെട്ട മലയാളികള്‍ വീണുകിട്ടിയ പാതി മലയാളികളെയും നെഞ്ചേറ്റി അതിരറ്റ് സ്നേഹിച്ച കാലം. അതിനിടെയാണ് ആറ്റുനോറ്റ് ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന കൊച്ചിക്കാരന്റെ പിറവി. ടിനു യോഹന്നാന്‍ വന്നപോലെ മടങ്ങിയതിന്റെ ക്ഷീണം മാറും മുമ്പെത്തിയ ശ്രീശാന്തിന്റെ വരവും കുതിപ്പും കേരളക്കാര്‍ അതിരറ്റ് നെഞ്ചേറ്റിയത് പേസ് ബൗളിന്റെ വേഗത്തിലായിരുന്നു. ഇഷ്ട താരവും ഹരവുമായി ഉയര്‍ന്ന ശ്രീശാന്ത് പലപ്പോഴും ക്രീസിലെയും പുറത്തെയ ...
More Images
ബഗ്ളാദേശ് കെട്ടിട ദുരന്തം: കാമറക്കണ്ണിലൂടെ
സ്ത്രീകളും കുട്ടികളുമടക്കം 1000ലേറെ പേരാണ് വടക്കന്‍ ബംഗ്ളാദേശില്‍ കെട്ടിടം തകര്‍ന്ന് മരിച്ചത്. തലസ്ഥാനമായ ധാക്കയുടെ അടുത്ത് സവറില്‍ വസ്ത്രനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്ന എട്ടുനിലയുള്ള റാണ പ്ളാസ എന്ന കെട്ടിടമാണ് തകര്‍ന്നത്. ചരിത്രംകണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തത്തിനാണ് ഏപ്രില്‍ 24 ബുധനാഴ്ച വൈകീട്ട് ബംഗ്ളാദേശ് സാക്ഷ്യം വഹിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പലരേയു ...
More Images
മധുരമാം പഴമ്പാട്ടുപോലെ തൃശൂര്‍ പൂരം
എത്ര കേട്ടാലും മതിവരാത്ത ശ്രുതിമധുരമായ പഴമ്പാട്ടുപോലെ തൃശൂര്‍ പൂരം. അവാച്യ അനുഭൂതിയേകിയ കാഴ്ചയുടെ അനുപമ സൗന്ദര്യം. കരിവീട്ടി കാതല്‍ പോലെ കടഞ്ഞെടുത്ത കരിവീരന്മാര്‍ സര്‍വാഭരണവിഭൂഷിതരായതിന്റെ ഏഴഴക്. അസുരവാദ്യവും ദേവസംഗീതവും ഇഴചേര്‍ന്ന അപൂര്‍വ താളലയം. ആനച്ചൂരും വെടിമരുന്നു ഗന്ധവും കൂടിക്കലര്‍ന്നുളവായ ഉന്മത്തത. സ്വപ്നാടനത്തിലെന്നപോലെ ഒഴുകി നടന്ന പുരുഷാരം. മാരിവില്ല് ഭൂമിയിലേക്കിറങ്ങിയ പോലെ മത്സരക്കുടകളുടെ വര്‍ണ പ്രപഞ്ചം. മാസ്മരികതയുടെ മേലാപ്പ് ചാര്‍ത്തി ഒ ...
More Images
അസ്തമയക്കാഴ്ചകള്‍
വിവിധ ബീച്ചുകളില്‍ നിന്നുള്ള അസ്തമയക്കാഴ്ചകള്‍ ചിത്രങ്ങള്‍: എസ്. ബിന്‍യാമിന്‍
More Images
വിഷുക്കണി
പുതുവര്‍ഷത്തില്‍ നന്മകളുടെ കണിയുമായി ഒരു വിഷു കൂടി. മേടസംക്രമം കഴിഞ്ഞു വരുന്ന പുലരി കണികണ്ടുകൊണ്ടുണരുന്നത് ഐശ്വര്യ പൂര്‍ണമായ വരും വര്‍ഷത്തിലേക്കാണ്. കണികണ്ടതിനു ശേഷം തറവാട്ടിലെ കാരണവര്‍ വിഷുകൈ നീട്ടം നല്‍കുന്നു. വിഷു വിളവെടുപ്പിന്റെ ഉത്സവം കൂടിയായതിനാല്‍ വിഷു പുലരിയില്‍ കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് വിഷുച്ചാലെടുക്കും. ഉണക്കലരി കൊണ്ടുണ്ടാക്കിയ വിഷു കഞ്ഞിയും പുഴുക്കുകളും ശര്‍ക്കര ച ...
More Images
മാര്‍ഗരറ്റ് താച്ചര്‍
നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു മാര്‍ഗരറ്റ് താച്ചര്‍ക്ക് ‘ഉരുക്കു വനിത’ യെന്ന വിശേഷണം സമ്മാനിച്ചത്. പഴയ കൊളോണിയല്‍ ചിന്താഗതിക്കാരിയായിരുന്നെങ്കിലും തീരുമാനമെടുക്കാനുള്ള അസാധാരണ പാടവവും എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജവവുമാണ് അവരെ വേറിട്ട് നിര്‍ത്തിയത്. ആധുനിക ബ്രിട്ടീഷ് ചരിത്രത്തില്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് കൃത്യമായ ഒരു സ്ഥാനമുണ്ട്....
More Images
മെസി വീണ്ടും വലകുലുക്കി, ചരിത്രത്തിലേക്ക്
ലയണല്‍ ആന്ദ്രെ മെസ്സിയെന്ന അദ്ഭുത ഫുട്ബാളറുടെ കാലുകള്‍ക്ക് വിശ്രമമില്ല. സ്പാനിഷ് ലാലീഗയിലെ തുടര്‍ച്ചയായ 19ാം മത്സരത്തിലും ബാഴ്സലോണക്കായി ഗോള്‍ നേടിയ മെസ്സിയെത്തേടി ഈസ്റ്റര്‍ രാവില്‍ ഒരു റെക്കോഡ് കൂടിയെത്തി. ലീഗിലെ എല്ലാ ടീമുകള്‍ക്കെതിരെയും തുടര്‍ച്ചയായി സ്കോര്‍ചെയ്യുന്ന ആദ്യ താരമായി ഈ അര്‍ജന്‍റീനക്കാരന്‍.
More Images
സുകുമാരി
നടനവൈഭവും വേഷപ്പകര്‍ച്ച കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിച്ച നടിയായിരുന്നു സുകുമാരി. നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും വ്യത്യസ്ത കഥാപാത്രങ്ങളില്‍ വേഷമിട്ട സുകുമാരിക്ക് സിനിമ പ്രേക്ഷരുടെ ഹൃദയങ്ങളില്‍ വലിയ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഭിനയം ഒരു തപസ്യയാക്കിയ സുകുമാരിയുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം
More Images
ഇറാഖിലെ യു.എസ് അധിനിവേശത്തിന് 10 വയസ്സ്
ചരിത്രത്തിലെ ഏറ്റവും അധാര്‍മികമായ അധിനിവേശമെന്ന് സ്വതന്ത്ര ജഡ്ജിമാരുടെ പാനല്‍ തീര്‍പ്പു പ്രഖ്യാപിച്ച ഇറാഖിലെ അമേരിക്കന്‍ കടന്നാക്രമണത്തിന് ഒരു ദശകം തികയുന്നു.
More Images
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകളില്‍ നിന്ന്....
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവ് വത്തിക്കാനില്‍ ചൊവ്വാഴ്ച ആരംഭിച്ചു. ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ട് പേരുടെ പിന്തുണ ലഭിക്കുന്നതുവരെ രഹസ്യ വോട്ടെടുപ്പ് തുടരും. വോട്ടെടുപ്പിനുശേഷം ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്നാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത സൂചന വിശ്വാസികള്‍ക്ക് ലഭിക്കുക. കറുത്ത പുക ഉയര്‍ന്നാല്‍ വോട്ടെടുപ്പ് വിജയം കണ്ടില്ളെന്നും വെളുത്ത പുക ഉയര്‍ന്നാല്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെട ...
More Images
റിപ്പബ്ളിക് ദിനം
തിരുവനന്തപുരത്ത് നടന്ന 64ാമത് റിപ്പബ്ളിക് ദിന പരേഡില്‍നിന്നുള്ള കാഴ്ചകള്‍ - ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം
More Images
ദൈവത്തിന് നന്ദി
ലോകക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 23 വര്‍ഷത്തെ സംഭവബഹുലമായ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചാണ് ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ്ങ് ഇതിഹാസം നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്‍െറ ക്രീസ് വിടുന്നത്. ക്രിക്കറ്റിനെ ഒരു മതമായി നെഞ്ചേറ്റിയ സമൂഹത്തിലെ ദൈവമായിരുന്നു സചിന്‍. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തപസ്സുകൊണ്ട് നേടിയെടുത്ത ആത്മീയ പരിവേശം. വര്‍ഷങ്ങ ...
More Images
രോഷാഗ്നിയില്‍ ദല്‍ഹി
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ഡിസംബര്‍ 17ന്‍െറ രാത്രിയില്‍ ദല്‍ഹിയിലെ ബസില്‍ നടന്ന കൂട്ടമാനഭംഗത്തിനെതിരെയുള്ള ജനരോക്ഷം ആളിക്കത്തി. രാജ്യം ഇന്നു വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് തലസ്ഥാന നഗരിയില്‍ നടന്നത്. ദല്‍ഹിയെ വിറപ്പിക്കുന്ന കനത്ത മൂടല്‍ മഞ്ഞിന് പോലും അണക്കാന്‍ കഴിയാത്ത പ്രതിഷേധ ജ്വാലയുമായാണ് പതിനായിരക്കണക്കിന് യുവാക്കള്‍ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും മറ്റും മുന്നിലായി സമരം നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറമില്ലാതെ തീര്&zw ...
More Images
മാറാതെ ഗുജറാത്ത്; മൂന്നാമതും മോഡി
ഗുജറാത്തില്‍ നരേന്ദ്ര മോഡിക്ക് ഹാട്രിക് വിജയം. വികസന വിഷയങ്ങളും മോഡിയുടെ പരിവേഷവും തമ്മിലേറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംഘ്പരിവാറില്‍ നിന്നും തന്നെയുള്ള എതിര്‍പ്പുകളെ സ്വന്തം മോടിയും ആജ്ഞാശക്തിയും കൊണ്ട് അതിജയിച്ചാണ് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാട്രിക് വിജയം നേടിയിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ച തകര്‍പ്പന്‍ ജയം ഉണ്ടായില്ലെങ്കിലും ആകെയുള്ള 182 ല്‍ 115 സീറ്റുകള്‍ നേടിയാണ് മോഡി തന്റെ'മോടി'കൂട്ടിയിരിക്ക ...
More Images
മേളക്കാഴ്ചകള്‍
പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ഡിസംബര്‍ ഏഴ് മുതല്‍ 14 വരെ നടക്കുന്ന മേളയില്‍ 15 വിഭാഗങ്ങളിലായി 192 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആസ്ട്രേലിയന്‍ അബോര്‍ജിനല്‍ സിനിമ, ടോപ് ആംഗിള്‍ സിനിമ, തിയറ്റര്‍ ഫിലിം, ഹിച്ച്കോക്ക് നിശ്ശബ്ദ ചിത്രങ്ങള്‍, അഡോളസന്‍സ് ചിത്രങ്ങള്‍ എന്നീ അഞ്ചു പുതിയ വിഭാഗങ്ങള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നു. മത്സര-ലോക സിനിമാ വിഭാഗത്തിലുള്ളവയെല്ലാം കഴിഞ്ഞ 10 മാസത്തിനിടെ പുറത്തിറങ് ...
More Images
നരവേട്ട...
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരവേട്ടയില്‍ കുരുന്നുകള്‍ ഉള്‍പ്പെടെ നൂറോളം ജീവനുകള്‍ ഇതിനകം പൊലിഞ്ഞ് കഴിഞ്ഞു. ഒരാഴ്ചയായി രാപ്പകല്‍ തുടരുന്ന യുദ്ധത്തില്‍ അരും കൊലചെയ്യപ്പെടുന്നത് ഒരുകൂട്ടം നിരപരാധികളാണ്. അന്തരാഷ്ട്ര സമാധാന ശ്രമങ്ങളെ അവഗണിച്ചാണ് ഇസ്രായേല്‍ ബോംബാക്രമണങ്ങള്‍ തുടരുന്നത്. സര്‍ക്കാര്‍ ഒഫീസുകള്‍ക്കും ഹമാസ് നേതാക്കളുടെ വീടുകള്‍ക്കും പുറമേ മാധ്യമ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഇസ്രയേലും ഗസ്സയിലെ ഹമാസ് ഭരണകൂടവും തമ്മില്&zw ...
More Images
ചരിത്രം... വിജയചിത്രം
അമേരിക്കന്‍ ഐക്യനാടിന്‍െറ പ്രസിഡന്‍റ് പദവിയിലേക്ക് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ ആഹ്ളാദ നിമിഷങ്ങള്‍ ഒപ്പിയെടുത്തവയാണ് ഈ ചിത്രങ്ങള്‍.അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായാണ് ഒബാമ വീണ്ടും വൈറ്റ് ഹൗസിലെത്തുന്നത്. ഡെമോക്രാറ്റുകളുടെ തുടര്‍വിജയവാര്‍ത്ത അമേരിക്കയോടൊപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആകാംക്ഷയോടെയാണ് അറിഞ്ഞത്.
More Images
കാറ്റ് വിതച്ചത്
അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച സാന്‍ഡി കൊടുങ്കാറ്റ് കനത്ത നാശമാണ് വിതച്ചത്. പ്രകൃതിയുടെ ഈ താണ്ഡവത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വൈദ്യുതി ബന്ധവും ഗതാഗതവും പരക്കെ തകരാറിലായി. ന്യൂയോര്‍ക്ക് നഗരം പോലും മണിക്കൂറുകളോളം ഇരുട്ടില്‍ ആണ്ടു. കോടികളുടെ നഷ്ടമുണ്ടാക്കിയാണ് സാന്‍ഡിയുടെ കലിയടങ്ങിയത്. ആ കാഴ്ചകളിലൂടെ.
More Images
മറഡോണയെത്തി; ആവേശം അലകടലായി.....
കാല്‍പന്തുകളിയുടെ ചക്രവര്‍ത്തി ഡീഗോ അര്‍മാന്‍ഡോ മറഡോണ ദൈവത്തിന്‍െറ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പന്ത് തട്ടിയപ്പോള്‍ അസാധ്യമായ ആംഗിളില്‍ നിന്ന് പിറന്ന ഗോള്‍ പോലെ ഏവര്‍ക്കും അത് വിശ്വസിക്കാനാവാത്ത കാഴ്ചയായി. ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഒരു സ്വപ്നം കണ്‍മുന്നിലെത്തിയപ്പോള്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പതിനായിരങ്ങളുടെ ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടി. പാട്ടും നൃത് ...
More Images
ഗാന്ധി സ്മൃതിയില്‍
ഒക്ടോബര്‍ 2. ഗാന്ധിജയന്തി. ഇങ്ങനെയൊരാള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ ഭാവിതലമുറ മടിച്ചേക്കുമെന്നാണ് ഗാന്ധിജിയെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്. ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മരണം വരേയും മൂല്യങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ നിലകൊണ്ടു.തന്റെജീവിതം തന്നെയായിരുന്നു അദ്ദേഹം ജനങ്ങള്‍ക്കായി നല്‍കിയ സന്ദേശം. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ ...
More Images
ആകാശത്തിന്റെഎന്‍ഡവര്‍ ഇനി ഭൂമിക്ക് സ്വന്തം
ലോസ് ആഞ്ചെലസ്: ലോസ് ആഞ്ചെലസ് അന്താരാഷ്ട്ര വിമാനവളത്തില്‍ തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി നാസയുടെ ബഹിരാകാശപപടകം എന്‍ഡവര്‍ അതിന്റെയാത്രകള്‍ അവസാനിപ്പിച്ചു. ഫ്ളോറിഡയിലെ കേപ് കനാവരലില്‍ നിന്നും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ബോയിങ് 747 വിമാനത്തിനു മേല്‍ ചേക്കേറിയായിരുന്നു എന്‍ഡവറിന്റെഅന്ത്യയാത്ര. ഇനി മുതല്‍ എന്‍ഡവര്‍ മ്യൂസിയത്തില്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ വിശ്രമിക്കും. കാലിഫോര്‍ണിയയുടെ ആകാശങ്ങളെ പുളകിതമാക ...
More Images
ചോര ചിന്തുന്ന സിറിയ
ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. എങ്ങും ചോര മണക്കുന്ന തെരുവുകള്‍...ആയുധമേന്തിയ യുവാക്കള്‍....ഭയത്തോടെ മക്കളെ മാറോടണക്കുന്ന അമ്മമാര്‍... 2011ലാണ് പ്രസിഡന്‍്റ് ബശ്ശര്‍ അല്‍ അസദിന്റെസ്വേച്ഛാദിപത്യഭരണത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. കലാപ കലുഷിത അന്തരീക്ഷം മാസങ്ങളായി തുടരുകയാണ്.അക്രമം ഭയന്ന് ആയിരങ്ങളാണ് ഇവിടെ നിന്ന് പലായനം ചെയ്തത്.സിറിയയുടെ ദയനീയ മുഖം കോറിയിട്ട ചിത്രങ്ങളിലൂടെ....(ചിത്രങ്ങള്‍ എ.എഫ്.പി)
More Images
ഒബാമ, ഒബാമ!
കഴിഞ്ഞ ദിവസം നോര്‍ത് കരോലൈനയിലെ ഷാര്‍ലോട്ടില്‍ നടന്ന ഡെമോക്രാറ്റിക്പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ അമേരിക്കന്‍ പ്രസിഡന്‍്റ് തെരഞ്ഞെടുപ്പിന്റെഒരുക്കങ്ങള്‍ക്ക് വേദിയായി. വര്‍ണാഭമായ ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഒബാമയുടെ കുടുംബത്തിന്‍്റ സാന്നിധ്യവും ചടങ്ങിന് പകിട്ടേകി. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുന്‍പ്രസിഡന്‍്റ് ക്ളിന്‍്റന്‍ ഒബാമയുടെ സാമ്പത്തിക നയമുള്‍പെടെയുള്ള വിഷയങ്ങളെ ന്യായീകരിച്ച് ...
More Images