17:35:48
21
SEPTEMBER 2014
SUNDAY
FOLLOW US
facebook twitter feeds

കാലിക്കറ്റ് ബിരുദ പ്രവേശം -ഏകജാലകം- ഷെഡ്യൂള്‍

കാലിക്കറ്റ് സര്‍വകലാശാല ഏകജാലക സംവിധാനം വഴിയുള്ള ബിരുദ പ്രവേശ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. പ്രവേശത്തിനുള്ള താല്‍ക്കാലിക റാങ്ക്ലിസ്റ്റ് ജൂണ്‍ 15ന് പ്രസിദ്ധീകരിക്കും. താല്‍ക്കാലിക റാങ്ക്ലിസ്റ്റിലെ തെറ്റുകള്‍ ജൂണ്‍ 17, 18 തീയതികളില്‍ തിരുത്താം. ഫൈനല്‍ റാങ്ക്ലിസ്റ്റ് ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 22നാണ് ഇന്‍റര്‍വ്യൂ തീയതികള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക. ജൂണ്‍ 26 മുതല്‍ ഇന്‍റര്‍വ്യൂ ആരംഭിക്കും. ക്ളാസുകള്‍ ജൂലൈ അഞ്ചിന് തുടങ്ങും. പ്രവേശ നടപടികള്‍ സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും.
പ്രിന്‍സിപ്പല്‍മാര്‍ ഷെഡ്യൂളുകളും പ്രവേശത്തിനായി സര്‍വകലാശാല ഇറക്കിയ ഉത്തരവുകളും പൂര്‍ണമായും പാലിക്കേണ്ടതാണ്. ഇന്‍റര്‍വ്യൂ ഷെഡ്യൂള്‍ കോളജ് നോട്ടീസ് ബോര്‍ഡിലും കോളജ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. ഷെഡ്യൂളിന്‍െറ ഒരു കോപ്പി സര്‍വകലാശാലയുടെ v cusw@uoc. ac.in എന്ന ഇ-മെയിലില്‍ അയക്കേണ്ടതാണ്.

ബിരുദ പ്രവേശം (ഏകജാലകം വഴിയല്ലാത്ത) ഷെഡ്യൂള്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ ഏകജാലകം വഴിയല്ലാതെ ബിരുദ പ്രവേശം നടത്തുന്ന കോളജുകള്‍/ കോഴ്സുകളിലെ ഷെഡ്യൂള്‍ പ്രവേശത്തിനായുള്ള ആദ്യ റാങ്ക്ലിസ്റ്റ് ജൂണ്‍ 17ന് പ്രസിദ്ധീകരിക്കും. ഇന്‍റര്‍വ്യൂ കാര്‍ഡുകള്‍ ജൂണ്‍ 20നകം അയക്കും. ഇന്‍റര്‍വ്യൂ ജൂണ്‍ 28ന് ആരംഭിക്കും. രണ്ടാംഘട്ട റാങ്ക്ലിസ്റ്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതുപ്രകാരമുള്ള ഇന്‍റര്‍വ്യൂ ജൂലൈ ഒമ്പതിന് നടക്കും. ക്ളാസുകള്‍ ജൂലൈ അഞ്ചിനാണ് ആരംഭിക്കുക. പ്രവേശ നടപടികള്‍ സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും.

വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ ശ്രദ്ധക്ക്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്‍െറ അംഗീകൃത കൗണ്‍സലിങ്/പ്രോഗ്രാം സെന്‍ററുകള്‍ സര്‍വകലാശാലയുടെ പരീക്ഷാ സെന്‍ററുകളാണെന്ന രീതിയില്‍ പത്രപ്രസ്താവനകള്‍ നടത്തിയതായി കാണുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്‍െറ കൗണ്‍സലിങ്/ പ്രോഗ്രാം സെന്‍ററുകളെ സര്‍വകലാശാലയുടെ പരീക്ഷകള്‍ നടത്തുന്നതിനുള്ള കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടില്ളെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

സി.എച്ച് ചെയര്‍ -ശില്‍പശാല മാറ്റിവെച്ചു
കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ്കോയ ചെയറും ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഗവേഷണ സംഘടനയായ റീഡ് ഇന്‍റര്‍നാഷനലും സംയുക്തമായി ജൂണ്‍ 15, 16 തീയതികളില്‍ സി.എച്ച് ചെയര്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഗവേഷണ ശില്‍പശാല ആഗസ്റ്റ് മാസത്തിലേക്ക് മാറ്റിവെച്ചു.

അറബിക് പി.ജി ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ്
പ്രവേശത്തിന് ജൂണ്‍ 29 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് നടത്തുന്ന പി.ജി ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29 വരെ നീട്ടി. അപേക്ഷാ ഫോറവും മറ്റു വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

എം.ടെക് പരീക്ഷക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക് റെഗുലര്‍ (2012 പ്രവേശം)/സപ്ളിമെന്‍ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി പിഴയില്ലാതെ ജൂണ്‍ 20 വരെയും 100 രൂപ പിഴയോടെ ജൂണ്‍ 25 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, എ.പി.സി ചലാന്‍ രസീത്, വിദ്യാര്‍ഥികളുടെ ലിസ്റ്റ് തുടങ്ങിയവ പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25. പരീക്ഷ ജൂലൈ 15ന് ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2012 നവംബറില്‍ നടത്തിയ മൂന്നാംവര്‍ഷ ബി.എസ്സി നഴ്സിങ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം
മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ബി.എ (സി.സി.എസ്.എസ് -യു.ജി -2010 അഡ്മിഷന്‍) വിദ്യാര്‍ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയവര്‍ പ്രസ്തുത മാര്‍ക്ക് അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒരാഴ്ചക്കകം പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

രണ്ടാം വര്‍ഷ ബി.എ മാര്‍ക്ലിസ്റ്റ് വിതരണം
മാര്‍ച്ചില്‍ ഫലം പ്രസിദ്ധീകരിച്ച രണ്ടാംവര്‍ഷ ബി.എ പരീക്ഷയുടെ മാര്‍ക്ലിസ്റ്റുകള്‍ ജൂണ്‍ 17 മുതല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍നിന്ന് മാര്‍ക്ലിസ്റ്റുകള്‍ കൈപ്പറ്റണം. ഉത്തരക്കടലാസുകളുടെ പുന$പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും അവസാന തീയതി ഏപ്രില്‍ 30 ആയിരുന്നതിനാല്‍ ഇനി മറ്റൊരു അവസരം ഉണ്ടായിരിക്കുന്നതല്ല.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com