13:40:56
01
OCTOBER 2014
WEDNESDAY
FOLLOW US
facebook twitter feeds

കാലിക്കറ്റ് ഏകജാലക ബിരുദ പ്രവേശം: പ്രിന്‍സിപ്പല്‍മാര്‍ അറിയാന്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തതും ഏകജാലക സംവിധാനം വഴി ബിരുദ പ്രവേശം നടത്തുന്ന ഗവണ്‍മെന്‍റ്/എയ്ഡഡ്/ ഐ.എച്ച്.ആര്‍.ഡി കോളജ് പ്രിന്‍സിപ്പല്‍മാര്‍, സിങ്കിള്‍ വിന്‍ഡോ വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന അവരവരുടെ കോളജിനെ സംബന്ധിച്ച വിവരങ്ങളും അനുവദിക്കപ്പെട്ട സീറ്റുകളും പരിശോധിക്കേണ്ടതും എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അവ മെയ് 25ന് അഞ്ചു മണിക്കുമുമ്പ് cusw@uoc.ac.in എന്ന മെയിലില്‍ അറിയിക്കേണ്ടതുമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു.

അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ മൂന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 100 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ആയിരം രൂപ അധികപിഴയോടെ പരീക്ഷ ആരംഭിക്കുന്നതിന് പത്തു ദിവസം മുമ്പുവരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. പരീക്ഷ ജൂലൈ അഞ്ചിന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12. നൂറു രൂപ പിഴയോടെ ജൂണ്‍ 14 വരെയും ആയിരം രൂപ അധികപിഴയോടെ പരീക്ഷ ആരംഭിക്കുന്നതിന് പത്തു ദിവസം മുമ്പുവരെയും അപേക്ഷിക്കാം. പരീക്ഷ ജൂലൈ 12 ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ ഡിപ്ളോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കലിനറി സയന്‍സ്/കാറ്ററിങ് സയന്‍സ് പരീക്ഷക്ക് പിഴകൂടാതെ മെയ് 27 മുതല്‍ ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നൂറു രൂപ പിഴയോടെ ജൂണ്‍ പത്തു വരെയും ആയിരം രൂപ അധികപിഴയോടെ പരീക്ഷ ആരംഭിക്കുന്നതിന് പത്തു ദിവസം മുമ്പുവരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട് ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12. പരീക്ഷ ജൂണ്‍ 27ന് ആരംഭിക്കും.
രണ്ടാം വര്‍ഷ ബി.എച്ച്.എം.എസ് (അഡീഷനല്‍) പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന്. നൂറു രൂപ പിഴയോടെ ജൂണ്‍ മൂന്നുവരെയും ആയിരം രൂപ അധികപിഴയോടെ പരീക്ഷ ആരംഭിക്കുന്നതിന് പത്തു ദിവസം മുമ്പുവരെയും അപേക്ഷിക്കാം. പരീക്ഷ ജൂണ്‍ 25 ന് ആരംഭിക്കും.

പരീക്ഷാസമയത്തില്‍ മാറ്റം
അവസാനവര്‍ഷ ബി.എ/ബി.എസ്സി /ബി.എ അഫ്ദലുല്‍ ഉലമ (2008 പ്രവേശം മുതല്‍) കോഴ്സിന്‍െറ അഡീഷനല്‍ പേപ്പറായ എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് പരീക്ഷ മേയ് 29ന് ഉച്ചക്ക് 2.30 മുതല്‍ 4.30 വരെ നടക്കും.

പരീക്ഷാഫലം
ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.കോം (സി.സി.എസ്.എസ്) പരീക്ഷാഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
2012 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2009 സ്കീം) റെഗുലര്‍/പാര്‍ട്ട്ടൈം പരീക്ഷാഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് ജൂണ്‍ മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എച്ച്.എം.എസ് റാങ്ക് ജേതാക്കള്‍
2012 ആഗസ്റ്റില്‍ നടത്തിയ ബി.എച്ച്.എം.എസ് പരീക്ഷയില്‍ ഗവണ്‍മെന്‍റ് ഹോമിയോ മെഡിക്കല്‍ കോളജിലെ പി.കെ. നിഖില, സി. സബിത, കെ.ആര്‍. അഖില എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.

എസ്.ഡി.ഇ വിദ്യാര്‍ഥികള്‍
അറിയാന്‍
വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി. എസ്.എസ്-എസ്.ഡി.ഇ (യു.ജി) ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്സി/ബി.എം.എം.സി സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് (2011 പ്രവേശനം) പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിലെ പാര്‍ട്ട് രണ്ട് മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങല്‍ക്ക് വീണ്ടും ഉത്തരം എഴുതേണ്ടതില്ല. അവര്‍ക്ക് ആദ്യം കിട്ടിയ മാര്‍ക്ക് നിലനിര്‍ത്തുന്നതാണ്.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com