05:48:26
23
SEPTEMBER 2014
TUESDAY
FOLLOW US
facebook twitter feeds

പി.ജി.ഡി.എം പ്രവേശത്തിന് സേവിയര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

രാജ്യത്തെ 110 ബിസിനസ് സ്കൂളുകളില്‍ പി.ജി.ഡി.എം കോഴ്സ് പ്രവേശത്തിനായുള്ള സേവിയര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് രാജ്യത്തെ 44 കേന്ദ്രങ്ങളില്‍ 2014 ജനുവരി അഞ്ചിന് നടത്തും. കേരളത്തില്‍ കൊച്ചിയും, തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. ഇന്ത്യക്കുപുറത്ത് ദുബൈ, കാഠ്മണ്ഡു നഗരങ്ങളിലും ഈ പ്രവേശ പരീക്ഷ നടത്തുന്നുണ്ട്. നിയമന കാര്യത്തില്‍ എം.ബി.എക്ക് തുല്യമായ പരിഗണന പി.ജി.ഡി.എമ്മിനുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും 2014 ജൂണ്‍ 10 നകം ബിരുദം നേടുന്നവര്‍ക്കും ടെസ്റ്റിന് അപേക്ഷിക്കാം.
950 രൂപയാണ് പരീക്ഷ ഫീസ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 650 രൂപ. www.xatonline.net.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയിവേണം അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍. അപേക്ഷാ ഫീസ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന പേ-ഇന്‍-സ്ളിപ്പില്‍ അടുത്തുള്ള ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിലോ‘XLRI Jamshedpur A/c XAT’ യുടെ പേരില്‍ ജാംഷഡ്പൂരില്‍ മാറാവുന്ന ഡി.ഡി ആയോ അടയ്ക്കാം.
ആഗസ്റ്റ് 12 മുതല്‍ നവംബര്‍ 22 വരെ ഓണ്‍ലൈന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്http://www.xlri.ac.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com