12:27:39
26
OCTOBER 2014
SUNDAY
FOLLOW US
facebook twitter feeds

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി പ്രോഗ്രാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിനിമയുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് നടത്തുന്ന ത്രിവത്സര പി.ജി പ്രോഗ്രാമുകളില്‍ പ്രവേശത്തിന് അപേക്ഷിക്കാം.
സിനിമാറ്റോഗ്രഫി /ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍പ്ളേ റൈറ്റിങ് /എഡിറ്റിങ് /പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ /സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ എന്നിവയാണ് കോഴ്സിലെ സ്പെഷലൈസേഷനുകള്‍.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ സ്പെഷലൈസേഷനുള്ള അപേക്ഷകര്‍ പ്ളസ്ടു തലത്തില്‍ മാത്തമാറ്റിക്സിനോ ഫിസിക്സിനോ കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവരാകണം.
ഓരോ സ്പെഷലൈസേഷനും 12 സീറ്റ് വീതമാണുള്ളത്. ഇതില്‍ രണ്ടെണ്ണം വിദേശികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.www.srfti.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 23 ആണ്.
പ്രവേശത്തിനുള്ള എഴുത്തുപരീക്ഷ സെപ്റ്റംബര്‍ ഒന്നിന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആശയവിനിമയ സെഷനിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. വിശദ വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കും.

Section: 
Session Lead
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com