04:17:41
01
NOVEMBER 2014
SATURDAY
FOLLOW US
facebook twitter feeds

സെബിയില്‍ ഗ്രേഡ് എ ഓഫീസര്‍

സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഗ്രേഡ് എ ഓഫീസര്‍ (ജനറല്‍ സ്ട്രീം)
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ഇന്‍ ഇക്കണോമിക്സ്/ കൊമേഴ്സ്/ എം.ബി.എ/ മാനേജ്മെന്‍റില്‍
ബിരുദാനന്തര ബിരുദം/ മാനേജ്മെന്‍റില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമയും സി.എ/ സി.എഫ്.എ/ സി.എസ്/ ഐ.സി.ഡബ്ളിയു.എ എന്നിവയില്‍
യോഗ്യതയും നേടിയിരിക്കണം. എം.എസ് ഓഫീസ്,വേര്‍ഡ്, എക്സല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനുകളില്‍ സുപരിചിതരുമായിരിക്കണം.
ആകെ 75 ഒഴിവുകളാണ് ഉള്ളത്. ഇതില്‍ 39 എണ്ണം ജനറല്‍ വിഭാഗത്തിനാണ്. പ്രായം 27 വയസ്. ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയം
യോഗ്യതയായി പരിഗണിക്കും. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമായിരിക്കും നിയമനം. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാ കേന്ദ്രം.
ജനറല്‍,ഒ.ബി.സി വിഭാഗക്കാര്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 50 രൂപയുമാണ് പരീക്ഷാ ഫീസ്. www.sebi.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടത്. അപേക്ഷ ലഭിക്കണ്ട അവസാന തീയതി ആഗസ്റ്റ് 26. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sebi.gov.in/cms/sebi_data/commondocs/SEBI_Recruitment_2013_p.pdf

Section: 
Session Lead
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com