Gallery

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ്​ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തി​​ന്‍റെ സ്‌നേഹവും നന്ദിയും ഏറ്റുവാങ്ങി മടങ്ങി. കേരളത്തിന് നിരവധി ഉറപ്പുകളാണ് നാലു​ ദിവസത്തെ സന്ദർശനത്തി​നിടെ അദ്ദേഹം നല്‍കിയത്​. ഷാർജ ജയിലുകളിൽ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് കോഴിക്കോട് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരണത്തിനിടെ ശൈഖ്​ പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികൾക്ക് പുറമെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾക്ക്​ പ്രയോജനം ലഭിക്കും. 'മാധ്യമം' ഫോട്ടോഗ്രാഫർമാരായ ഹാരിസ് കുറ്റിപ്പുറം, ബൈജു കൊടുവള്ളി, പ്രകാശ് കരിമ്പ എന്നിവർ പകർത്തിയ ചിത്രങ്ങൾ.