You are here

മനുഷ്യരെ പച്ചയ്ക്ക് കത്തിച്ചു കൊല്ലുക​​യെന്ന സംഘപരിവാര്‍ ഹൈന്ദവ ഭീകരവാദം

15:57 PM
07/12/2017
0 Comments
 

രാജ്‌സമന്ത്, രാജസ്ഥാന്‍ എന്നത് ഇപ്പോള്‍ ഒരിടം. മുഹമ്മദ് ഭട്ട ഷേഖ് എന്നത് ഒരു പേര്. ലവ്ജിഹാദ് എന്നത് അവര്‍ പേരിടുന്ന ഒരു കാരണം. എത്രയോ ഇടങ്ങള്‍, എത്രയോ പേരുകള്‍. എത്രയോ കാരണങ്ങള്‍.

പഠിക്കാന്‍ സ്‌ക്കൂളില്‍ പോയതിന്, തലയുര്‍ത്തി നോക്കിയതിന്, സംസാരിച്ചതിന്, വിവാഹം കഴിച്ചതിന്, വസ്ത്രം ധരിച്ചതിന്, മനുഷ്യനാണ് എന്ന് സ്വയം ഒരു നിമിഷം ഓര്‍ത്തുപോയതിന്, സ്‌നേഹിച്ചതിന്, ജോലിക്ക് വേതനം ആഗ്രഹിച്ചതിന്. ഹൈന്ദവ ഭീകരവാദം ഇന്ത്യയില്‍ പച്ചയ്ക്ക് കത്തിച്ച് കളഞ്ഞ ദളിതരുടേയും മുസ്ലീങ്ങളുടേയും കീഴാളരുടേതമായ ജീവിതങ്ങള്‍ക്ക് എണ്ണവും കണക്കുമില്ല.

നിങ്ങള്‍ കാണുന്നത് ഇപ്പോഴായിരിക്കാം. പക്ഷേ ആദ്യമായി കണ്ടപോലെ നടുങ്ങരുത്. കുഴിമാടങ്ങള്‍ അസ്വസ്ഥമാകും. പ്രാണനുകള്‍ നിലവിളിക്കും. ചരിത്രം നിങ്ങളെ അന്ധരെന്ന് വിളിക്കും. അവര്‍ കത്തിച്ചു കളിഞ്ഞ മനുഷ്യജീവിതങ്ങള്‍ നിങ്ങളുടെ അറുപാപമറവിയുടെ നാറുന്ന അന്ധകാരത്തില്‍ നിന്ന് തിരികെയെത്തി വേട്ടയാടും.

മനുഷ്യരെ പച്ചയ്ക്ക് കത്തിച്ചു കൊല്ലുക സംഘപരിവാര്‍ ഹൈന്ദവ ഭീകരവാദത്തിന് പതിറ്റാണ്ടുകളായുള്ള അനുഷ്ഠാനമാണ്.

 
COMMENTS