You are here

ഒരു നിമിഷം.., ഇവൾക്ക് പറയാനുള്ളത് ഒന്ന് കേട്ടിട്ടു പൊയ്ക്കോളൂ...

15:39 PM
13/09/2017
0 Comments
janaki rajesh
Janaki Rajesh(ഒരു നിമിഷം.., ഇവൾക്ക് പറയാനുള്ളത് ഒന്ന് കേട്ടിട്ടു പൊയ്ക്കോളൂ...)

ഞാൻ...... എന്റെ, പേര് എന്തായിരുന്നു..., ആവോ മറന്നു പോയി..., എനിക്ക് മാത്രമായി ഒരു പേരിന്റെ ആവശ്യമേയില്ല... ഞങ്ങൾക്ക് ഒരൊറ്റ പേരേ ഉള്ളു.. റോഹിൻഗ്യൻസ്..

പെണ്ണാണ് :- മുഖമൊന്നു നോക്കി പോകുന്ന ജലത്തിൽ ജഢമാണ്... ജഢങ്ങൾക്കൊക്കെ എന്റെ മുഖമാണ്....

പെൺമനമാണ് :- മുഖമമർത്തി, കണ്ണിറുക്കെയടച്ച് വിശപ്പെരിച്ചിലടക്കാനൊരു നെഞ്ച് കാണാത്ത കരച്ചിലാണ്....

ആർത്തവമാണ് :- സ്ഥലകാലമറിയാത്ത രക്തം നിഷ്കളങ്കമായി തൊട്ടു വിളിക്കെ നാണം നിർവ്വികാരതയുടെ മുഖം മൂടി തേടുകയാണ്

പെറ്റതാണ് :- മറവ് ചെയ്യാനിടമില്ലാതെ ഇളം തുടിപ്പിനെ ജലത്തിലേക്കെറിഞ്ഞ അമ്മയാണ്....

പ്രാർത്ഥിക്കാനൊരു ദൈവവും ഇല്ലെന്ന തോന്നലാണ്.... ഇത്രയും നീളമുള്ളൊരായുസ്സ്.. മനുഷ്യായുസ്സ് - എങ്ങിനെ.., എവിടെയൊന്ന് ജീവിച്ചു തീർക്കുമെന്ന പിടച്ചിലാണ്..

COMMENTS