You are here

യോഗി ആദിത്യനാഥിന്റെ ഭരണനേട്ടങ്ങൾ

16:50 PM
12/08/2017
0 Comments

Nelson Joseph

1. ആന്റി റോമിയോ സ്ക്വാഡ് : സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേർക്കുണ്ടാകുന്ന അതിക്രമങ്ങൾ തടയാനുള്ള സ്ക്വാഡാണ്. രണ്ട് മാസത്തിനുള്ളിൽ 3 ലക്ഷത്തി 38,000 ൽ കൂടുതൽ വാണിങ്ങുകൾ,2 ലക്ഷത്തിൽ അധികം സ്ഥലങ്ങളിലായി 7 ലക്ഷത്തി 42,000ൽ അധികം ചെക്കിങ്ങുകൾ, 538 കേസുകൾ.

ശകലം കണക്ക് :2 മാസം കൊണ്ട് ഇത്രയും എന്ന് വച്ചാൽ 8 സെക്കൻഡിൽ ഒരു ചെക്കിങ്ങ് വച്ച്... 17 സെക്കൻഡിൽ ഒരു വാണിങ്ങ് വച്ച്....യെന്തൊരു ശുഷ്കാന്തി അല്ലിയോ? അപ്പൊ ആ ചെക്കിങ്ങിന്റെയും വാണിങ്ങിന്റെയുമൊക്കെ രീതി മനസിലായല്ലോ..

2. ഗോവംശ് ചികിൽസാ മൊബൈൽ വാൻ - സംശയിക്കേണ്ട , അശരണരും നിരാലംബരുമായ ഗോമാതാക്കൾക്ക് ചികിൽസാസഹായം എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ നടപ്പിലാക്കിയ ആംബുലൻസ് സർവീസാണ്. ഒരു വെറ്റിനേറിയനും അസിസ്റ്റന്റും ഓരോ ആംബുലൻസിലുമുണ്ടാകും.പാൽ നിന്ന പശുക്കളെ ഉപേക്ഷിക്കുന്നവർക്ക് ശിക്ഷയും ആലോചിക്കുന്നുണ്ട്.

3. കൃത്യമായ ക്രമസമാധാനപാലനം - പശുക്കൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയിച്ചു. പിന്നെ ചില മനുഷ്യർക്കെതിരെ 803 റേപ്പ്, 729 കൊലപാതകങ്ങൾ, 792 കവർച്ചാശ്രമങ്ങൾ, 2682 തട്ടിക്കൊണ്ടുപോകലുകൾ എന്നിവ ഉണ്ടായി. അതായത് ഓരോ പതിനേഴര മിനിറ്റിലും ഓരോ കുറ്റകൃത്യം വീതം.

എല്ലാ കണക്കുകളും ഉത്തർപ്പ്രദേശ്‌ സർക്കാരിന്റെ ഒഫീഷ്യൽ കണക്കുകൾ തന്നെ.

പറഞ്ഞുവന്നത്‌ ഇന്നലെ പറഞ്ഞതുപോലെ കാരണം കണ്ടെത്തി വേണ്ട നടപടികൾ എടുക്കുമെന്നൊന്നും അവിടെ പ്രതീക്ഷിക്കാൻ കഴിയില്ല.

നമുക്ക്‌ ചെയ്യാൻ പറ്റുന്നത്‌ ഒന്നേയുള്ളൂ. ഇതുപോലെയുള്ള ദ്രോഹികൾക്ക്‌ കളിക്കാൻ കേരളം വിട്ടുകൊടുക്കാതിരിക്കുക.

Prevention is better than cure.

COMMENTS