You are here

അതുകൊണ്ട്​ കൊച്ചി മെട്രോ ഒാർക്കുക നിങ്ങളുടെ പേരിലായിരിക്കില്ല.... - ജോയ്​ മാത്യു

14:21 PM
15/06/2017
0 Comments

താജ്‌ മഹൽ കണ്ട്‌ നാം അമ്പരക്കുന്നത്‌ അതു നിർമിച്ച ശിൽപ്പികളെ ഓർത്താണ്​, അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓർത്തല്ല. ഹൗറയിലെ പാലവും കുത്തബ്‌ മിനാരവും പണിതുയർത്തിയത്‌ തൊഴിലാളികളാണ്​. അല്ലാതെ ഭരണാധികാരികളായിരുന്നില്ല-.

ഏത്‌ രാജാവാണു പണിയെടുത്തതെന്ന് ആർക്കുമറിയില്ല-. പഞ്ചാബിലെ സുവർണക്ഷേത്രം പ്രഭ ചൊരിയുന്നത്‌ അത്‌ നിർമിച്ച ശിൽപ്പികളുടെ കരവിരുതിനാലാണ്​. ഗോമാതേശ്വര​െൻറ ഉയരം പോലെയാണത്‌. അങ്ങിനെ ചരിത്രത്തിലെമ്പാടും ശിൽപമായും ക്ഷേത്രമായും ഗോപുരമായും പാലമായും
നമ്മെ വിസ്മയിപ്പിക്കുന്നത്‌ അതിനുപിന്നിൽ പണിയെടുത്ത കൈകളാണ്​. അല്ലാതെ പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക്‌ ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ‘ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങൾക്ക്‌ തരുന്നു..’ എന്ന് വീമ്പടിക്കുന്ന ഭരണാധികാരികളല്ല. അവർ ചരിത്രത്തിൽ അവശേഷിപ്പിക്കുക
കാക്കകൾക്ക്‌ കാഷ്​ഠിക്കാനുള്ള ഒരൂ ഉദ്ഘാടന ശിലാഫലകം മാത്രം-. 

അതുകൊണ്ട്‌ ഞങ്ങൾ മലയാളികൾ എക്കാലവും കൊച്ചി മെട്രോയെ ഓർക്കുക അതി​െൻറ ശിൽപി ശ്രീധരനിലൂടെയായിരിക്കും. അദ്ദേഹത്തോപ്പം
പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും. അങ്ങിനെയാവണം അപ്പാഴേ നമ്മൾ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂ. 
 

COMMENTS