You are here

അതിരപ്പിള്ളി പദ്ധതി തുടങ്ങാൻ അനുമതി നൽകരുത്

22:10 PM
20/03/2017
0 Comments

Suresh Madhavan

പ്രിയപ്പെട്ട CM, അതിരപ്പിള്ളി പദ്ധതി തുടങ്ങാൻ അങ്ങ് അനുമതി നൽകരുത് നാൾക്കുനാൾ വനവും വനസമ്പത്തും മഴയും നാട്ടിൽ കുറഞ്ഞുവരികയാണ് ഇങ്ങനെപോയാൽ കേരളം ഒരു മരുഭൂമിയാവാൻ അധികനാൾ വേണ്ടിവരില്ല. എല്ലാവീടുകളിലും ഓഫീസുകളിലും LED ബൾബുകളും സോളാർപാനലുകളും നിർബന്ധമാക്കുകയും ചെയ്താൽ വൈദുതിപ്രതിസന്ധി ഒഴിവാക്കാമെന്നാണ് ഞാൻ കരുതുന്നത്. പിന്നെ മരംമുറിക്കുന്നത് കർശനമായി നിയന്ത്രിക്കുകയും പുതിയതായി മരങ്ങൾ വച്ചുപിടിപ്പിക്കാൻ വനംവകുപ്പിനോടും സന്നദ്ധതസംഘടനകളോടും ആവശ്യപ്പെടുകയും ചെയ്താൽ വരുംതലമുറക്കുകൂടി ആശ്വാസമാകും. എന്തിനും ഏതിനും ബ്രിട്ടീഷുകാരേ കുറ്റംപറയുന്ന നമ്മൾ അവർ വച്ച മരത്തി​െൻറ തണലിലാണ് നമ്മൾ ജീവിക്കുന്നതെന്നുള്ള കാര്യം വിസ്മരിക്കരുത്.

COMMENTS