മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ഡിസംബര്‍ 17ന്‍െറ രാത്രിയില്‍ ദല്‍ഹിയിലെ ബസില്‍ നടന്ന കൂട്ടമാനഭംഗത്തിനെതിരെയുള്ള ജനരോക്ഷം ആളിക്കത്തി. രാജ്യം ഇന്നു വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് തലസ്ഥാന നഗരിയില്‍ നടന്നത്. ദല്‍ഹിയെ വിറപ്പിക്കുന്ന കനത്ത മൂടല്‍ മഞ്ഞിന് പോലും അണക്കാന്‍ കഴിയാത്ത പ്രതിഷേധ ജ്വാലയുമായാണ് പതിനായിരക്കണക്കിന് യുവാക്കള്‍ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും മറ്റും മുന്നിലായി സമരം നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറമില്ലാതെ തീര്‍ത്തും സ്വതന്ത്രരായി എത്തിയ ജന സഞ്ചയമാണിത്. ലോകത്തിന്‍െറ പല ഭാഗങ്ങളിലും ഏകാധിപതികള്‍ക്കെതിരെ നടന്ന വിപ്ളവത്തെ പിന്തുടര്‍ന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് ദല്‍ഹിയില്‍ തിരയടിക്കുന്ന ഈ പ്രതിഷേധകടലിനും പിന്നില്‍. ഏതുതരത്തിലുള്ള വര്‍ഗ ബഹുജന പ്രക്ഷോഭങ്ങള്‍ നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന ഭരണ സിരാകേന്ദ്രം പക്ഷെ ഈ യുവ കൂട്ടായ്മക്ക് മുന്നില്‍ മുട്ടുമടക്കുന്ന സ്ഥിതിയാണുള്ളത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍