ഗുജറാത്തില്‍ നരേന്ദ്ര മോഡിക്ക് ഹാട്രിക് വിജയം. വികസന വിഷയങ്ങളും മോഡിയുടെ പരിവേഷവും തമ്മിലേറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംഘ്പരിവാറില്‍ നിന്നും തന്നെയുള്ള എതിര്‍പ്പുകളെ സ്വന്തം മോടിയും ആജ്ഞാശക്തിയും കൊണ്ട് അതിജയിച്ചാണ് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാട്രിക് വിജയം നേടിയിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ച തകര്‍പ്പന്‍ ജയം ഉണ്ടായില്ലെങ്കിലും ആകെയുള്ള 182 ല്‍ 115 സീറ്റുകള്‍ നേടിയാണ് മോഡി തന്റെ'മോടി'കൂട്ടിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരങ്ങളെ അതിജീവിക്കാനുള്ള കെല്‍പ്പുനേടിയ അതികായനായി മോഡി മാറിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ആറു കോടി ഗുജറാത്തികളുടെ അഭിമാനമാണ് താനെന്ന് സ്ഥാപിക്കുന്ന മോഡിയുടെ പ്രചാരണ തന്ത്രമാണ് വിജയിച്ചിരിക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍