12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed
Wide angle
ഗാന്ധി സ്മൃതിയില്‍

ഒക്ടോബര്‍ 2. ഗാന്ധിജയന്തി. ഇങ്ങനെയൊരാള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ ഭാവിതലമുറ മടിച്ചേക്കുമെന്നാണ് ഗാന്ധിജിയെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്. ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മരണം വരേയും മൂല്യങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ നിലകൊണ്ടു.തന്റെജീവിതം തന്നെയായിരുന്നു അദ്ദേഹം ജനങ്ങള്‍ക്കായി നല്‍കിയ സന്ദേശം.
ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം 1869, ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. അഹിംസയിലുന്നിയ സത്യാഗ്രഹം എന്ന സമരമുറയിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായി. ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങള്‍ക്ക് വേണ്ടി അവരിലൊരാളായി അവരുടെ ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങള്‍ സാമൂഹികവും ധാര്‍മികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെവിശ്വാസം. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ദല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ഥനാ യോഗത്തില്‍ പങ്കടെുക്കവേ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്സേ എന്ന മതഭ്രാന്തന്റെവെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ഗാന്ധിജിയെന്ന പ്രതിഭാസത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതിന് ഒരുവ്യക്തിയുടെ മനസ്സും ബുദ്ധിയും മാത്രം മതിയാവില്ലെന്ന് പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ഗാന്ധിസ്മൃതി നന്‍മയിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണ്.അതിനുള്ള അവസരമാകട്ടെ ഗാന്ധിജയന്തി ദിനം.

ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍
ഗാന്ധി സ്മൃതിയില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com