Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightസിനിമയില്‍ അഭിനയിച്ച ...

സിനിമയില്‍ അഭിനയിച്ച ഒറ്റയാന്‍ തുരുത്ത്

text_fields
bookmark_border
സിനിമയില്‍ അഭിനയിച്ച  ഒറ്റയാന്‍ തുരുത്ത്
cancel
camera_alt????????????????????????

‘ഒ​​രു മ​​നു​​ഷ്യ​​നും ഒ​​രു ദ്വീ​​പ​​ല്ല,
ആ​​രും ത​​ന്നി​​ൽത്ത​​ന്നെ പൂ​​ർണ​​നു​​മ​​ല്ല,
ഓ​​രോ മ​​നു​​ഷ്യ​​നും 
ഒ​​രു ഭൂ​​ഖ​​ണ്ഡ​​ത്തി​​​​െൻറ ഭാ​​ഗ​​മാ​​ണ്,
പ​​ര​​മ​​സ​​ത്ത​​യു​​ടെ ഒ​​രു ഭാ​​ഗം...’

16ാം നൂ​​റ്റാ​​ണ്ടി​​ൽ ജീ​​വി​​ച്ചി​​രു​​ന്ന ഇം​​ഗ്ലീ​​ഷ് ക​​വി​​യും പു​​രോ​​ഹി​​ത​​നു​​മാ​​യ ജോ​​ൺ ഡോ​​ണി​​െ​ൻ​റ വ​​രി​​ക​ളാ​ണി​ത്. ഇ​​ന്നും പ്ര​​സ​​ക്ത​​മാ​​യ വ​രി​ക​ൾ. പ്ര​​ത്യേ​​കി​​ച്ച്​ താ​​ന്തോ​​ണി​​തു​​രു​​ത്തി​​​​െൻറ കാ​​ര്യ​​ത്തി​​ൽ. സം​​സ്ഥാ​​ന​​ത്തി​​​​െൻറ ഐ​​ടി, ടൂ​​റി​​സം ഹ​​ബ്ബാ​​യി മാ​​റി​​യ കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ന്​ തൊട്ടടുത്ത്​ കിടക്കുന്ന ഇൗ തു​​രു​​ത്ത്​ പക്ഷേ, ഇന്ന്​ അറിയപ്പെടുന്നത്​ സിനിമയിൽ അഭിനയിച്ച ഗ്രാമം എന്ന പേരിലാണ്​. ഇൗ അടുത്തിടെ ഇറങ്ങിയ, ഡോ​മി​ൻ ഡി​സി​ൽവ സംവിധാനം ചെയ്​ത ‘പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം’ എന്ന സിനിമയുടെ ഭൂമിക ഇവിടെയാണ്​.  കൊ​ച്ചി ന​ഗ​ര​ത്തി​ൽ നി​ന്നും വെ​റും 300 മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള ഇൗ ദ്വീ​പി​​​െൻറ ജീ​വി​ത​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം താ​ന്തോ​ണി​ത്തു​രു​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ മു​ള​വു​കാ​ടിലുമാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.

ഇൗ തു​രു​​ത്തി​​ൽ ഒ​​രു ജ​​ന​​വി​​ഭാ​​ഗം വ​​ർഷ​​ങ്ങ​​ളാ​​യി ഒ​​റ്റ​​പ്പെ​​ട്ടു കി​​ട​​ക്കു​​കയാണ്. നാ​​ടും ന​​ഗ​​ര​​വും അ​​ത്യാ​​ധു​​നി​​ക ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്കു മാ​​റു​​മ്പോ​​ഴും ഇവിടെയുള്ളവർ ഇ​​ന്നും ആ​​ശ്ര​​യിക്കുന്നത്​ വ​​ഞ്ചികളെ മാ​​ത്ര​​മാ​​ണ്. ഓ​​രോ മ​​ണി​​ക്കൂ​​ർ ഇ​​ട​​വി​​ട്ട്​ തു​​രു​​ത്തി​​ലേ​​ക്കു സ​​ർക്കാർ ബോ​​ട്ട് സ​​ർവിസുണ്ടെ​​ങ്കി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​ശ്യ​​ങ്ങ​​ൾക്ക്​ ദ്വീ​​പു​​കാ​​ർ വ​​ഞ്ചി​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഇവിടെയുള്ളവർ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ലൊ​​ന്ന്​ ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ത്തി​​​​െൻറ അ​​ഭാ​​വ​​മാ​​ണ്.

ആശുപത്രി അങ്ങകലെ
അ​​ടി​​യ​​ന്ത​​ര​​ഘ​​ട്ട​​ങ്ങ​​ളി​​ൽ യാ​​ത്രാ സം​​വി​​ധാ​​നം ല​​ഭ്യ​​മാ​​കാ​​ത്ത​​തി​​നെ തു​​ട​​ർന്ന്​ നി​​ര​​വ​​ധി ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ട്ടു​​ണ്ട് ഇൗ നാട്ടുകാർക്ക്​. രോ​​ഗി​​ക​​ളാ​​ണ് ഏ​​റെ ക​​ഷ്​ടത​​യ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്ക​​ണ​​മെ​​ങ്കി​​ൽ വ​​ഞ്ചി സ്വ​​ന്ത​​മാ​​യു​​ള്ള വീ​​ട്ടി​​ലെ​​ത്തി സ​​ഹാ​​യം തേ​​ട​​ണം. അസുഖബാധിതനെ ക​​സേ​​ര​​യി​​ൽ ഇ​​രു​​ത്തി മ​​റു​​ക​​ര​​യിൽ എ​​ത്തി​​ച്ച​​തി​​നു ശേ​​ഷം ടാ​​ക്‌​​സിയെ ആ​​ശ്ര​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ ചികിത്സതേടാനാവൂ.

വ​​ഞ്ചി​​യിൽ ​െവ​​ച്ച്​ രോ​​ഗി​​ക​​ൾ മ​​രി​​ക്കു​​ക​​യും ഗ​​ർഭി​​ണി​​ക​​ൾ പ്ര​​സ​​വി​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. വൈ​​ദ്യ​​സ​​ഹാ​​യം ല​​ഭി​​ക്കാ​​ത്ത​​തു കൊ​​ണ്ടുമാത്രം പ്രിയപ്പെട്ടവർ കൺമു​​മ്പി​​ൽ മ​​രി​​ക്കു​​ന്ന​​തി​​നു സാ​​ക്ഷി​​ക​​ളാ​​കേ​​ണ്ടി വ​​ന്ന​​വ​​രും നി​​ര​​വ​​ധി​​യാ​​ണ്.തു​​രു​​ത്തി​​ൽ നി​​ന്നും മ​​റു​​ക​​ര​​യെ​​ത്താ​​ൻ യാ​​ത്ര ചെ​​യ്യു​​മ്പോ​​ൾ വ​​ഞ്ചി മു​​ങ്ങി 26ാളം ​​പേർ മ​​ര​​ണ​​പ്പെ​​ട്ട സം​​ഭ​​വ​​ങ്ങ​​ളും ഇവിടെ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​സു​​ഖം വ​​ന്നു മ​​രി​​ക്കു​​ന്ന​​തി​​ലും കൂ​​ടു​​ത​​ൽ ജീ​​വ​​നു​​ക​​ൾ വ​​ഞ്ചി മു​​ങ്ങി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ന​​ഷ്​ടപ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന് താ​​ന്തോ​​ണി​​ത്തു​​രു​​ത്തി​​ലെ മു​​തി​​ർന്ന പൗ​​ര​​നാ​​യ അ​​ജി​​ത്കു​​മാർ പ​​റ​​യു​​ന്നു.

ചി​​ല അ​​പ​​ക​​ട മ​​ര​​ണ​​ങ്ങ​​ൾ നേ​​രി​​ൽ കാ​​ണേ​​ണ്ടി വ​​ന്ന​​തി​​​​െൻറ മ​​ര​​വി​​പ്പ് ഇ​​ന്നും ഇവരിൽ നി​​ന്നും മാ​​റി​​യി​​ട്ടി​​ല്ല. ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ വേ​​ട്ട​​യാ​​ടു​​ന്ന അ​​നു​​ഭ​​വ​​മാ​​ണി​​ത്​. 
തുരു​​ത്തി​​ൽ രാ​​വി​​ലെ ആ​​റു മ​​ണി​​ക്കാ​​ണ്​ ബോ​​ട്ട് സ​​ർവി​സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. രാ​​ത്രി 9.30 വ​​രെ ഇതുണ്ടാ​​കും. എ​​ങ്കി​​ലും കു​​ട്ടി​​ക​​ൾക്കും ജോ​​ലി​​ക്കാർക്കും ആ​​ശ്ര​​യം പലപ്പോഴും വ​​ഞ്ചി​​യാ​​ണ്. അ​​പ​​ക​​ടം പ​​തി​​യി​​രി​​ക്കു​​ന്ന ആ​​ഴ​​വും ഒ​​ഴു​​ക്കു​​മു​​ള്ള പു​​ഴ​​യി​​ൽ കു​​ട്ടി​​ക​​ളെ വ​​ഞ്ചി​​യി​​ൽ ക​​യ​​റ്റി സ്‌​​കൂ​​ളി​​ലേ​​ക്ക് അ​​യ​​ക്കു​​ന്ന​​ത് അ​​മ്മ​​മാ​​രെ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്നു. സ്‌​​കൂ​​ളി​​ലേ​​ക്ക് അ​​യ​​ക്കാ​​നും തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​നും അ​​മ്മ​​മാ​​ർ കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം യാ​​ത്ര ചെ​​യ്യു​​ക​​യാ​​ണു പ​​തി​​വ്. വേ​​ലി​​യി​​റ​​ക്ക​​ത്തി​​ൽ വ​​ഞ്ചി തീ​​ര​​ത്ത് അ​​ടു​​ക്കാ​​തെ വ​​രു​​മ്പോ​​ൾ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും ഉൾപ്പെ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത് പ​​തി​​വ് കാ​​ഴ്ച​​യാ​​ണ്.

അരിവാങ്ങണമെങ്കിലും ദുരിതം
പൊ​​തു​​വി​​ത​​ര​​ണ കേ​​ന്ദ്രം, പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്രം, സ്‌​​കൂ​​ൾ എ​​ന്നി​​വ​​യൊ​​ന്നും ഇവിടെയില്ല. സ​​ർക്കാർ സ്ഥാ​​പ​​ന​​മെ​​ന്നു പ​​റ​​യാൻ ആ​​കെ​​യു​​ള്ള​​ത് സാ​​മൂ​​ഹി​​ക ക്ഷേ​​മ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ആം​​ഗ​​ൻവാ​​ടി മാ​​ത്ര​​മാ​​ണ്. ആ​​റ് കു​​ട്ടി​​ക​​ളും ഒ​​രു അ​​ധ്യാ​​പി​​ക​​യും ഒ​​രു സ​​ഹാ​​യിയുമാണ്​ ഇവിടെയുള്ളത്. ഇവിടെയുള്ള മു​​ന്നൂ​​റോ​​ളം ജ​​ന​​ങ്ങ​​ൾക്ക്​ അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന റേ​​ഷ​​ൻ ക​​ട​​യാ​​ക​​ട്ടെ പ​​ച്ചാ​​ള​​ത്തും.

വി​​ളി​​പ്പാ​​ട​​ക​​ലെ​​യാ​​ണെ​​ങ്കി​​ലും പ​​ച്ചാ​​ള​​ത്തു നി​​ന്നും റേ​​ഷ​​ൻ അ​​രി​​യും മ​​റ്റു സാ​​ധ​​ന​​ങ്ങ​​ളും വാ​​ങ്ങ​​ണ​​മെ​​ങ്കി​​ൽ കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം ക​​ര​​യി​​ലൂ​​ടെ​​യും കാ​​യ​​ലി​​ലൂ​​ടെ​​യും സ​​ഞ്ച​​രി​​ക്ക​​ണം. ചു​​രു​​ക്കി​​പ്പ​​റ​​ഞ്ഞാ​​ൽ റേ​​ഷ​​ൻ സ​​ബ്‌​​സി​​ഡി​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന തു​​ക യാ​​ത്രാ​​ച്ചെ​​ല​​വി​​നാ​​യി വി​​നി​​യോ​​ഗി​​ക്കേ​​ണ്ടി വ​​രു​​ന്നു.

മണ്ണടിയുന്ന മാംഗല്യസ്വപ്​നങ്ങൾ
ദ്വീ​​പി​​ലെ യാ​​ത്രാ ദു​​രി​​തം കാ​​ര​​ണം വി​​വാ​​ഹം ന​​ട​​ക്കാ​​തെ പോ​​യ ആ​​ളു​​ക​​ളു​​മു​​ണ്ട് താ​​ന്തോ​​ണി​​ത്തു​​രു​​ത്തി​​ൽ. താ​​മ​​സി​​ക്കു​​ന്ന​​ത് താ​​ന്തോ​​ണി​​ത്തു​​രു​​ത്തി​​ലാ​​ണെ​​ന്ന  കാ​​ര​​ണം കൊ​​ണ്ടു മാ​​ത്രം വി​​വാ​​ഹാ​​ലോ​​ച​​ന​​ക​​ൾ മു​​ട​​ങ്ങു​​ന്ന​​തു പ​​തി​​വാ​​യ​​തോ​​ടെ ചി​​ല ആ​​ളു​​ക​​ൾ തു​​രു​​ത്ത് ഉ​​പേ​​ക്ഷി​​ച്ചു പോ​​യി. ഇ​​ത്ത​​ര​​ത്തി​​ൽ ഇ​​രു​​പ​​തോ​​ളം കു​​ടും​​ബ​​ങ്ങ​​ളാ​​ണു സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ പ​​ന​​മ്പു​​കാ​​ട്, വ​​ല്ലാ​​ർപ്പാ​​ടം, മു​​ള​​വു​​കാ​​ട് എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ലേ​​ക്കു മാ​​റി താ​​മ​​സി​​ച്ച​​ത്. 

മ​​റു​​നാ​​ട്ടി​​ൽ വീ​​ട് വാ​​ട​​ക​​ക്കെ​​ടു​​ത്ത് വി​​വാ​​ഹം ന​​ട​​ത്തി​​യ സം​​ഭ​​വ​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ദ്വീ​​പിൽ ഒ​​രാൾ മ​​ര​​ണ​​പ്പെ​​ട്ടാ​​ൽ മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ൾ നി​​ർവ​​ഹി​​ക്ക​​ണ​​മെ​​ങ്കി​​ലും ഇവിടത്തുകാർ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ചില്ലറയല്ല. മൃ​​ത​​ദേ​​ഹ​​വു​​മാ​​യി വ​​ഞ്ചി​​യി​​ൽ സ​​ഞ്ച​​രി​​ച്ചു പ​​ച്ചാ​​ള​​ത്തു​​ള്ള പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ലെ​​ത്ത​​ണം. ദ്വീ​​പി​​ൽ പൊ​​തു​​ശ്മ​​ശാ​​നം നി​​ർമി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ട് നാ​​ളു​​ക​​ളേ​​റെ​​യാ​​യി. എ​​ന്നാൽ, ഒരു ന​​ട​​പ​​ടി​​യും ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​ട്ടി​​ല്ല.

ക​​ത്തു​​ന്ന ചൂ​​ടി​​ലും വെ​​ള്ള​​പ്പൊ​​ക്കം
വേ​​ലി​​യേ​​റ്റ​​മാ​​ണു താ​​ന്തോ​​ണി​​ത്തു​​രു​​ത്തു​​കാർ വൃ​​ശ്ചി​​ക, ധ​​നു മാ​​സ​​ങ്ങ​​ളി​​ൽ അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​തം. വേ​​ലി​​യേ​​റ്റ സ​​മ​​യ​​ത്തു പ​​ല വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റും. വീ​​ടി​​​​െൻറ ത​​റ പൊ​​ക്ക​​ത്തി​​ൽ വ​​രെ വെ​​ള്ളം ക​​യ​​റു​​ന്ന​​തി​​നാ​​ൽ കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​നം മു​​ട​​ങ്ങും. വേ​​ലി​​യേ​​റ്റം രാ​​ത്രി മു​​ത​​ൽ പി​​റ്റേ​​ദി​​വ​​സം പു​​ലർച്ചെ വ​​രെ നീ​​ണ്ടു നി​​ൽക്കുന്ന​​തി​​നാ​​ൽ പ​​ല​​രു​​ടെ​​യും ഉ​​റ​​ക്കം ന​​ഷ്​ടപ്പെ​​ടു​​ന്ന​​തി​​നു പു​​റ​​മേ പ്രാ​​ഥമ​​ികാ​​വ​​ശ്യ​​ങ്ങൾ നി​​റ​​വേ​​റ്റാ​​ൻ പോ​​ലും സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

വേ​​ലി​​യേ​​റ്റ​​ത്തിൽ ഉ​​പ്പുവെ​​ള്ളം ക​​യ​​റു​​ന്ന​​തി​​നാ​​ൽ പ​​ല വീ​​ടു​​ക​​ളു​​ടെയും ഭി​​ത്തി​​യും ത​​റ​​യു​​മെ​​ല്ലാം ദ്ര​​വി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ര​​ണ്ട് വ​​ർഷം കൂ​​ടു​​മ്പോ​​ൾ വീ​​ട് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ചെ​​യ്യേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ്​ ഇവർ. ഉ​​പ്പു വെ​​ള്ളം കാ​​ര​​ണം വീ​​ടു​​ക​​ളി​​ലെ പ​​ച്ച​​ക്ക​​റി കൃ​​ഷി ന​​ശി​​ച്ചു പോ​​യി. കാ​​യ്ഫ​​ലം ല​​ഭി​​ച്ചി​​രു​​ന്ന തെ​​ങ്ങു​​ക​​ളും ഇ​​പ്പോ​​ൾ മു​​ര​​ടി​​ച്ച അ​​വ​​സ്ഥ​​യി​​ലാ​​ണ്.വേ​​ലി​​യേ​​റ്റ​​ത്തി​​ൽ തു​​രു​​ത്ത്​ വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി നേ​​രി​​ടു​​മ്പോ​​ൾ കാ​​ല​​വ​​ർഷ​​ത്തി​​ൽ ശ​​ക്ത​​മാ​​യ മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലാ​​ണു ഇവരെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കു​​ന്ന​​ത്. 
മ​​ൺസൂൺ​​ സ​​മ​​യ​​ത്ത് അ​​ടി​​യൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ വ​​ഞ്ചി​​യി​​ലു​​ള്ള യാ​​ത്ര ബു​​ദ്ധി​​മു​​ട്ടാ​​ണ്. മ​​റു​​ക​​ര​​യെ​​ത്ത​​ണ​​മെ​​ങ്കി​​ൽ ബോ​​ട്ട് ത​​ന്നെ​​യാ​​ണ് ആ​​ശ്ര​​യം. എ​​ന്നാ​​ൽ, തു​​രു​​ത്തി​​ലു​​ള്ള ബോ​​ട്ട് ജെ​​ട്ടി ദ്ര​​വി​​ച്ച​​തി​​നാൽ ബോ​​ട്ട് ക​​ര​​യി​​ലേ​​ക്ക് അ​​ടു​​പ്പി​​ക്കാ​​നും ബു​​ദ്ധി​​മു​​ട്ടാ​​ണ്. കൊ​​ച്ചി​​ക്കു സ​​മീ​​പ​​മു​​ള്ള ദ്വീ​​പു​​കൾക്ക്​ ക​​ര​​യു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ങ്കി​​ലും താ​​ന്തോ​​ണി​​ത്തു​​രു​​ത്തി​​ലും കൊ​​റു​​ങ്കോ​​ട്ട​​യി​​ലു​​മാ​​ണ്​ ഇ​​പ്പോ​​ഴും ക​​ര​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന പാ​​ല​​മി​​ല്ലാ​​ത്ത​​ത്.

റെഡ്​ സോണിലാവുന്ന  ജീവിതങ്ങൾ
120 ഏ​​ക്ക​​റി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന തു​​രു​​ത്ത് ന​​ഗ​​ര​​സ​​ഭ​​യു​​ടെ 74ാം ഡി​​വി​​ഷ​​നി​​ലാ​​ണ് ഉ​​ൾപ്പെ​​ടു​​ന്ന​​ത്. എ​​റ​​ണാ​​കു​​ള​​മാ​​ണ് അ​​സം​​ബ്ലി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം. ഇവിടത്തെ ഭൂ​​രി​​ഭാ​​ഗം ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും ഉ​​പ​​ജീ​​വ​​നം മ​​ത്സ്യബ​​ന്ധ​​ന​​മാ​​ണ്. തുരു​​ത്തി​​ലെ 20ാം ഏ​​ക്ക​​റി​​ൽ മാ​​ത്ര​​മാ​​ണു ജ​​ന​​വാ​​സ​​മു​​ള്ള​​ത്. ബാ​​ക്കി​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളെ​​ല്ലാം പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളാ​​ണ്. 

കു​​റ​​ച്ചു വ​​ർഷ​​ങ്ങൾക്ക്​ മു​​മ്പുവ​​രെ പൊ​​ക്കാ​​ളി കൃ​​ഷി ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്പോൾ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ചെ​​മ്മീ​​ൻ കൃ​​ഷി​​യാ​​ണു ന​​ട​​ത്തു​​ന്ന​​ത്.
താ​​ന്തോ​​ണി​​ത്തു​​രു​​ത്ത് ഗ്രീ​​ൻസോൺ വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾപ്പെ​​ടു​​ന്ന​​തി​​നാ​​ൽ കെ​​ട്ടി​​ട നി​​ർമാ​​ണ പ്ര​​വൃ​​ത്തി​​കൾക്ക്​ നി​​യ​​ന്ത്ര​​ണ​​മു​​ണ്ട്. വീ​​ട് വി​​റ്റു യാ​​ത്രാ സൗ​​ക​​ര്യ​​മു​​ള്ള ദേ​​ശ​​ത്തേ​​ക്ക് പോ​​കാ​​മെ​​ന്നു വി​​ചാ​​രി​​ച്ചാ​​ലും സാ​​ധി​​ക്കി​​ല്ല. കാ​​ര​​ണം തു​​ച്ഛമാ​​യ വി​​ല​​യാ​​യി​​രി​​ക്കും വ​​സ്തു​​വി​​ന് ല​​ഭി​​ക്കു​​ന്ന​​ത്. അതിനാൽ വീണേടം വിഷ്​ണുലോകം എന്ന്​ ആശ്വസിച്ച്​ കഴിയുകയാണ്​ ഇവി​ടത്തെ ജനത.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlethanthonni thuruthu
News Summary - thanthonni thuruthu-article
Next Story