Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപൊരുതലി​െൻറ...

പൊരുതലി​െൻറ നാടകസാക്ഷ്യം

text_fields
bookmark_border
പൊരുതലി​െൻറ നാടകസാക്ഷ്യം
cancel
camera_alt???????????????? ??????? ????????????????

ഫലസ്​തീൻ ഒരു നാടിെ​ൻറ പേരല്ല; അധിനിവേശത്തിനും സാമ്രാജ്യത്വത്തിനും സയണിസ്​റ്റ് ആക്രമണങ്ങൾക്കുമെതിരായ മനുഷ്യകുലത്തി​െൻറ പൊ
രുതലി​െൻറ പേരാണ്​. അധിനിവേശത്തി​െൻറ ഉൗക്കിനോടും ഉപരോധത്തി​െൻറ വരിഞ്ഞുമുറുക്കലുകളോടും ഇടിമിന്നൽ കണക്കെ പ്രതിരോധം തീർക്കുന്ന ധീര വിപ്ലവകാരികളുടെ നാട്. ഫലസ്​തീനിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തി​െൻറ നേർചിത്രം േപ്രക്ഷകന് മുന്നിൽ എത്തിക്കുന്ന നാടകമാണ് ‘ഇടിമിന്നലുകളുടെ പ്രണയം’. പി.കെ. പാറക്കടവി​െൻറ ഫലസ്​തീ​െൻറ ജീവിതവും ചരിത്രവും രാഷ്​ട്രീയവും പ്രമേയമാക്കിയ, ഇതേ പേരിലുള്ള നോവലിനെ ആസ്​പദമാക്കി അബ്ബാസ്​ കാളത്തോടാണ്​ നാടകം സംവിധാനം ചെയ്തത്​. യുദ്ധത്തി​െൻറയും പ്രതിരോധത്തി​െൻറയും ഇടയിലെ നൊമ്പരങ്ങളും പോരാട്ടങ്ങൾക്കിടയിൽ മൊട്ടിടുകയും പുഷ്പിക്കുകയും ചെയ്യുന്ന ആഹ്ലാദങ്ങളും സന്തോഷങ്ങളും പ്രണയവും ഉൾച്ചേർന്നതാണ് നാടകം. തൃശൂർ ദിശ നാടകവേദി കുറ്റ്യാടിയിലെ അടയാളം സാംസ്​കാരിക വേദിയുടെ പ്രഖ്യാപന​േത്താടനുബന്ധിച്ചാണ് ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിന് ആദ്യമായി ദൃശ്യാവിഷ്കാരം നൽകിയത്​.
നജീബ് കീലാനിയുടെ ആഖ്യായികകൂടി കൂട്ടിച്ചേർത്തതാണ്​​ ഇൗ ആവിഷ്​കാരം. 

അലാമിയ എന്ന ശക്​തമായ സ്​ത്രീകഥാപാത്രത്തി​െൻറ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് നാടകം മുന്നോട്ടുപോകുന്നത്. യുദ്ധത്തി​െൻറയും സംഘർഷത്തി​െൻറയും സർവവിധ പ്രക്ഷുബ്​ധതകൾക്കിടയിലും അലാമിയയുടെയും ഫർനാസി​െൻറയും ജീവിതത്തിൽ വികസിക്കുന്ന പ്രണയത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്​. യാസർ അറഫാത്ത്, പി.എൽ.ഒ, ഹമാസ്​, ഫതഹ്, ശൈഖ് അഹമ്ദ് യാസീൻ, അബ്​ദുൽ അസീസ്​ റൻതീസി തുടങ്ങിയ ഫലസ്​തീനുമായി ബന്ധപ്പെട്ട വ്യക്​തികളും പ്രസ്​ഥാനങ്ങളും മുതൽ മഹാത്​മ ഗാന്ധി വരെയുള്ളവർ നാടകത്തിൽ വന്നുപോകുന്നു. സയണിസ്​റ്റ്​ സേന പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തുന്ന ക്രൂരതകളെയും നാടകം വരച്ചുകാട്ടുന്നു. ചുറ്റും രക്​തസാക്ഷികൾ വന്നുനിറയു​േമ്പാഴും അതിനിടയിൽ ജീവിതത്തി​െൻറ ആഹ്ലാദങ്ങളും സന്തോഷങ്ങളും പ്രണയങ്ങളും കണ്ടെത്തുന്നവനാണ് ഓരോ ഫലസ്​തീനിയും. 

നാലുവയസ്സുകാരനെ അധിനിവേശ ശക്​തികൾക്കെതിരായ പ്രതിരോധത്തി​െൻറ ബാലപാഠം പരിശീലിപ്പിക്കുന്ന അഞ്ചു വയസ്സുകാരനായ സഹോദരൻ, ഒരേ കുടുംബത്തിലെ സഹോദരനും മകനും ഭർത്താവും ഒരുമിച്ച്​ രക്​തസാക്ഷിത്വം വരിക്കപ്പെടുന്ന അവസ്​ഥ, എല്ലാം തകർന്നിട്ടും ഉറ്റവരെല്ലാം നഷ്​ടപ്പെട്ടിട്ടും കാൽപന്തുകളിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്യങ്ങൾ, ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന ആതുരാലയങ്ങൾ തുടങ്ങി ഫലസ്​തീനി​െൻറ നേർമുഖങ്ങളെല്ലാം ആശയഗാംഭീര്യത്തോടെ അവതരിപ്പിക്കുന്നതിൽ ഇതി​െൻറ അണിയറപ്രവർത്തകർ മിടുക്ക്​ കാണിച്ചിട്ടുണ്ട്​. തീവ്ര വലതുപക്ഷം ലോകത്തെമ്പാടും ശക്​തിപ്പെടുകയും ഫലസ്​തീനി​െൻറ കാര്യത്തിൽ നേരത്തേ സ്വീകരിച്ചുപോന്ന ചേരിചേരാ നയത്തിൽനിന്ന്​ ഇന്ത്യ വ്യതിചലിക്കുകയും ഇസ്രായേലിനോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ തീർച്ചയായും ഈ നാടകം ഒരു സാംസ്​കാരിക പ്രതിരോധം തന്നെയാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama
News Summary - drama
Next Story