Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തീപിടിച്ച സ്വര്‍ഗരാജ്യം
cancel

ഏതു കൊടും ചൂടിൽനിന്നും ആശ്വാസം തേടിവരുന്നവർക്കായി കരുതിവെച്ച തണുപ്പായിരുന്നു വയനാട്. അങ്ങനെയാണ്, വയനാടിനെ അറിഞ്ഞവർ സ്വർഗരാജ്യമെന്നപോലെ ഇടവേളകളിൽ ഇവിടേക്ക് ഓടിയെത്തിയത്. ആശ്വാസത്തി​െൻറ കുളിർമ നെഞ്ചേറ്റി തിരിച്ചുപോയത്. പക്ഷേ, അടുത്ത കാലത്തായി വയനാട് മാറുകയായിരുന്നു. കണക്കാക്കെ, പരിസ്​ഥിതി നാശത്തി​െൻറ   മുന്നറിയിപ്പുകൾ കണ്ടുതുടങ്ങി. കാരണംതേടി ആരും എങ്ങും പോവേണ്ടിവന്നില്ല. നാളിത്ര കാലവും ഈ നാടിനെ ചൂഷണം ചെയ്ത എല്ലാവരും പ്രതികളായി. ദുര മൂത്ത മനുഷ്യൻ വരുംതലമുറയെ കുറിച്ച് ചിന്തിക്കാതെ, എല്ലാവിഭവങ്ങളും ത​േൻറതുമാത്രമാക്കി ആസ്വദിച്ചു. ഇതോടെ വയനാടി​െൻറ കാലാവസ്​ഥ പിണങ്ങി. ഇവിടെയാണ് വയനാടെന്ന സ്വർഗരാജ്യത്തിന് തീപിടിച്ചെന്ന തിരിച്ചറിവുണ്ടാകുന്നത്. മാധ്യമപ്രവർത്തകനായ ബച്ചു ചെറുവാടി രചനയും സംവിധാനവും കാമറയും നിർവഹിച്ച ‘ബേണിങ് പാരഡൈസ്​’ എന്ന ഡോക്യുമ​െൻററി സഞ്ചരിക്കുന്നത് വയനാടി​െൻറ പൊള്ളുന്ന വർത്തമാനത്തിലൂടെയാണ്. സിദ്ദീഖ് പുറായിൽ ആണ്​ നിർമാണം. 

ബച്ചു ചെറുവാടി
 

വയനാട്​ ഇന്നു പേറുന്ന ദുരിതങ്ങളുടെ നേർകാഴ്ചയായി ഈ ഡോക്യുമ​െൻററി മാറുന്നു. നാളിതുവരെയില്ലാത്ത പാരിസ്​ഥിതിക മുന്നറിയിപ്പുകളാണ് ഈ നാട് പങ്കുവെക്കുന്നത്. കാലാവസ്​ഥയിൽ വലിയമാറ്റങ്ങളുണ്ടായി. ഇതോടെ, കാലാവസ്​ഥ അനുബന്ധമായി ചെയ്തുവന്ന കൃഷി ചെയ്യാൻ കഴിയാതെയായി. കഴിഞ്ഞതവണ കേരളത്തിൽ ഏറ്റവും മഴ കുറഞ്ഞ ജില്ലയായി. 2015ൽ ലഭിച്ച മഴയുടെ 59 ശതമാനം കുറവാണ് കഴിഞ്ഞവർഷം ലഭിച്ചത്. ഇത്, കൃഷിയുടെ വ്യാപകമായ നാശത്തിന് കളമൊരുക്കി. പനമരം ഇന്ന്​ കർഷക​​െൻറ കണ്ണീർപ്പാടമാണ്. 1000ത്തിലേറെ ഏക്കർ നെൽകൃഷിയാണ് പനമരത്ത് കരിഞ്ഞുപോയത്. ജലസേചനത്തിനായി കോടികൾ തുലച്ച കാരാപ്പുഴ, ബാണാസുര ഡാമുകൾ എന്തു നേട്ടമുണ്ടാക്കിയെന്ന് പറയാൻ വയനാട്ടുകാർക്കും കഴിയുന്നില്ല. പദ്ധതി കനാലുകൾ നോക്കുകുത്തിയായി. ലക്ഷക്കണക്കിന് ഹെക്ടർ വനമാണ് തേയില കൃഷിക്കും മറ്റുമായി വെട്ടിമാറ്റിയത്. ഇത്, വലിയനാശത്തിന് വഴിയൊരുക്കി. ഈ തോട്ടങ്ങളിൽനിന്നും കീടനാശിനികൾ ഒഴുകിയെത്തി നദികളും കുടിവെള്ള സ്രോത​സ്സുകളും മലിനമായി. അർബുദമുൾപ്പെടെയുള്ള രോഗങ്ങൾ വർധിച്ചു. കാടുകൾ വെട്ടിമാറ്റി അക്കേഷ്യയും യൂക്കാലിയും തേക്കും വെച്ചുപിടിപ്പിച്ചു. ഇത്, കാട്ടിലെ ജലസ്രോത​സ്സുകളെ ഇല്ലാതാക്കി. കൊടുംചൂടിൽ വന്യമൃഗങ്ങൾ ദുരിതത്തിലായി. മുളകൾ നശിച്ചതോടെ ആനകൾക്ക് തീറ്റയില്ലാതായി. മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ഉപദ്രവിക്കാൻ തുടങ്ങി. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. അങ്ങനെ, ഒരുകാലത്ത് സ്വർഗസമാനമായിരുന്ന വയനാടിന്ന് നരകതുല്യമായി. നാടാകെ നശിക്കുന്നുവെന്ന് പലപ്പോഴായി പരിസ്​ഥിതി േപ്രമികളും ഈ രംഗത്തെ ശാസ്​ത്രജ്​ഞരും ഓർമിപ്പിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. എന്നാൽ, ഇന്ന് എല്ലാം തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. 

പറയാനുണ്ട് ഏറെവയനാടിന് ഏറെ പറയാനുണ്ട്. വന്യമൃഗ ശല്യം, കാട്ടുതീ, നദികളുടെ നാശം, അനധികൃത കെട്ടിടനിർമാണം, കാട് ​ൈകയേറ്റം, അപ്രത്യക്ഷമായ കുന്നുകൾ, അനധികൃത ക്വാറികൾ, നഷ്​ടമായ ജല​േസ്രാതസ്സുകൾ, അങ്ങനെ വയനാടിനെ തണുപ്പിച്ച് നിർത്തിയത് എന്തൊക്കെയായിരുന്നു അതെല്ലാം നഷ്​ടമായി. ആദിവാസി വൈദ്യരംഗത്തെ പ്രാവീണ്യം പരിഗണിച്ച് രാഷ്​ട്രപതിയിൽനിന്ന്​ അവാർഡ് വാങ്ങിയ നെല്ലറച്ചാൽ വെള്ളൻ വൈദ്യർ പറയുന്നതിങ്ങനെ: ‘‘ആദിവാസികൾ കാടിനെ സ്​നേഹിക്കുന്നു. വന്യമൃഗങ്ങളുമായി സ്​നേഹത്തോടെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ, ആദിവാസികൾക്ക് വന്യമൃഗങ്ങളെ കുറിച്ച് ആശങ്കയില്ല. പുറമെ നിന്നെത്തിയവരാണ് കാടിനെ നശിപ്പിച്ചത്. അനാവശ്യമായി ഒരു മൃഗത്തെയും ആദിവാസി കൊന്നിട്ടില്ല. കച്ചവടം ചെയ്തിട്ടില്ല. ഭക്ഷണത്തിന് വേണ്ടി ചില മൃഗങ്ങളെ കൊന്നിരുന്നുവെന്നതൊഴിച്ചാൽ വന്യമൃഗങ്ങളും ആദിവാസികൾക്ക് ജീവിതത്തി​െൻറ ഭാഗമാണ്’’.
 കേന്ദ്രസർക്കാർ വനമേഖലയിലെ ആദിവാസികളെ കുടിയിറക്കാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, കാടിന് പുറത്തിറങ്ങാൻ ഒരുക്കമല്ലെന്ന് ആദിവാസി സ്​ത്രീകളുൾപ്പെടെ ഡോക്യുമ​െൻററിയിൽ പറയുന്നു. കാലാവസ്​ഥക്കനുസരിച്ച് വയനാട്ടിൽ ചെയ്തുവന്ന നെൽകൃഷിയെ കുറിച്ചാണ് പരമ്പരാഗത നെൽകർഷകനായ ചെറുവയൽ രാമന് പറയാനുള്ളത്. കാലാവസ്​ഥ വ്യതിയാനം നെൽകൃഷി രീതിയെ പ്രതികൂലമായി ബാധിക്കുകയാണ്. നാളിതുവരെ ഉപയോഗിച്ചുവന്ന 56 ഇനം നെൽവിത്തുകളുടെ സംരക്ഷകനാണ് രാമൻ. പശ്ചിമഘട്ടമേഖലയിലെ പരിസ്​ഥിതി മാറ്റങ്ങൾ കേരളത്തെ പൊതുവായി ബാധിക്കും. നിരവധി നദികൾ ഉദ്​ഭവിക്കുന്നത് പശ്ചിമഘട്ട മേഖലയിലെ മലമുകളിൽനിന്നാണ്. മൂന്നു സംസ്​ഥാനത്ത് വെള്ളമെത്തിക്കുന്ന നദിയാണ് കബനി. ജൈവവൈവിധ്യത്താൽ സമ്പന്നമാണ് ഈ മേഖല. ഈ മേഖലയിലെ അതിലോലമായ പ്രദേശമാണ് വയനാട്, ഈ സാഹചര്യത്തിലാണ് ഡോക്യുമ​െൻററിയെ കുറിച്ച് ചിന്തിച്ചതെന്ന് ബച്ചു ചെറുവാടി പറയുന്നു. 

കേരള ഫോറസ്​റ്റ് റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോ. സജീവൻ, സി.ഡബ്ല്യൂ.ഡി. ആർ.ഡി.എമ്മിലെ ഡോ. ദിനേശൻ, സ്വാമിനാഥൻ റിസർച്​ ഫൗണ്ടേഷനിലെ ഡോ. ബാലകൃഷ്ണൻ, പ്രമുഖ പക്ഷിശാസ്​ത്രജ്​ഞനായ ഡോ. വിഷ്ണുദാസ്​, പരിസ്​ഥിതി സംരക്ഷണ പ്രവർത്തകരായ ബാദുഷ, ധർമരാജ്, ജേക്കബ്, അബു പൂക്കോട്, സക്കീർ വൈത്തിരി എന്നിങ്ങനെ പരിസ്​ഥിതിരംഗത്തെ നിരവധി പ്രമുഖർ ഈ ഡോക്യുമ​െൻററിയിൽ നാടി​െൻറ നൊമ്പരങ്ങൾ പങ്കുവെക്കുന്നു. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാട് ചുരം കണ്ടെത്തി, പുറംലോകത്തി​െൻറ ചതിയറിയാതെ രക്തസാക്ഷിയാകേണ്ടി വന്ന കരിന്തണ്ടനാണ് ഡോക്യുമ​െൻററി സമർപ്പിച്ചത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentary wayanad drought
News Summary - documentary wayanad drought
Next Story