സിംഗപ്പൂര്‍: സര്‍ക്കാര്‍ കണക്കുകള്‍ അമേരിക്കയിലെ ഡിമാന്‍ഡ് ഉയരുമെന്ന് വ്യക്തമാക്കുമെന്ന സൂചനകളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധന.
ഒക്‌ടോബറില്‍ നല്‍കേണ്ട കരാറുകള്‍ 47 സെന്റ് ഉയര്‍ന്ന് വീപ്പക്ക് 75.14 ഡോളര്‍ എന്ന നിരക്കിലാണ് നടന്നത്.
ബ്രാന്റ് എണ്ണയുടെ വില 28 സെന്റ് ഉയര്‍ന്ന് വീപ്പക്ക് 78.45 ഡോളറിലെത്തി.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ വേഗത പ്രതീക്ഷിച്ചപോലെ ഉയര്‍ന്നില്ലെങ്കിലും അസംസ്‌കൃത എണ്ണ സ്‌റ്റോക്കില്‍ 73 ലക്ഷം വീപ്പയുടെ കുറവ് രേഖപ്പെടുത്തി.