ന്യൂദല്‍ഹി: ജാതി തിരിച്ചുള്ള സെന്‍സസ് അടുത്ത വര്‍ഷം ജൂണ്‍ 11 നും സെപ്തംബര്‍ 11നും ഇടയില്‍ നടത്തും. നിലവിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വേറിട്ട് ജാതി സെന്‍സസ് നടത്താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി നടത്തുന്ന ജാതി തിരിച്ചുള്ള കണക്കെടുപ്പിന് 2,000 കോടിയാണ് പ്രാഥമികമായി കണക്കാക്കുന്ന ചെലവ്.